ഒരു വേശ്യയുടെ കഥ – 23 4008

കയ്യിലുണ്ടായിരുന്ന പൈസയടങ്ങിയ കവർ അവൾക്കു നേരെ നീട്ടിയെറിഞ്ഞുകൊണ്ട് മുറിവേറ്റ മൃഗത്തെപ്പോലെ മാനേജർ മുരണ്ടതും അശ്ലീല ആംഗ്യത്തോടെ കഴുത ഇളിക്കുന്നതുപോലെ ഇളിച്ചു കാണിക്കുന്നതും കേട്ടപ്പോൾ തന്നിൽനിന്നും അവളെന്തോ മറച്ചുവച്ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി.

“പറഞ്ഞോടാ…..
നായേ…….”

അയാളെ നോക്കി അതേ ശബ്ദത്തിലാണ് അവളും മുരണ്ടത്.

“അനിലേട്ടാ…….
ഞാൻ പറഞ്ഞില്ലേ ഇയാളുടെ നാലുകൂട്ടുകാരുടെ കാര്യം……
അതു ഞാനെന്റെ ഇഷ്ട്ടത്തിനു പോയതൊന്നുമല്ല……
ഈ ചതിയൻ എന്നെ ചതിച്ചതാണ്…….”

അവൾ പറയുന്നതു കേട്ടപ്പോൾ ഞെട്ടലോടെയാണ് അയാൾ ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്കും മാനേജരുടെ മുഖത്തേക്കും മാറിമാറി നോക്കിയത്.

“പത്തായിരം രൂപ തൽക്കാലം സഹായിക്കാം രണ്ടാഴ്ചക്കുള്ളിൽ പിന്നെയും ഇരുപതിനായിരം രൂപ സഹായിക്കുവാനുള്ള മാർഗം കണ്ടിട്ടുണ്ട്……
തിരിച്ചുകൊടുക്കുകയൊന്നും വേണ്ടെന്നും ….
ആരും അറിയാതെ
പിറ്റേദിവസം ഇവന്റെ കൂടെ പോയില്ലെങ്കിൽ പിന്നെ ജോലിക്കു ഇങ്ങോട്ടേക്കു വരരുതെന്നും പറഞ്ഞതുകൊണ്ടാണ് ഞാൻ ആദ്യമായി ഇവന്റെ കൂടെപ്പോയത്……
പിറ്റേന്ന് പുലർച്ചെ അഞ്ചുമണിയായപ്പോൾ ഞാൻ പോകാനൊരുങ്ങുന്നതിനിടയിലാണ് ആരോ വാതിൽ മുട്ടിയത്…..
ഇവൻ വാതിൽ തുറന്നയുടനെ ഒരാൾ അകത്തു കയറി പൊലീസാണെന്നും പറഞ്ഞുകൊണ്ട് എന്റെ പേരും വീട്ടുപേരും നാടും ഫോൺ നമ്പറുമൊക്കെ ചോദിച്ചു എഴുതിയെടുത്തു…..
അവസാനം സ്റ്റേഷനിൽ പോകണം നാളെ കോടതിയിൽ ഹാജരാക്കി ആരെങ്കിലും ജാമ്യം എടുത്താൽ മാത്രമേ വീട്ടിലേക്കു പോകുവാൻ പറ്റൂ എന്നും പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു കാലുപിടിച്ചപ്പോഴാണ്……
അയാൾ പറയുന്നത് അനുസരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കി തരാമെന്നു പറഞ്ഞത്…..

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.