ഒരു വേശ്യയുടെ കഥ – 15 3888

ചോറുകഴിക്കുവാനുള്ള കഴുകിയ പാത്രം അയാളുടെ മുന്നിലേക്ക് വയ്ക്കുമ്പോഴാണ് അവൾ വീണ്ടും അപേക്ഷിച്ചത് .

“ഇപ്പോഴെനിക്ക് മായയുടെ ശരിക്കുള്ള പ്രശ്നം മാനസിലായി …….
ഭക്ഷണം തണുത്തു പോയതോന്നുമല്ല കാര്യം…. മായയുടെ ചോറും കറിയും ഞാൻ കാണുന്നതു നാണക്കേടാണെന്നു തോന്നുന്നതല്ലേ മായയുടെ പ്രശ്നം……
സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണത്തിനോട് എന്തിനാണിത്ര നാണക്കേട് തോന്നുന്നത്…..
മായയുടെ പ്രശ്നങ്ങളെല്ലാം ഒരു പരിധിവരെ മനസിലാക്കിയ എനിക്കു മായയുടെ വീട്ടിൽ ദിവസവും ബിരിയാണിയും ചിക്കൻ കറിയുമൊന്നും ഉണ്ടാകില്ലെന്ന് മനസിലാക്കുവാനുള്ള സാമാന്യബുദ്ധിയൊക്കെയുണ്ട് കെട്ടോ……”

അയാളുടെ മറുപടി കേട്ടതും അവൾ തല കുനിച്ചു.

” എനിക്കതൊന്നും പ്രശ്നമില്ല മായേ എല്ലാ ഭക്ഷണത്തിന്റെ രുചിയും അറിയണ്ടേ…… ‘അമ്മ മരിച്ചുപോയശേഷം വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത് അപൂർവ്വമാണ്…..
ഇപ്പോൾത്തന്നെ എത്ര കാലമായി എന്നറിയാമോ…….
കഴിഞ്ഞ ഓണത്തിന് ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നും കഴിച്ചതിനു ശേഷം ഇന്നു മായ കൊണ്ടുവന്നിരുന്ന ഉപ്പുമാവാണ് കഴിച്ചത് …..
ദാ …..ഇപ്പോൾ ഇതും…..
ഇങ്ങനെയൊക്കെയല്ലെ എനിക്കതിനൊക്കെ സാധിക്കൂ…….”

പറഞ്ഞുകഴിയുമ്പോഴേക്കും അനാഥതത്വ ബോധം കൊണ്ടയാളുടെ തൊണ്ട ഇടറിയിരുന്നു.

” ഈശ്വരന്മാരെ……
ഇത്രയും കൊതിയാണു എന്നറിഞ്ഞിരുന്നെങ്കിൽ ഞാനെൻറെ വീട്ടിൽനിന്നും ഒരു പൊതി ചോറു കൊണ്ട് വരുമായിരുന്നല്ലോ …..”

പറയുമ്പോഴേക്കും കുറെ നേരത്തിനു ശേഷം അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു…..!

” ആർക്കു ഭക്ഷണം വിളമ്പി കൊടുക്കുന്നതിനു മുന്നേയും ഭക്ഷണം ഉണ്ടാക്കിയവർ രുചി നോക്കിയിരിക്കണമെന്നാണ് എന്നെ മുത്തശ്ശി പഠിപ്പിച്ചത് …..”

തന്റെ ടിഫിൻബോക്‌സിലെ ചോറിൽ നിന്നും മുക്കാൽഭാഗത്തോളം അയാളുടെ മുന്നിലുള്ള പാത്രത്തിലേക്കും ബാക്കിഭാഗം നിവർത്തിവെച്ച അവൾക്ക് കഴിക്കാനുള്ള പൊതിച്ചോറിലേക്കും തട്ടികൊണ്ടു് മുതിർന്ന സ്ത്രീയെ പോലെ അവൾ പറയുന്നത് കേട്ടപ്പോൾ അതിശയത്തോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി ….!

“സ്പൂണോന്നും എടുക്കേണ്ട മായേ…. കൈകൊണ്ടും വാരിയിട്ടാൽ മതി …..

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.