ഒരു വേശ്യയുടെ കഥ – 23 4090

ഇവൾക്ക് ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നോ…..!
താനിതുവരെ കാണുകയും തന്റെ മുന്നിൽ ഇതുവരെ പ്രകടിപ്പിക്കുകയും ചെയ്യാത്ത മുഖം…..!
പ്രതികാര ദുർഗ്ഗയായ കണ്ണകിയുടെ ഭാവം…..!
അയാൾക്ക് അത്ഭുതം തോന്നി…..!

പ്രാലോഭനത്തിന്റെ കൂടെ ഭീഷണിക്കൂടെയായപ്പോൾ പേടിയും ഗതികേടും കൊണ്ടു ജീവിതവഴിയിൽ കാലിടറിപ്പോകുകയും അതിന്റെ കുറ്റബോധത്തോടെ പിഴച്ചവളാണെന്ന ധാരണയോടെ ജീവിക്കുന്നതിനിടയിൽ കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചു കരകയറുവാൻ ശ്രമിക്കുമ്പോൾ പിന്നെയും പിന്നെയും തന്റെ അഭിമാനത്തിന് വിലയിടുന്നതു കേട്ടപ്പോഴാണ് ആത്മാഭിമാനത്തിനു മുറിവേറ്റിരിക്കുന്ന അവളിലെ സ്ത്രീ ഒരു സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നേറ്റതെന്നു അയാൾ മനസ്സിലോർത്തു.

“മതി അത്രയും മതി…….
താൻ അയാളോട് പറയുവാൻ കരുത്തിവച്ചതിലേറെ ഒന്നോ രണ്ടോ വാക്കുകളിൽ പറഞ്ഞുകൊണ്ടവൾ കഴുകന്റെ വായ അടച്ചിരിക്കുന്നു……!”

അയാൾക്കും സന്തോഷം തോന്നി.

“എന്താടീ പറഞ്ഞത്…….
കണ്ണും വേണ്ടത്തതും കാണിച്ചുകൊണ്ട് വശീകരിച്ചെടുത്ത വല്ലവനും കൂടെയുണ്ടെന്നു കരുതി….
എന്തും പറയാമെന്നു കരുതിയോ…….!
കാര്യം നേടി രണ്ടുദിവസം കഴിഞ്ഞു മടുക്കുമ്പോൾ ചന്തിയിലെ പൊടിയും തട്ടിക്കൊണ്ടു ഇവൻ പോകും…..
ജീവിക്കണമെങ്കിൽ നീ പിന്നെയും ഇതുപോലെ ജോലിക്കെന്നും പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നുമിറങ്ങി ഒരുപക്ഷേ എന്റെ മുന്നിൽതന്നെ വീണ്ടും തുണി അഴിക്കേണ്ടി വരും പറഞ്ഞേക്കാം….”

അവളുടെ ഭാഗത്തുനിന്നും കിട്ടിയ അപ്രതീക്ഷിത പ്രഹരത്തിന്റെ അപമാനവും ഭാര്യയെക്കുറിച്ചു പറഞ്ഞതിന്റെ ക്രോധവും കാരണം മാനേജരുടെ ശബ്ദം ഉയർന്നു തുടങ്ങിയിരുന്നു.

മാനേജർ ശപിക്കുന്നതുപോലെ അവളെ വെല്ലുവിളിക്കുന്നതുകേട്ടപ്പോൾ അയാളുടെ തലച്ചോറിനുള്ളിലേക്കുവരെ കോപംകൊണ്ടു രക്തം പതഞ്ഞുയരുന്നുണ്ടായിരുന്നു….!

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.