ഒരു വേശ്യയുടെ കഥ – 23 4008

“എന്റെ കടയിൽ വന്നു എന്നെ തല്ലുന്നോ…..”

അടികിട്ടിയ കവിൾത്തടം അമർത്തിപ്പിടിച്ചു പുലിയെപ്പോലെ ചീറിക്കൊണ്ടാണ് പ്രത്യാക്രമണ സജ്ജനായി മാനേജർ ചാടിയെഴുന്നേറ്റത്.

“നിന്റെ കടയോ……!
ചിക്മാഗ്ലൂരിലുള്ള സന്ദീപ്‌ ഷെട്ടിയുടെ സ്ഥാപനമെങ്ങനെയാണ് നിന്റേതാകുന്നത്…..!
നീ അയാളുടെ വെറും ശമ്പളക്കാരൻ മാത്രമാണ്…..
ഇന്നത്തോടെ അതും അവസാനിക്കും…..!”

കടയുടമയുടെ പേരും സ്ഥലവും അയാൾ കൃത്യമായി പറയുന്നതു കേട്ടതും മാനേജരുടെ കണ്ണുകളിൽ ഞെട്ടലിന്റെ മിന്നാലൊളി പായുന്നതും അയാൾ വ്യക്തമായി കണ്ടു.

“നീ കുറെ നേരമായല്ലോ എന്നെ വേതാളമെന്നു പറഞ്ഞുകൊണ്ട് പരിഹസിക്കുന്നത്…..
ഇവളെ സംബന്ധിച്ച് ഇനിമുതൽ ഞാനൊരു വേതാളം തന്നെയാണ്…..
എവിടെപ്പോകുമ്പോഴും ഇനി ഞാൻ ഇവളുടെ കൂടെയുണ്ടാകും……
മനസിലായില്ലെങ്കിൽ വ്യക്തമായി പറയാം എല്ലാം അറിഞ്ഞുകൊണ്ട് ഞാനിവളുടെ കഴുത്തിൽ താലികെട്ടി കൂടെ കൂട്ടുകയാണെന്നു……

പറഞ്ഞശേഷം മാനേജരെ നോക്കിക്കൊണ്ടു പരിഹാസ ചിരിയോടെയാണ് അയാൾ തുടർന്നത്….

“ഇനി എന്നെ കുറിച്ചും ഞാൻ ആരാണെന്നും പറഞ്ഞു തരാം എന്റെ പേര് അനിൽകുമാർ ശങ്കർ……
ശിവശങ്കരാ ട്രേഡിംഗ് കമ്പനി എന്റേതാണ്……
അതുകൊണ്ടു തന്നെ ഞാനും സന്ദീപ്‌ ഷെട്ടിയും നല്ല പരിചയമാണെന്നു മാത്രമല്ല ചേംബറിലും ലയൺസ്‌ ക്ലബ്ബിലും ഞങ്ങൾ രണ്ടുപേരും ഭാരവാഹികളുമാണ്……”

അതുകൂടെ കേട്ടതോടെ മാനേജരുടെ തകർച്ച പൂർണ്ണമായി……!
വിശ്വസിക്കാനാകാത്തതുപോലെ കണ്ണുകൾ മിഴിച്ചു അയാളെ ഒരു നിമിഷം നോക്കിയശേഷം തലതാഴ്ത്തി……!

” ഇന്നലെയാണ് ഇവളുടെ കഥ മുഴുവനും ഇവിടെയാണ് ജോലി ചെയ്തിരുന്നെന്ന കാര്യവും ഞാനറിഞ്ഞത്……
അപ്പോൾ തന്നെ സന്ദീപ്‌ഷെട്ടിയെ ഞാൻ വിളിക്കുകയും ചെയ്തിരുന്നു…..
ലയൺസ്‌ ക്ലബ്ബിലെയും ചേംബറിലെയും അയാളുടെ ശത്രുക്കൾ ഇക്കാര്യം അറിഞ്ഞാൽ അവിടെ അയാൾക്ക്‌ പിടിച്ചുനിൽക്കുവാൻ പറ്റില്ല…..

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.