സമൂഹത്തിലെ നിലയും വിലയും എല്ലാം അതുകൊണ്ട് അങ്ങനെയെന്തെങ്കിലും ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ രണ്ടുവട്ടം ചിന്തിക്കുന്നത് നന്നായിരിക്കും…….”
അയാൾ പറയുന്നതു കേട്ടപ്പോഴാണ് നേരത്തെ മൊബൈൽ ഫോണെടക്കുവാൻ അയാൾ അത്രയും കർശനമായി പറഞ്ഞതിന്റെ കാരണം അവൾക്ക് പിടികിട്ടിയത്..
“ഇല്ല……അങ്ങനെയൊന്നുമില്ല സർ……
പേടിപ്പിക്കുവാൻ ഞാൻ വെറുതെ പറഞ്ഞതാണ് സർ….
അങ്ങനെ എന്തെങ്കിലും കേസുണ്ടായാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു കാര്യമില്ല സർ…..
പ്ളീസ്….ചെയ്യരുത് സർ…..”
കൈകൾ കൂപ്പിക്കൊണ്ടു കരയുന്നതുപോലെ മാനേജർ പറഞ്ഞു തീരുമ്പോഴേക്കും പുറത്തേക്കിറങ്ങുവാനായി അയാളും പിറകെ അവളും വാതിലിനടുത്തെത്തിയിരുന്നു.
“ഒരു ഉറുമ്പിനെ പോലും അറിഞ്ഞുകൊണ്ട് ദ്രോഹിക്കാത്ത എന്നോടു നിങ്ങൾ കാണിച്ച ക്രൂരതയ്ക്ക് ദൈവം ശിക്ഷതരുമെന്നു നിങ്ങളോടു ഞാനൊരിക്കൽ പറഞ്ഞിരുന്നില്ല ….
ഇതൊക്കെയാണ് ശിക്ഷ…..
ആ പോയതാണ് ദൈവം……”
തന്റെ പിറകെ വാതിലിനടുത്തേക്ക് നടക്കുകയായിരുന്ന അവൾ പെട്ടെന്നു തിരിഞ്ഞുനിന്നുകൊണ്ടു മാനേജരുടെ വെളുത്ത കവിളിൽ ചുവന്ന നിറത്തിൽ തിണർത്തു പൊന്തിയിരിക്കുന്ന തന്റെ അഞ്ചുവിരൽ പാടുകളിലേക്കു കൈചൂണ്ടിക്കൊണ്ടു പകയോടെ മുരളുന്നതു കേട്ടപ്പോൾ അയാൾക്ക് വീണ്ടും അവളെക്കുറിച്ചു അത്ഭുതം തോന്നി……!
പിറകെ വേഗത്തിൽ നടന്നെത്തി വാതിൽ വലിച്ചടച്ചശേഷം കൈത്തണ്ടയിൽ പിടിക്കുന്നതിനിടയിലാണ് അതേ കൈത്തണ്ടയിൽ തന്നെ വീണ്ടുമൊരിക്കൽ കൂടി ശക്തിയോടെ നുള്ളിവലിച്ചത്…..
“മൂന്ന്……”
മനസിൽ എണ്ണിയശേഷം എന്തിനാണെന്ന അർത്ഥത്തിൽ അയാൾ അവളുടെ മുഖത്തേക്കു നോക്കി.
“ഫോൺ പിടിച്ചു വലിക്കുമ്പോൾ മുന്നേ പറയേണ്ടേ……
തട്ടിപറിച്ചെടുക്കുമ്പോൾ എന്റെ കയ്യിൽ നിന്നും തെറിച്ചു വീഴേണ്ടതായിരുന്നു ….
??
????????
“ഈശ്വരാ…….
ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം
“ഈശ്വരാ…….
ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ
woww..super tto
Amazing writing
കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.
Namichu.bakki udanay taranay