ഒരു വേശ്യയുടെ കഥ – 23 4008

ഇപ്പോൾ അങ്ങനെയും ഇങ്ങനെയുമൊക്കെ കുറച്ചു പണം വരുവാൻ തുടങ്ങിയപ്പോൾ ജോലി വേണ്ടാതായി അല്ലെ……
അതിനൊക്കെ വഴിയുണ്ടാക്കിതരികയും നിന്നെക്കാൾ കഴിവും പ്രാപ്തിയും വിദ്യാഭ്യാസവും സൗന്ദര്യവുമുള്ളവരെ ഒഴിവാക്കി നിന്നെ ജോലിക്കെടുക്കുകയും ചെയ്ത ഞാൻ മണ്ടനുമായി അല്ലെ……”

അതിനും അവൾ തലയുയർത്തിയില്ല….!
പക്ഷേ……
കണ്ണുകൾ നിറയുന്നതും രണ്ടു നീർമുത്തുകൾ മടിയിലേക്കു ഇറ്റുവീണു ചുവന്ന സാരിയിൽ അവ്യക്തമായ കണ്ണീർ ചിത്രങ്ങൾ വരയ്ക്കുന്നതും കണ്ടപ്പോൾ അയാൾക്ക് തന്റെ ഹൃദയത്തിലൂടെ ആരോ മുള്ളുകൊളുത്തി വലിക്കുന്നത്പോലെ തോന്നി.

തന്നെ അവജ്ഞയോടെ നോക്കികൊണ്ടു ഒരു പെണ്ണിനെ വഴിപിഴപ്പിച്ചത് ഒരുമഹാകാര്യമായി അവളോടുത്തന്നെ പറയുന്ന മാനേജരുടെ സംസാരം കേട്ടപ്പോൾ അയാൾക്ക് പിന്നെയും രോഷം ഇരച്ചുപൊന്തുന്നുണ്ടായിരുന്നു…..!
എഴുന്നേറ്റു കരണക്കുറ്റിക്കു തന്നെ ഒന്നു പൊട്ടിച്ചാലോ…….!
വേണ്ട തനിക്ക് ഇടപെടുവാനുള്ള സമയമായില്ല…..
എത്രവരെ പോകുമെന്ന് നോക്കാം…..!
അയാൾ സ്വയം നിയന്ത്രണം പാലിച്ചു…..!

“എന്താ കള്ളിയെപ്പോലെ തലയും കുനിച്ചിരിക്കുന്നത് ചോദിച്ചതിന് ഉത്തരം പറയൂ…..”

വീണ്ടും മാനേജരുടെ ചോദ്യം കേട്ടപ്പോൾ അയാളുടെ ശബ്ദത്തിലും കണ്ണുകളിലും മുഴുവൻ അവളോടുള്ള വെറി ഇറ്റുവീഴുന്നുണ്ടെന്നു അയാൾക്ക്‌ തോന്നി……
വേട്ടയാടി പിടിച്ച ഇര നഷ്ടപ്പെടുമ്പോഴുള്ള വേട്ടക്കാരന്റെ ആക്രാന്തം മാനേജരുടെ കണ്ണുകളിൽ അയാൾ വായിച്ചെടുക്കുകയായിരുന്നു……!

“കഷ്ടപ്പെട്ടു കിട്ടിയ ഒരു ജോലി വലിച്ചെറിയുമ്പോൾ അതിനെന്തെങ്കിലും ഒരു റീസൺ വേണ്ടേ……
സാലറി കുറവാണെങ്കിൽ പറഞ്ഞോളൂ…..
എന്തെങ്കിലും ചെയ്തു തരുവാൻ പറ്റുമെങ്കിൽ ഞാൻ ചെയ്തു തരാം……
പിന്നെ പുതിയ ഷോറൂമിൽ പണി നടക്കുന്ന കാര്യം നിനക്കറിയാമല്ലോ…….
ഇവിടെ ഇനിയും പഴയപോലെ നോക്കിയും കണ്ടും നിൽക്കുകയാണെങ്കിൽ അവിടെ സെൽസിന്റെ ഫ്ലോർ മാനേജരായി നിന്റെ പേരു സജക്റ്റ് ചെയ്യാമെന്നാണ് ഞാൻ കരുതിയിരുന്നത്…….

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.