ഒരു വേശ്യയുടെ കഥ – 15 3962

നേരത്തെ താൻ പറഞ്ഞതു കേട്ടത്തിനു ശേഷമുള്ള മുഖത്തിന്റെ ചുവപ്പും കണ്ണുകളിലെ ലജ്ജയും ഇതുവരെ മാറിയിട്ടില്ലെന്ന് തോന്നിയതും അയാൾ കൈകൾകൊണ്ടു കണ്ണുകൾ പൊത്തി വീണ്ടുംചിരിച്ചു തുടങ്ങി ……!

അതവൾ കണ്ടതംതലയിൽ തന്നെ കാലി പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള അടിയേറ്റപ്പോഴാണ് അയാൾ കണ്ണുകളിൽനിന്നും കൈകൾ മാറ്റിയതും ചിരി നിർത്തിയതും.
പിറകെ ഭീഷണിയും കേട്ടു ……!

“എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ….
ഇനിയും അതും പറഞ്ഞോണ്ട് എന്നെ നോക്കി വെറുതെ ചിരിച്ചാൽ ഇനിയും കിട്ടും പറഞ്ഞേക്കാം…..
അതുകൊണ്ട് മിണ്ടാതിരുന്നോ …..!

ഭീഷണിയും അപ്പോഴുള്ള ഉണ്ടകണ്ണുകളുമൊക്കെ കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരിക്കണമെന്ന് തോന്നിയെങ്കിലും അവൾ കരഞ്ഞേക്കുമോ എന്ന ഭയം കാരണം അമർത്തിപ്പിടിച്ചു .

” ഇവിടെ മീനോക്കെ എന്താ വില …..!
ശരിക്കും കഴുത്തറക്കൽ തന്നെയാണ് …..!വിഷയം മാറ്റാനെന്നപോലെവറുത്ത മീനിന്റെ പൊതി അഴിച്ചു കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ നല്ല എന്തെങ്കിലും വറുത്ത മീൻ വാങ്ങണമെന്ന കാര്യം അവളോട് പറഞ്ഞിരുന്നത് ഓർമിച്ചുകൊണ്ട് അയാൾ അപകടം മണത്തു …..!

“ഒരു ചോറിന് അറുപതു രൂപമാത്രം ……
പക്ഷേ വറുത്ത അയല ഒരെണ്ണത്തിന് അമ്പതു രൂപ ……!
പിന്നെ കരിമീനോ നെയ്മീനോ അങ്ങനെ എന്തോ പേരുള്ള വേറൊരു മീനുമുണ്ട് അതിന് ഒരെണ്ണത്തിന് നൂറ്റിയെഴുപതു രൂപ ……!’

ആത്മരോഷത്തോടെപറഞ്ഞുകൊണ്ടവൾ അയാളെ നോക്കി .

“എന്നിട്ടെന്താ വാങ്ങിയത് …….”

അയാൾ താൽപര്യത്തോടെ ചോദിച്ചു.

” പിന്നെ എൻപതുരൂപയ്ക്ക് ഒരു അയലയോ നൂറ്റിയെഴുപതു രൂപ കൊടുത്തു കരിമീനോ വാങ്ങിത്തിന്നൻ് മനുഷ്യനും ഭ്രാന്തുണ്ടോ…. അതുകൊണ്ട് ഞാൻ വാങ്ങിയത് മത്തിയാണ് വാങ്ങിയത് അതിനുതന്നെ ഒരെണ്ണത്തിന് പതിനഞ്ചു രൂപയാണ് വില……!
ഇന്നലെ മാർക്കറ്റിൽ ഒരു കിലോ മത്തിക്ക് വെറും അമ്പതു രൂപയേ വിലയുണ്ടായിരുന്നുള്ളു….

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.