ഒരു വേശ്യയുടെ കഥ – 23 4090

ആ രംഗം ഓർക്കുവാൻ പോലും പറ്റില്ലെന്ന രീതിയിൽ തന്റെ ചുമലിൽ തലയിട്ടുരുട്ടിക്കൊണ്ടു നിലവിളിക്കുന്നതുപോലെ അവൾ പറയുന്നതൊക്കെ ഒരു യക്ഷിക്കഥ കേൾക്കുന്ന ഉദ്ദ്വേഗത്തോടെ ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു അയാൾ കേൾക്കുകയായിരുന്നു…….

നിരാലംബയായ ഒരു പെണ്ണിനെ അവളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിക്കൊണ്ടു അതിവിദഗ്ദമായി ട്രാപ്പിൽ പെടുത്തിയിരിക്കുന്നു…..!

ഇതുനാടകമോ …..!
നോവലോ…..!
അതോ സിനിമയോ……!

അയാളുടെ ശരീരത്തിൽ വല്ലാത്തൊരു തരിപ്പ് പടരുവാൻ തുടങ്ങി…..!
മാനേജരെ നോക്കിയപ്പോൾ അവൾ ഇങ്ങനെ തുറന്നുപറഞ്ഞതിന്റെ അമ്പരപ്പിൽ അവളെ കൊല്ലാനുള്ള പകയോടെ അവളുടെ മുഖത്തേക്കു നോക്കിക്കൊണ്ടു കൈലേസെടുത്തു അറപ്പോടെ തന്റെ ഷർട്ടിലുള്ള ഉമിനീരും കഫവും തുടച്ചു നീക്കുകയായിരുന്നു…..!

ആസൂത്രിതമായ ഒരു നാടകമാണ് അവിടെ നടയ്ക്കുന്നതെന്നറിയാതെ മാനേജരുടെ കൂട്ടുകാരന്റെ മുന്നിൽ കൈകൾകൂപ്പിക്കൊണ്ടു കെഞ്ചിക്കരയുകയും കാലുപിടിച്ചു യാചിക്കുകയും ചെയ്യുന്ന അവളുടെ നിസഹായകതയും മുഖത്തെ ദൈന്യതയും മനസിലേക്കോടിയെത്തിയപ്പോൾ അയാളുടെ കണ്ണുകൾ ചുവന്നു…..!
തലച്ചോറിനുള്ളിലേക്ക് ചൂടുരക്തം ഇരമ്പിക്കയറുകയായിരുന്നു….!
വയ്യ ഇനിയും ക്ഷമിക്കുവാൻ വയ്യ…..!

“ഗതികെട്ടുപോയ ഒരു പാവം പെണ്ണിനെ പറഞ്ഞുപറ്റിച്ചു കൊണ്ടു വാരിക്കുഴിയിൽ വീഴ്ത്തുകയും….
പട്ടിക്ക് എല്ലിൻ കഷണം കിട്ടിയതുപോലെ കൂട്ടുകാർക്കുകൂടെ പങ്കിട്ടുകൊടുത്തുകൊണ്ടു കടിച്ചു്കുടഞ്ഞതും പോരാതെ….
യാതൊരു മനസാക്ഷിയുമില്ലാതെ പിന്നെയും ജീവിക്കാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിക്കുന്നോടാ പിശാചേ…..”

പറഞ്ഞുനിർത്തിയതും മറ്റൊന്നും നോക്കിയില്ല….!
അവളെ താങ്ങി നേരെയിരുത്തിയ ശേഷം മാനേജരുടെ നേരെ ആഞ്ഞുകൈവീശിയതും ഒരുമിച്ചായിരുന്നു……!

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അപ്രതീക്ഷിതമായ അടിയുടെ ശക്തിയിൽ മുഖം തുടച്ചുകൊണ്ടിരുന്ന കൈലേസു തെറിച്ചു മേശയ്ക്കു മരുവശത്തെക്കു വീഴുകയും കഫവും ഉമിനീരും ഒലിച്ചിറങ്ങുന്ന ലാപ്ടോപിന്റെ കീ ബോർഡിലേക്കു മാനേജർ മൂക്കുകുത്തിപ്പോയതും ഒരുമിച്ചായിരുന്നു.

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.