ഒരു വേശ്യയുടെ കഥ – 23 4090

അവന്റെ കഴുത്തുപിടിച്ചു ഞെരിച്ചുകൊണ്ടു അവിടെവെച്ചു കൊന്നുകളയുവാൻ കൈത്തലം വെമ്പി…..!
പക്ഷേ അവിടെയൊരു സീനുണ്ടായാൽ അവൾക്കാണു മോശമെന്നോർത്തപ്പോൾ കൈത്തലങ്ങൾ പകയോടെ കൂട്ടിത്തിരുമ്മിക്കൊണ്ടു നിസഹായകനായിരുന്നു.

“എന്തായാലും നിന്നെപ്പോലെ മറ്റുള്ളവർക്ക് കൂട്ടിക്കൊടുക്കില്ല നായേ…….!
കാര്യലാഭത്തിനുവേണ്ടി നീ വേണമെങ്കിൽ നിന്റെ ഭാര്യയെപ്പോലും കൂട്ടിക്കൊടുക്കും……!
എല്ലാവരും അതുപോലെയാണോ …..”

അപകടകാരിയായ ഒരു വന്യമൃഗം മുരുളുന്നതുപോലെ മാനേജരുടെ മുഖത്തേക്കു നോക്കി അവൾ മുരളുകയാണെന്നാണ് അതുകണ്ടപ്പോൾ അയാൾക്ക്‌ തോന്നിയത്….!

പണ്ടെന്നോ കണ്ടുമറന്നിരുന്ന യക്ഷിക്കഥയുള്ള സിനിമയിലെ പ്രതികാര ദുർഗഗയും സുന്ദരിയുമായ യക്ഷിയും അവളുടെ ദൗദ്രഭാവങ്ങളും ഒരിക്കൽക്കൂടി അയാളുടെ മനസിലൂടെ കടന്നുപോയി…..!

പറഞ്ഞു കഴിഞ്ഞതും സങ്കടവും കോപവും മാനേജരോടുള്ള പകയും കൊണ്ടുള്ള കിതപ്പിൽ ശ്വാസതടസം നേരിട്ടതു കാരണം അവളുടെ മാറിടം ക്രമാതീതമായി ഉയർന്നുതാഴുന്നത്‌ കണ്ടപ്പോൾ അയാൾ വേവലാതിയോടെ അവളുടെ ശിരസുപിടിച്ചു തന്റെ ചുമലിൽ ചായ്ച്ചുകൊണ്ടു ആശ്വസിപ്പിക്കാനെന്നോണം കവിളിൽ മൃദുവായി തട്ടിക്കൊണ്ടിരുന്നു.

“നീ വലിയ ശീലാവതിയൊന്നുമാകേണ്ട…..
നീ ആരാണെന്ന് എനിക്കും ….
ഞാൻ ആരാണെന്ന് നിനക്കും നല്ലപോലെ അറിയാം…..
അതുകൊണ്ട് കൂടുതൽ പറയിക്കേണ്ട……
പറഞ്ഞാൽ നിന്റെ കൂടെയുള്ള ഈ വേതാളവും നിന്നെ ഒഴിവാക്കും
ഇന്നാ പതിനഞ്ചായിരം രൂപയുണ്ട് ഒരുമാസത്തെ സലറിയും ഒരുമാസത്തെ സാലറി എന്റെ വക ഔദാര്യവും…..!
ഈ വേതാളം ഇട്ടെരിഞ്ഞു പോയശേഷം അന്നത്തെ പോലെ സൗകര്യമായി ഒരു ദിവസം എന്നെ കണ്ടാൽ മതി…..
കിട്ടിയ പൈസയും വാങ്ങി സ്ഥലം വിടുവാൻ നോക്കൂ……”

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.