ഒരു വേശ്യയുടെ കഥ – 15 3888

മോളുടെ കുസൃതിയേയും …..
ശാഠ്യത്തെയും……
ബുദ്ധിശക്തിയേയും…..
അമ്മയോടുള്ള സ്നേഹത്തെയും കുറിച്ചായിരുന്നു ….. !

കണ്ണിൽ നിറയെ തിളക്കവുമായി മോളെ കുറിച്ചു അഭിമാനത്തോടെ പറയുമ്പോഴൊക്കെ അവളുടെ ലോകത്ത് അവളും അവളുടെ മോളും അല്ലാതെ അവൾ നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന അനിയേട്ടൻ പോലും ഇല്ലെന്നു മനസ്സിലായപ്പോൾ അയാൾക്ക് അത്ഭുതം തോന്നി ……!

നിസ്സഹായയും നിരാലംബയുമായ യുവതിയിൽ നിന്നും അവൾ എത്രപെട്ടെന്നാണ് സ്നേഹവും അഭിമാനവും ഉത്തരവാദിത്വവുമുള്ള ഒരു അമ്മയിലേക്ക് പരിവർത്തനം നടത്തിയത്…….!

ഇതായിരിക്കും കുസൃതികാരിയായ മകൾ മുതൽ പ്രണയപരവശയായ കാമുകിയും ഉത്തരവാദിത്തബോധമുള്ള ഭാര്യയും അവസാനം സ്നേഹമയിയും വാത്സല്യനിധിയും കർക്കശക്കാരിയുമായ അമ്മയിലേക്കുള്ള ഒരു പെണ്ണിന്റെ രാസപരിണാമം ……!

അയാൾ ഊഹിച്ചു .

അതിനിടയിൽ നേഴ്സുമാർ മരുന്നുമായെത്തി ഇഞ്ചക്ഷൻ നൽകി മടങ്ങിയപ്പോൾ അവളുടെ സംസാരം ജോലിസ്ഥലത്തെ പ്രശ്നങ്ങളെയും പരദൂഷണങ്ങയും പാരവയ്പ്പിനെയും കുറിച്ചായപ്പോഴും അയാൾ ഒരു നല്ല ശ്രോതാവായി മാത്രംമാറിക്കൊണ്ടു എല്ലാം കൗതുകപൂർവ്വം ശ്രദ്ധയോടെ കേട്ടു.

അതിനിടയിൽ ജോലിസ്ഥലത്തെ ചിലരുടെ സംഭാഷണങ്ങളും ആംഗ്യങ്ങളും അവൾ പരിഹാസത്തോടെ അനുകരിക്കുന്നതു കണ്ടപ്പോൾ ചിരിക്കാതിരിക്കുവാനും പറ്റിയില്ല

“മായയ്ക്ക് ഉറക്കം വരുന്നുണ്ടോ…..”

സംസാരത്തിനിടയിൽ ഇടയ്ക്കിടെ കോട്ടുവായിടുന്നതു കണ്ടപ്പോഴാണ് ചോദിച്ചത്.

“ങും…..”

വീണ്ടും വാ പൊത്തിക്കൊണ്ട് കോട്ടുവായിട്ടാണ് മറുപടി…..”

“ലീവുള്ളപ്പോൾ ഞാൻ രാവിലെ എത്ര മണിക്കാണ് എഴുന്നേൽക്കുന്നതെന്നറിയാമോ….”

എന്തോ വലിയ കാര്യം പറയുന്നതുപോലെ അയാളെ നോക്കി ചോദിച്ചപ്പോൾ എത്ര മണിക്കാണ് എന്നർത്ഥത്തിൽ അയാൾ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി .

” എട്ടര മണിക്ക് …….”

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.