ഒരു വേശ്യയുടെ കഥ – 15 3888

നിവർത്തിവെച്ച പൊതിച്ചോറിൽ നിന്നും ചോറും കറികളും തോരനുമൊക്കെ ശ്രദ്ധയോടെ അയാളുടെ പാത്രത്തിലേക്ക് പകർന്നു കൊടുക്കുന്നതിനിടയിലാണ് അയാൾ വിലക്കിയത് .

“ഒരാളുടെ കൈ കൊണ്ട് വിളമ്പികൊടുക്കുന്നത് ശരിയല്ല…….
ആരെങ്കിലും കണ്ടാൽ വൃത്തികേടാണ് ….”

അവൾ അതിനെ എതിർത്തു .

” വേറെയാരെങ്കിലും കണ്ടാലല്ലേ ഇപ്പോഴിവിടെ നമ്മൾ രണ്ടുപേരും മാത്രമല്ലേയുള്ളൂ അതുകൊണ്ട് കുഴപ്പമില്ല …..”

അയാൾ വീണ്ടും പറഞ്ഞു .

“എന്നാലും അതൊക്കെ മോശമാണ് …..
രണ്ടുപേർ മാത്രമേയുള്ളൂയെന്നു കരുതി എന്തു വൃത്തികേടും കാണിക്കാമെന്നാണോ അനിലേട്ടൻ പറയുന്നത് …..”

കളിയാക്കുന്നതുപോലെ ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ തന്റെ ജോലി തുടർന്നു.

“ഓ…..
മിനിയാന്ന് രാത്രിയിൽ ഹോട്ടൽ മുറിയിൽ രണ്ടുപേർ മാത്രമുള്ളപ്പോൾ നടത്തിയ വൃത്തികേടിന്റെ അത്രയൊന്നും ഇതൊന്നും വരില്ല….”

അറിയാതെ പിറുപിറുത്തുപോയതും അതോർത്തപ്പോൾ ഉറക്കെ ചിരിച്ചതും ഒരുമിച്ചായിരുന്നു ……!

അതുകേട്ടതും അവളുടെ മുഖം ചെമ്പരത്തി പൂവുപോലെ ചുവന്നു…..!
നാണംകൊണ്ടു കണ്ണുകൾ സായംകാലത്തെ ആമ്പൽപൂവു പോലെ കൂമ്പി പോയി …..!

” വൃത്തികേട് പറയാതെ മിണ്ടാതിരിക്കുന്നുണ്ടോ….
ചോറിന്റെ മുന്നിൽ ഇരിക്കുമ്പോൾ പോലും വൃത്തികെട്ട വിചാരമാണ്….”

പറഞ്ഞുതീർന്നതും ഇടതു കൈവണ്ണയിൽ ആദ്യം കിട്ടിയത് വിളമ്പിക്കൊണ്ടിരുന്ന സ്പൂണുകൊണ്ടുള്ള ശക്തമായൊരു കുത്തായിരുന്നു …….!

പിറകെ ഇടതു കൈത്തണ്ടയിൽ കൂർത്ത നഖംകൊണ്ടു നുള്ളി വലിക്കുകയും ചെയ്തു…!

അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ടു നല്ലപോലെ വേദനിച്ചെങ്കിലും അവൾ നൽകുന്ന വേദനപോലും വളരെ ആസ്വാദ്യകരമാണെന്ന് അയാൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു….!

ചോറും കറികളും അവളുടെ ഇലയിൽ നിന്നും അയാളുടെ പാത്രത്തിലേക്കു കൂടെ പകുത്തശേഷം അയാൾക്ക് മുഖംകൊടുക്കാതെ ബാഗിൽ നിന്നും ജീരക വെളളമെടുത്തു രണ്ടു ഗ്ളാസുകളിലേക്ക് പകരുമ്പോഴാണ് അവളുടെ മുഖം അയാൾ വീണ്ടും ശ്രദ്ധിച്ചത് …..

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.