ഒരു വേശ്യയുടെ കഥ – 23 4090

Oru Veshyayude Kadha Part 23 by Chathoth Pradeep Vengara Kannur

Previous Parts

“അനിലേട്ടൻ ആദ്യം കയറൂ……”

മാനേജരുടെ കാബിന്റെ മുന്നിലെത്തിയപ്പോൾ വീണ്ടും ഒരു നിമിഷം നിന്നതിനുശേഷം അയാളുടെ മുഖത്തേക്കു ദയനീയമായി നോക്കിക്കൊണ്ട് കാറ്റിന്റെ സ്വരത്തിലാണവൾ മന്ത്രിച്ചത്.

“അയാളെ കാണുവാൻ മായതന്നെയാണ് മുന്നിൽ നടക്കേണ്ടത്……”

ചേർത്തുപിടിച്ചിരുന്ന കൈകൾ മാറ്റിയശേഷം ചെവിയിൽ പറയുന്നതുപോലെ പറഞ്ഞുകൊണ്ട് വാതിലിന്റെ ഹാൻഡിലിൽ കൈവയ്ക്കുമ്പോഴേക്കും ആ കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചുകൊണ്ടു ഒരിക്കൽ കൂടി തന്റെ മുഖത്തേക്കു നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറയെ ഭീതിയാണെന്നു അയാൾക്ക്‌ തോന്നി.

വേട്ടക്കാരന്റെ മുന്നിലകപ്പെട്ട ഇരയുടെ അതേ ഭാവം…..!

“ഞാനിപ്പോൾ മരിച്ചുപോകുമെന്നു തോന്നുന്നു…..”

താൻ അകത്തേക്ക് കയറുമ്പോൾ അയാളും അകത്തേക്ക്‌ കൂടെ വന്നില്ലെങ്കിലോയെന്ന പേടിയുള്ളതുപോലെ അയാളുടെ ഇടതുകൈതണ്ടയിൽ പിടിച്ചുകൊണ്ട് തുറന്നു പിടിച്ചിരിക്കുന്ന വാതിലിലൂടെ കാബിനിന്റെ അകത്തേക്ക് കയറുന്നതിനിടയിലാണ് അയാൾക്കുമാത്രം കേൾക്കാവുന്ന സ്വരത്തിൽ അവൾ വീണ്ടും മന്ത്രിച്ചത്.

പക്ഷെ അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല അയാളുടെ കണ്ണുകളും മനസും മുഴുവൻ അകത്തെ മേശയ്ക്കപ്പുറമുള്ള കറങ്ങുന്ന കസേരയിലിരുന്നു കറങ്ങിത്തിരിഞ്ഞുകൊണ്ടു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ആ മനുഷ്യനിലായിരുന്നു……!
വെളുത്ത നിറത്തിലുള്ള കൂർത്തമുഖം……
ചെവികൾക്കു ഇരുവശവും നരകയറി തുടങ്ങിയ നെറ്റികയറിയ തല……
ചെവികളുടെ അറ്റത്ത് വിശറിപോലെയുള്ള കറുത്ത രോമങ്ങൾ……
നീണ്ട മൂക്ക്……
വെട്ടിയൊതുക്കിയ കട്ടിമീശ…..
കൂട്ടുപുരികങ്ങൾ……
കണ്ണുകളിലെ കാപട്യം മറക്കാണെന്നപോലെ മുഖത്തൊരു കണ്ണടയുമുണ്ട്….
ആകെക്കൂടി നോക്കുമ്പോൾ ഏകദേശം അമ്പതുവയസോളം പ്രായം തോന്നിക്കുന്ന അയാൾക്കൊരു കഴുകന്റെ മുഖമാണെന്നു അയാൾക്ക്‌ തോന്നി.

8 Comments

  1. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് പ്രേക്ഷകരേ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആ കഴിവ് ഹോ അപാരം

  2. ലക്ഷ്മി എന്ന ലച്ചു

    “ഈശ്വരാ…….
    ഇതിനുമാത്രം ഞാനെന്തു പാവമാണ് ചെയ്തത്….
    ഇങ്ങനെയുമുണ്ടോ ഒരു ജന്മം…..” ഇതു തന്നെയാണ് എനിക്കും പറയാൻ ഉള്ളത് കാത്തിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണല്ലേ

  3. woww..super tto

  4. Amazing writing

  5. കലക്കി ഗഡീ ഈ ഭാഗം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു.

  6. Namichu.bakki udanay taranay

Comments are closed.