ഒരു വേശ്യയുടെ കഥ – 23 4090

മാസം പത്തുപന്ത്രണ്ടായിരം രൂപ സാലറി കിട്ടും……
അതുപോലുള്ള ഗോൾഡൻ ചാൻസാണ് കളഞ്ഞു കുളിക്കുവാൻ പോകുന്നത്……”

ഭീഷണിയും ശാസനയും വിലപ്പോകില്ലെന്നു മനസിലായപ്പോൾ പ്രാലോഭനത്തിലേക്കു ചുവടുമാറുവൻ തുടങ്ങിയ മാനേജരുടെ കഴുകൻ കണ്ണുകൾ അവളുടെ മാറിടത്തിന്റെ മാംസളതയിലും കഴുത്തിലെ നഗ്നതയിലുമൊക്കെ വെറിയോടെ എന്തോ തിരക്കി ഉഴറുകയാണെന്നു മനസിലായ നിമിഷം അവളെ ചേർത്തുപിടിച്ചുകൊണ്ടു മാനേജരോട് എന്തോ പറയുവാൻ തുനിയുമ്പോഴാണ് അയാളെക്കൂടി അമ്പരപ്പിച്ചുകൊണ്ടു അവളുടെ മറുപടിയെത്തിയത്.

“നോക്കിയും കണ്ടും നിന്നതിനു നിങ്ങളും കൂടാതെ നിങ്ങളുടെ കൂട്ടുകാരും ഒരു തവണ എന്നെ സഹായിച്ചില്ലേ……..
അതുമതി നിങ്ങളെ ജീവിതകാലം മുഴുവൻ എനിക്കോർക്കുവാൻ…….
ഇനി അതുപോലെ നിങ്ങളുടെ സഹായം ചോദിക്കേണ്ടി വന്നാൽ ഞാൻ ആത്‍മഹത്യ ചെയ്യും……
അത്രപോലും നിങ്ങളുടെ ഒരു സഹായവും എനിക്കു വേണ്ട……
എന്റെ മോളേയും കൂട്ടി പിച്ചചട്ടിയെടുത്തു തെണ്ടേണ്ടി വന്നാലും നിങ്ങളുടെ കീഴിൽ ജോലിയും വേണ്ട…..!
അന്നു ഞാൻ അമ്പതിനായിരം രൂപ ശമ്പളത്തിൽ നിന്നും മുൻകൂറായി ചോദിച്ചപ്പോഴും നിങ്ങളിങ്ങനെ വിട്ടുവീഴ്ചചെയ്യണം അഡ്ജസ്റ്റ് മെന്റ് നടത്തണം നോക്കീയും കണ്ടും നിൽക്കണം എന്നൊക്കെയല്ലേ പറഞ്ഞത്……!
അതിനുശേഷമല്ലേ ബ്ലേഡ് കമ്പനിയിൽ ജോലിയുള്ള നിങ്ങളുടെ നിങ്ങളുടെ ഭാര്യയ്ക്ക് എന്തോ ഒരു പ്രമോഷൻ കിട്ടിയതും അതിന്റെ പേരിൽ ഷോപ്പിൽ നിങ്ങൾ ലഡു വിതരണം ചെയ്തതും…….!
അവരും ഇതുപോലെ വിട്ടുവീഴ്ചയും അഡ്ജസ്റ്റ്മെന്റും നോക്കീയും കണ്ടുമൊക്കെ നിന്നതുകൊണ്ടുതന്നെയാണോ പ്രമോഷൻ കിട്ടിയതെന്ന് വീട്ടിൽപോയി അവരോടും ചോദിച്ചു നോക്കിക്കോ……..
വാളെടുത്തവൻ വാളാൽ നശിക്കുമെന്നാണ് എന്റെ മുത്തശ്ശി പറഞ്ഞുതന്നിരുന്നത് …..്”

തലയുയർത്തി ദേഷ്യവും സങ്കടവും ചുവപ്പിച്ച ചുവന്നമുഖവുമായി മാനേജരുടെ മുഖത്തുനോക്കി പരിഹാസപൂർവ്വം ചിരിച്ചുകൊണ്ടു സംസാരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും തീപ്പൊരി ചിതറുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി…..!

ചാരം മൂടിക്കിടന്നിരുന്ന പ്രതിഷേധത്തിന്റെയും പകയുടെയും കനലുകൾ താനെന്ന കാറ്റിന്റെ ബലത്തിൽ ആളിക്കത്തുകയാണ്…..!

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.