ഒരു വേശ്യയുടെ കഥ – 15 3888

പറയുന്നതിനിടയിൽ അവളുടെ ഇലയിലുള്ള വറുത്ത മീനിൽ നിന്നും ഒരു കഷണം നുള്ളിയെടുത്ത് അതിൻറെ ചെറിയ മുള്ളുകൾ വരെ ശ്രദ്ധാപൂർവ്വം പൊറുക്കി നീക്കിയശേഷം തൻറെ പാത്രത്തിൽ വയ്ക്കുന്നതു കണ്ടപ്പോൾ എന്തുകൊണ്ടോ അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…..!
തൊണ്ടയിലൂടെ ഉമിനീർ പോലും ഇറങ്ങുന്നില്ല……!
ആരോ കഴുത്തിൽ പിടിച്ചതുപോലെ എന്തോ ഒരു തടസ്സം…..!
ശ്വാസനാളത്തിൽ വല്ലാത്തൊരു വിങ്ങലും അനുഭവപ്പെടുന്നതുപോലെ തോന്നി.

ജീവിതത്തിലാദ്യമായി വർഷങ്ങൾക്കുമുമ്പു മരിച്ചുപോയിരിക്കുന്ന തൻറെ അമ്മയെ ഒരിക്കൽ കൂടി കാണണമെന്ന അതിയായ മോഹം …..!

എൻറെ അമ്മയെപ്പോലെ ഒരു പിടി ചോറുകൂടെ എൻറെ വായിൽ വച്ചുതരാമോയെന്നു അവളോട്‌ ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു .

“മായ വറുത്ത മീൻ കഴിക്കുന്നില്ലേ …..”

ചോദിച്ചപ്പോഴാണ് ശബ്ദം ശരിക്കും പുറത്തേക്കു വരാത്ത രീതിയിൽ തന്റെ സ്വനതന്തുക്കളിലും തടസ്സമുണ്ടെന്ന് അയാൾ തിരിച്ചറിഞ്ഞത് …..!

” മീനിന്റെ തലയാണ് എനിക്കിഷ്ടം ……”

അയാളുടെ പാത്രത്തിലെ വറുത്തമീൻ കൂടെ തന്റെ ഇലയിൽ എടുത്തു വച്ച ശേഷം അടർത്തിയെടുത്ത് മുള്ളുകൾ നീക്കി കൊണ്ടാണ് അവൾ പറഞ്ഞത് .

“അതുകൊണ്ട് എന്റെ മുത്തശ്ശിയെന്നെ പൂച്ച എന്നാണ് വിളിച്ചിരുന്നത് …….”

വറുത്ത മീൻ പൊളിക്കുന്നതിനിടെ ആദ്യത്തെ മീനിന്റെ തലയെടുത്തു വായിലിട്ടു ചവച്ചുകൊണ്ടാണ് അഭിമാനത്തോടെ അവൾ പറഞ്ഞത്.

” അവൾ ശരിക്കും ഓമനത്തമുള്ള ഒരു പൂച്ചയാണെന്നാണ് അതുകേട്ടപ്പോൾ അയാൾക്കു തോന്നിയത്.

” ഇഷ്ടമുള്ളവരോട് എപ്പോഴും മുട്ടിയുരുമ്മി നടന്നുകൊണ്ടു സ്നേഹവും വിധേയത്ത്വവും പ്രകടിക്കിക്കുകയും ഇഷ്ടമില്ലാത്തവരെ അകറ്റിനിർത്തികൊണ്ടു അവരോടു മുരളുകയും മാന്തുകയും ചെയ്യുന്ന ആരും സ്വന്തമാക്കുവാൻ കൊതിച്ചുപോകുന്ന വളർത്തു ഓമനത്തമുള്ള വളർത്തുപൂച്ച…..!

ഇടയ്ക്കിടെ സാരിത്തുമ്പു വിരലുകൾക്കിടയിൽ തിരുകി വലിച്ചെടുത്തുകൊണ്ടും…..
കൂട്ടിരിപ്പുകാർക്ക് കിടക്കാനുള്ള കട്ടിലിന്റെ വിരിയുടെ മുകളിലുള്ള ഇല്ലാതെ പൊടികൾ ഇടയ്ക്കിടെ തട്ടിക്കളഞ്ഞും…..
വിരലുകൾ കൊണ്ട് മേശമേൽ കോറിവരച്ചുകൊണ്ടും…..
ഭക്ഷണം കഴിച്ചശേഷം അവൾ വാചാലയായത് അവളുടെ അനിമോളെയും……

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.