ഒരു വേശ്യയുടെ കഥ – 15 3828

അതുകൊണ്ട് പൈസ കൊടുക്കുമ്പോൾ ഞാനവരോട് ഇങ്ങനെ മനുഷ്യരുടെ കഴുത്തു അറക്കരുതെന്നും പറഞ്ഞു…..”

പൊതി തുറന്നു ഓരോ മീൻ വറുത്തതെടുത്തു ഇലയിലും പാത്രത്തിലും മാറ്റി വയ്ക്കുന്നതിനിടയിൽ അവൾ പറയുന്നത് കേട്ടപ്പോൾ അയാൾ ദയനീയതയോടെ വറുത്ത മീനിലേക്കും അവളുടെ മുഖത്തേക്കും തലേദിവസം ഫുട്പാത്തിൽ നിന്നും പത്തു രൂപയ്ക്ക് രണ്ടെണ്ണം വിറ്റുകൊണ്ടിരുന്നതിനിടയിൽ എട്ടുരൂപയ്ക്ക് വിലപേശി വാങ്ങികൊണ്ടുവന്നിരുന്ന ടൂത്ത് ബ്രഷിലേക്കും മാറിമാറി നോക്കിക്കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നുപോയി…..!

“ഇനി രാത്രിയിലും ഞാനവിടെതന്നെ പോയി ചോറൊന്നും വാങ്ങില്ല കേട്ടോ …….”

അയാളെ ഒളികണ്ണിട്ട് നോക്കികൊണ്ടാണ് അവൾ പറഞ്ഞത് .

“അതെന്താ …..”

അതിശയത്തോടെ അയാൾ തിരിച്ചു ചോദിച്ചു.

” ഇതൊക്കെ എവിടെ നിന്നാണ് കുറ്റിയും പറിച്ചു വരുന്നതെന്ന് ചോറിന്റെ പൊതിയെനിക്ക് തരുമ്പോൾ അവിടെയുള്ള സപ്ലയർ എന്നോട് ചോദിച്ചപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ഞാനവനോട് പോടാ നായിൻറെ മോനെ നിന്നെ പേടിക്കേണോയെന്നു തിരിച്ചുചോദിച്ചു……
അപ്പോൾ മൊട്ടകണ്ണും മിഴിച്ചുകൊണ്ടു അവൻ എന്നെയൊരു നോട്ടം നോക്കിയിരുന്നു……
ഇനി ഞാൻ അങ്ങോട്ടുപോകില്ല എനിക്കു പേടിയാണ്……!.”

ഒന്നും സംഭവിക്കാത്തതുപോലെ സ്വാഭാവികമായ രീതിയിൽ അവൾ പറയുന്നതു കേട്ടതും അയാൾ തലയിൽ കൈവച്ചു പോയി……!

” ഒരു മാസത്തിനുള്ളിൽ തന്നെ എൻറെ കയ്യിലെത്തിപ്പെട്ടത് ഭാഗ്യംതന്നെ …..!
അല്ലെങ്കിൽ വായ കക്കൂസ് പോലെയായേനെ….!”

” അതെന്താ അങ്ങനെ പറഞ്ഞത് …….”

ആത്മഗതം പോലെ താൻ പറഞ്ഞതിന്റെ ആന്തരികാർത്ഥമെന്താണെന്ന് അവൾക്കു മനസ്സിലായില്ലെന്ന് അവളുടെ ചോദ്യത്തിൽ നിന്നും മനസ്സിലായപ്പോൾ അങ്ങനെ പറഞ്ഞതിൽ അയാൾക്കും കുറ്റബോധം തോന്നി.

അതൊക്കെ പോട്ടെ നമുക്ക് പരിഹാരമുണ്ടാക്കാം……
സാരമില്ല കേട്ടോ …..
വാ …..മായയും ഇരിക്കൂ….

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.