ഒരു വേശ്യയുടെ കഥ – 23 4090

മൂർച്ചയുള്ള വളഞ്ഞുകൂർത്ത നഖങ്ങളും മൂർച്ചയേറിയ കൊക്കുകളുമുള്ള ഇരകളെ തന്ത്രത്തിൽ വേട്ടയാടി പിടിക്കുന്ന കഴുകൻ…..!
ഇരകളെ പിന്തുടർന്നു ആക്രമിക്കുന്ന കഴുകൻ…..!
വേട്ടയാടിപ്പിടിച്ച ഇരയെ മതിവരുന്നതുവരെ കൊത്തിവലിച്ച ശേഷം കൂട്ടാളികളെ കൂകിവിളിച്ചു വരുത്തി സൽക്കരിക്കുന്ന മനസാക്ഷിയില്ലാത്ത കഴുകൻ…..!

ആ കഴുകന്റെ പിടിയിലകപ്പെട്ടുപോയ ഇണ നഷ്ടപ്പെട്ടതുകൊണ്ടു തുണയില്ലാതെയായിപോയ ഇരയെ കുറിച്ചോർത്തപ്പോൾ അയാളുടെ ഉള്ളിൽ പക നുരച്ചു പൊന്തുന്നുണ്ടായിരുന്നു…..!

നെഞ്ചിൽ പൊള്ളലേല്പിക്കപ്പെട്ടപ്പോഴും……
മാടിടത്തിൽ കൂർത്ത നഖങ്ങളും മൂർച്ചയേറിയ കൊക്കുകളും ആഴ്ന്നിറങ്ങിയപ്പോഴും…..
വിസർജ്യം കുടിപ്പിച്ചപ്പോഴും ഒന്നു പ്രതികരിക്കുവാൻ പോലും സാധിക്കാതെ കൂട്ടിനുള്ളിലെ കുഞ്ഞിനെയോർത്തുകൊണ്ടു എല്ലാം നിസഹായകതയോടെ സഹിക്കേണ്ടി വന്ന ഇര……!
സ്നേഹം തോന്നുമ്പോഴും ദേഷ്യം വരുമ്പോഴും കുറുകുവാൻ മാത്രം അറിയുന്ന പാവം മാടപ്രാവ്…..!

കഴുത്തു ഞെരിച്ചു കൊല്ലുവാനുള്ള പകയോടെ മാനേജരെ തന്നെ നോക്കിക്കൊണ്ടാണ് അയാൾ അകത്തേക്ക് കയറിയത്.

അകത്തു കയറുവാൻ ആഗ്യം കാണിച്ചശേഷവും തങ്ങൾ അകത്തുകയറിയതുപോലും ശ്രദ്ധിക്കാതെ മാനേജർ പിന്നെയും ആരോടോ ഉറക്കെ ഫോണിൽ സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ കണ്ടപ്പോൾ തന്റെ നിയന്ത്രണം വിട്ടുപോകുമോയെന്നുപോലും അയാൾ സംശയിച്ചുപോയി……!

തന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ സംശയം തോന്നിയതുകൊണ്ടാകണം വലതു കൈത്തണ്ടയിൽ പിടിച്ചിരിക്കുന്ന അവളുടെ കൈവിരലുകൾ മുന്നറിയിപ്പുപോലെ ഇടയ്ക്കിടെ കൈത്തണ്ടയിൽ മാന്തിക്കൊണ്ടിരിക്കുന്നതെന്നു അയാൾക്ക്‌ മനസിലായി……!

ഫോണിലുള്ള സംസാരം നിർത്തിയശേഷം ഇരിക്കുവാൻ ആഗ്യം കാണിച്ചപ്പോൾ മാനേജർക്കു അഭിമുഖമായി കസേരയിൽ ഒരു സിനിമ കാണുന്ന ലാഘവത്തോടെ കൈകൾ മാറോടു ചേർത്തുകെട്ടിക്കൊണ്ടു അക്ഷോഭ്യനായി അയാൾ ചാരിയിരുന്നെങ്കിലും അപ്പോഴും പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ കൈയിൽ പിടിച്ചുവലിച്ചുകൊണ്ടു അവളെയും തൊട്ടടുത്ത കസേരയിൽ ഇരുത്തി .

അപ്രതീക്ഷിതമായി ബലപ്രയോഗം നടത്തിയതുകൊണ്ടാകണം തെന്നിവീഴുന്നതുപോലെ കസേരയിൽ വീണതിനുശേഷം നേരെയിരിക്കുന്നതിനിടയിൽ ആ ഭയന്നു വിറച്ചിരിക്കുന്ന അവസ്ഥയിലും അയാളുടെ ഇടതു കാലിൽ ദേഷ്യത്തോടെ നുള്ളിവലിക്കുവാൻ മറന്നില്ല……!

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.