ഒരു വേശ്യയുടെ കഥ – 15 3888

നമുക്ക് ഒരുമിച്ചുകഴിക്കാം ……”

പറഞ്ഞയുടനെ അവൾ കസേരയെടുത്ത് മേശക്ക് അടുത്തേക്ക് നീക്കിവച്ചു അയാളുടെ കൂടെ തന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി .

തല കുനിച്ചുപിടിച്ചു ചൂണ്ടുവിരൽ ഭക്ഷണത്തിൽ മുടിക്കാതെ ഒരു കൊളുത്തു പോലെ മടക്കി പിടിച്ചുകൊണ്ടു ഇത്തിരി ചോറും മാത്രം വാരി തിന്നുകൊണ്ടു ആസ്വദിച്ചു കഴിക്കുന്നതു കണ്ടപ്പോൾ നേരത്തെ അവളോട് പറഞ്ഞ കാര്യവും അപ്പോഴത്തെ അവളുടെ മുഖവും ഓർത്തുകൊണ്ട് അയാൾക്ക് വീണ്ടും ചിരി വരുന്നുണ്ടായിരുന്നു .

“നിങ്ങളെന്താ ഒന്നും കഴിക്കുന്നില്ലേ ……
ചോറും മുന്നിൽ വെച്ചുകൊണ്ട് എന്താണ് ആലോചിക്കുന്നത് …….”

ഇടയ്ക്ക് അയാളെ ഒളികണ്ണിട്ടുനോക്കിയപ്പോൾ ഭക്ഷണം കഴിക്കാതെ ഉരുളയുരുട്ടി തട്ടികളിച്ചുകൊണ്ട് തൻറെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അയാളെ കണ്ടപ്പോഴാണ് ചോദിച്ചത് ….!

“ഒന്നുമില്ല …..മായയെന്താ ഭക്ഷണം കഴിക്കുമ്പോൾ ചൂണ്ടുവിരൽ ചേർക്കാതെ മാറ്റി പിടിച്ചിരിക്കുന്നത് …….”

അതിശയത്തോടെയാണ് അയാൾ ചോദിച്ചത്.

“ഒന്നു പോയേ…..
എന്തൊക്കെയാ അറിയേണ്ടത് …….”

പറഞ്ഞുകൊണ്ട് അവൾ മുഖം താഴ്ത്തി.

” എന്നാലും എന്തെങ്കിലും കാരണമുണ്ടോ ഐമീൻ വിരലിനു എന്തെങ്കിലും പ്രശ്നമുണ്ടോ എന്നാണ് ഞാൻ ചോദിച്ചത് ……”

അയാൾ വീണ്ടും തിരക്കി .

“ഒന്നും മിണ്ടാതിരുന്നേ……
ആരെങ്കിലും മുഖത്തേക്കു നോക്കിയിരിക്കുമ്പോൾ എനിക്ക് നാണം വരും…. ചോറു് തിന്നാൻ കഴിയില്ല …..
എന്റെ അനിയേട്ടനും ചിലപ്പോഴൊക്കെ ഇതേ സ്വഭാവമാണ് ……
ഇത്തിരിഎങ്ങാനും കള്ളുകുടിച്ചിട്ടുണ്ടെങ്കിൽ ഞാൻ എന്തെങ്കിലും കഴിക്കുന്നതിനു അടുത്തുവന്നിരുന്നുകൊണ്ട് എന്തെങ്കിലും പറഞ്ഞു കളിയാക്കി കൊണ്ടേയിരിക്കും എങ്കിലേ അനിയേട്ടനു തൃപ്തിയാവൂ”

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.