ഒരു വേശ്യയുടെ കഥ – 15 3888

വലിയ സംഭവം പോലെ എട്ടുവിരലുകൾ നിവർത്തി കാണിച്ചുകൊണ്ടാണ് മറുപടി…..!

അയാൾ ചിരിച്ചതല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല..

“എട്ടുമണിവരെ വലിയ ഉദ്യോഗസ്ഥയെ പോലെ ഞാൻ കിടന്നുറങ്ങി എഴുന്നേൽക്കുമ്പോഴേക്കും അമ്മ ചായയും പലഹാരങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും……”

അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ അമ്മയോടുള്ള സ്നേഹം തുള്ളി തുളുമ്പുന്നുണ്ടായിരുന്നു.

” പിന്നെ ഉച്ചയ്ക്ക് ശേഷം വീണ്ടും ഉറങ്ങിയാൽ നാലുമണി കഴിയുമ്പോഴാണ് എഴുന്നേൽക്കുക…..”

വീണ്ടും നാലുവിരലുകൾ നിവർത്തി കാണിച്ചുകൊണ്ട് അവൾ പറഞ്ഞു .

“ഭയങ്കര സംഭവം തന്നെ ഗിന്നസ്‌ ബുക്കിൽ കൊടുക്കണം……”

അയാൾ കളിയാക്കിക്കൊണ്ടു മറുപടി കൊടുത്തു.

” അല്ലെങ്കിലും എപ്പോഴും നാലുമണിക്കു എഴുന്നേൽക്കുന്ന പെണ്ണിനെ വിഷമമൊന്നും എട്ടുമണിവരെ പോത്തുപോലെ കിടന്നുറങ്ങുന്ന ആണുങ്ങൾക്ക് മനസ്സിലാവില്ല ……”

കളിയാക്കൽ കേട്ടപ്പോഴാണ് പരിഭവത്തോടെ ഉള്ള അവളുടെ മറുപടി.

“എന്റെ അനിയേട്ടൻ എങ്ങനെയാണെന്നറിയാമോ എട്ടു മണിക്കുള്ള ബസിലാണ് പണിക്കുപോകേണ്ടതെങ്കിൽ ഏഴരവരെ കിടന്നുറങ്ങും…….
അതുതന്നെ ഞാൻ പലതവണ ഉരുട്ടിതട്ടിവിളിച്ച ശേഷമാണ് എഴുന്നേൽക്കുന്നത് …..
പിന്നെയൊരു വെപ്രാളമാണ് …..
മായേ തവർത്തു എവിടെ …..
മായേ പേസ്റ്റെവിടെ…..
ബ്രഷേവിടെ……
സോപ്പേവിടെ…..
മായേ എന്റെ സിഗരറ്റ് കണ്ടിരുന്നോ…
പണിസ്ഥലത്തു ഉപയോഗിക്കാനുള്ള ഷർട്ടും കൈലിയും പായ്ക്ക് ചെയ്തുവച്ചൊ….
തിരക്കിട്ടുള്ള ഒരുക്കത്തിനിടയിൽ ഓരോ ആവശ്യത്തിനായി നൂറു തവണയെങ്കിലും എൻറെ പേരെടുത്ത വിളിച്ചുകൊണ്ടിരിക്കും ……!

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.