ഒരു വേശ്യയുടെ കഥ – 23 4090

“ഇതെന്തൊരു ജന്മം…..!
എല്ലാം ഞാൻ എണ്ണി വച്ചിട്ടുണ്ട്…….
ഇതൊക്കെ കഴിഞ്ഞു പുറത്തെത്തട്ടെ…..!”

അയാൾ മനസിൽ പിറുപിറുത്തു.

“ഓ കലക്ടർ വന്നോ എന്റെ ഒരു “സെയിൽസ് ഗേൾ “തുണിക്കടയിലെ ജോലി മതിയാക്കി കലക്ടറുടെ പണിക്കുപോകുകയാണെന്നും അതിനുമുന്നെ ഇങ്ങോട്ടേക്കു വരുന്നുണ്ടെന്നും ആനയും അമ്പാരിയുമൊക്കെയായി സ്വീകരിക്കണമെന്നും ഇന്നലെ വൈകുന്നേരം തന്നെ എനിക്കു റിപ്പോർട്ട് കിട്ടിയിരുന്നു…….
എന്താണാവോ ഇത്രയും താമസിച്ചത്……..”

ദ്വയാർത്ഥ പ്രയോഗത്തിലാണ് പരമപുച്ഛത്തോടെ സെയിൽസ് ഗേളെന്നു മാനേജർ എടുത്തുപറഞ്ഞതെന്നു മനസിലായപ്പോൾ അയാളുടെ രക്തം തിളച്ചുപൊന്തിയെങ്കിലും ഇപ്പോൾ കരയുമെന്ന ഭാവത്തിൽ പേടിയോടെ വിളറിവെളുത്ത മുഖവുമായി കുറ്റവാളിയെപ്പോലെ കുനിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ തണുത്തു.

“തമ്പുരാട്ടി പോയാലൊന്നും……
എന്റെ കട അടച്ചുപോകുകയൊന്നുമില്ല…..
ഒരാൾ പോയാൽ നൂറുപേർ വരാനുണ്ടാകും…..”

മേശയിൽ നിന്നും ഒരു കവർ വലിച്ചെടുത്തു അതിനുള്ളിലെ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തികൊണ്ടുള്ള മാനേജരുടെ വീരവാദം കേട്ടപ്പോൾ അയാൾ മനസിൽ ചിരിച്ചെങ്കിലും അവൾ മുഖമുയർത്തിയതേയില്ല…..!

“നല്ലോണം ആലോചിച്ചിട്ടാണോ……
ജോലി ഒഴിവാക്കുന്നത്…….
നല്ല സാലറിയുള്ള ഒരു ജോലി ഒഴിവാക്കുവാൻ വേഗം കഴിയും……
അതുപോലെ വേറൊരു ജോലി കിട്ടുവാൻ പ്രയാസമായിരിക്കും………
അന്ന് ഇന്റർവ്യൂവിനു കരഞ്ഞുപറഞ്ഞതുകേട്ടു പാവമാണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ ജോലിക്കെടുത്തത്…….

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.