ഒരു വേശ്യയുടെ കഥ – 23 4008

മേശക്കടിയിൽ കയ്യിട്ടു സാരിതുമ്പു പിരിച്ചുകൊണ്ടു ചേംബറിനെ കുറിച്ചാലോചിക്കുന്നതിനിടയിലാണ് തന്നെ പറഞ്ഞു പറ്റിച്ചുകൊണ്ടു വഴിപിഴപ്പിച്ച മാനേജരുടെ ജോലി ഇന്നത്തോടെ അവസാനിക്കുമെന്ന് അനിലേട്ടൻ മാനേജരുടെ മുഖത്തുനോക്കി പറയുന്നതു അവൾ കേട്ടത്.

പിന്നെ ഒട്ടും താമസിച്ചില്ല വലതുകൈകൊണ്ടു അയാളുടെ ഇടത്തുകാലിൽ നുള്ളിവലിച്ചുകൊണ്ടു സന്തോഷവും സ്നേഹവും പ്രകടിപ്പിക്കുവാനും മറന്നില്ല…..!

“അവന്റെ ഔദാര്യമൊന്നുമല്ല മായയുടെ അവകാശമാണ് ആ പൈസയെടുത്തോളൂ നമുക്ക് പോകാം……”

മനസിൽ രണ്ടെന്നു എണ്ണിക്കൊണ്ട് വീണ്ടും നുള്ളിവലിക്കുവാൻ തുടങ്ങിയ അവളുടെ വലതു കൈ തട്ടിമാറ്റിക്കൊണ്ടാണ് അയാൾ നിർദ്ദേശിച്ചത്..

“പിന്നെ വേറൊരു കാര്യം……
ഞാൻ നിന്നോടു ഇപ്പോൾ ഇതുമാത്രമേ ചെയ്യുന്നുള്ളൂ……..”

പോകുവാനായി എഴുന്നേറ്റ ശേഷമാണ് തലകുനിച്ചു ഇരുന്നുകൊണ്ട് നെറ്റിയിലെ വിയർപ്പ് ഒപ്പിമാറ്റുകയായിരുന്ന മാനേജരോടായി അയാൾ തുടർന്നു പറഞ്ഞത്..

“നീയിന്നലെ ഇവളെ ഫോൺ ചെയ്തപ്പോൾ നിന്റെ കൈയിൽ ഇവളുടെ ഫോട്ടോയോ വീഡിയോ എന്തൊക്കെയോയോ ഉണ്ടെന്നും അതൊക്കെ നെറ്റിലിടുമൊന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തിയല്ലോ അല്ലെ……
അതൊക്കോ മനോഹരമായി ഞാനിതിൽ റിക്കോർഡ് ചെയ്തുവച്ചിട്ടുണ്ട്…….”

കസേരയിൽ നിന്നും എഴുന്നേൽക്കുവാൻ തുടങ്ങുകയായിരുന്ന അവളുടെ കൈയിൽ നിന്നും തട്ടിപ്പരിക്കുന്നതുപോലെ ഫോൺ പിടിച്ചുവാങ്ങിയശേഷം മാനേജർക്കുനേരെ നീട്ടികാണിച്ചുകൊണ്ടാണ് അയാൾ തുടർന്നത്…..

“നിന്റെ കൈയിൽ അങ്ങനെയെന്തെങ്കിലും ഉണ്ടാകുകയോ ……
പറഞ്ഞപോലെ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ ചാകുന്നതുവരെ നിന്നെക്കൊണ്ടു പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി നടത്തിക്കുവാൻ എനിക്കു ഈ ഒരൊറ്റ തെളിവ് മതി…..!
അവളെയും ഇതുപോലെ ചേർത്തു പിടിച്ചുകൊണ്ടു വേണ്ടിവന്നാൽ സുപ്രീംകോടതിവരെ ഞാൻ കേസിനുപോകും…..!
എല്ലാം അറിഞ്ഞുകൊണ്ടാണ് ഞാനിവളെ ഞാനിവളെ ജീവിതത്തിലേക്കു കൂട്ടുന്നത് അതുകൊണ്ട് ഇവൾക്കൊന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാനുള്ളത് നിനക്കാണ്…..
ഭാര്യ….
മക്കൾ …
അവരുടെ ഭാവി…..
കുടുംബം….

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.