ഒരു വേശ്യയുടെ കഥ – 23 4090

അതുപോലെ ഇവൾ കേസിന്റെ വഴിക്കുപോയാൽ നാട്ടുകാരൊക്കെ അറിയും അയാളുടെ സ്ഥാനമാനങ്ങൾ പോകും……. പത്രങ്ങളിലും ചാനലുകളിലും വാർത്തകൾവരും…..
അതോടെ കുടുബത്തിൽ പിറന്ന ഒരു പെണ്ണുപോലും ഇവിടെ ജോലിക്കുവരില്ലെന്നും ഒരൊറ്റ കസ്റ്റമർമാർ തിരിഞ്ഞുനോക്കില്ലെന്നും കോടിക്കണക്കിന് രൂപമുടക്കി തുടങ്ങിയ ഈ സ്ഥാപനം പൂട്ടിക്കെട്ടേണ്ടി വരുമെന്നുമെല്ലാം ബിസിനസുകാരനായ ഷെട്ടിക്ക് നന്നായറിയാം……
അതുകൊണ്ട് കേസിനുപോകരുതെന്നും മാനേജർ സ്ഥാനത്ത് നിന്നെ മാറ്റിയശേഷം ഇവളെ നിയമിക്കുവാൻ തയ്യാറാണെന്നുവരെ ഷെട്ടി വിവരമറിയിച്ചിട്ടുണ്ട്……!

ഇവൾക്ക് ഈ മംഗലാപുരത്തെവിടെയും ഒരു ജോലിയും വേണ്ട പകരം നിന്നെ മാറ്റിയാൽ മതിയെന്ന് ഞാൻ അയാളെയും അറിയിച്ചിട്ടുണ്ട്….!
ഇവളെയും കൂടെ കൂട്ടി ഞാനിവിടെ വന്നതിനു ശേഷമേ നിന്നെ വിവരം അറിയിക്കുവാൻ പാടുള്ളൂ എന്നു ഞാൻ പറഞ്ഞതുകൊണ്ട് മാത്രമാണ് മാനേജർ സാറിതുവരെ വിവരം അറിയാതിരുന്നതും ഇപ്പോഴും ഇവിടെ ഇരിക്കുന്നതും്……!
ചുരുക്കിപ്പറഞ്ഞാൽ സാറിന്റെ മാനേജർ ഉദ്ദ്വഗം ഇന്നത്തോടെ അവസാനിച്ചെന്ന്…..
മനസിലായോ……!
ഇക്കാര്യം ഇവളുടെ മുന്നിൽ നിന്നുതന്നെ സാറിനെ അറിയിക്കണമെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു…..!
ഈ പാവം അത്രയെങ്കിലും സന്തോഷിക്കട്ടെ….!
ഇവിടെ നിന്നും നിന്നെ ഒഴിവാക്കുക മാത്രമല്ല ഈ നഗരത്തിൽ എവിടെയും നിനക്കു ഇതുപോലുള്ള ജോലികിട്ടാതിരിക്കുവാൻ ഞാൻ പരമാവധി ശ്രമിക്കുകയും ചെയ്യും……
നീ കാരണം ഇനിയെങ്കിലും ഒരു മായകൂടെ ഇല്ലാതിരിക്കട്ടെ……”

താൻ കാണുന്നതും കേൾക്കുന്നതുമൊക്കെ സത്യമാണോ മിഥ്യയാണോ എന്നറിയാതെ മിഴിച്ചിരിക്കുകയായിരുന്നു അവൾ…..!
ബാക്കിയൊക്കെ മനസിലായെങ്കിലും അയാൾ പറഞ്ഞിരിക്കുന്ന ചേംബർ ….!
അതെന്താണെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും ഒരെത്തും പിടിയും കിട്ടിയില്ലെങ്കിലും വലിയ സംഭവനാണെന്നു ഊഹിച്ചു….!
അതുപോലെ ഇത്രയും പ്രായമുള്ള അയാളും മുതലാളിയുമൊക്കെ നാട്ടിലെ ചെറിയ കുട്ടികളെപ്പോലെ ക്ലബ്ബിന്റെ ഭാരവാഹികലാണെന്നറിഞ്ഞപ്പോൾ അവൾക്കു ചിരിയും വരുന്നുണ്ടായിരുന്നു….!

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.