ഒരു വേശ്യയുടെ കഥ – 15 3974

“ഇനിയെന്തു നോക്കിയാണ് ചിരിക്കുകയെന്ന ഭാവത്തിൽ ഗർവ്വോടെ അയാളെ നോക്കി ചിരിച്ചുകൊണ്ടു വീണ്ടും കിടന്നു .

അവളുടെ ചിരിയും അപ്പോഴത്തെ ഭാവവുമൊക്കെ കണ്ടപ്പോൾ തലേ ദിവസം പുലർച്ചെ ഹോട്ടൽമുറിയിൽ പനിച്ചുവിറച്ചു തൊണ്ട വരണ്ടു കിടക്കുന്നതിനിടയിൽ ഉറക്കമുണർന്ന അവളോടു കുടിക്കുവാൻ വെള്ളം ചോദിച്ചതും കട്ടിലിൽനിന്നും നിലത്തേക്കു ഞാന്നു വീണു കിടക്കുന്ന സാരി തപ്പിയെടുത്ത് മാറോടു ചുരുട്ടിപ്പിടിച്ചു നഗ്നമായ മാറിടംമറച്ചുകൊണ്ടു പേടിയോടെയും പരിഭ്രമത്തോടെ തനിക്ക് വെള്ളം പകർന്നു തന്ന രംഗമാണ് പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓടിയെത്തിയത്….!

ആ രംഗം മനസ്സിൽ ഓർത്തപ്പോൾ വീണ്ടും ചിരിയടക്കാൻ കഴിഞ്ഞില്ല …..!

അയാളുടെ നിർത്താതെയുള്ള ചിരി കണ്ടപ്പോൾ വീണ്ടും എന്തോ പന്തികേട് തോന്നിയതു കൊണ്ടാകണം പുതപ്പില്ലാത്തതുകൊണ്ട് കിടക്കവിരിയുടെ മൂലയിൽ പിടിച്ചു വലിച്ചെടുത്തു മുഖം മറച്ചു പിടിച്ചു ……!

കുറച്ചു കഴിഞ്ഞു പതിയെ താഴ്ത്തിയശേഷം മുഖാത്തേക്കു നോക്കിയപ്പോഴും അയാൾ അതേ ചിരി തന്നെ…….!

“തലവേദന മാറിയപ്പോഴേക്കും വട്ടായോ……”

അയാൾക്ക് മുഖംകൊടുക്കാതെ തലയിനയെടുത്തു മുഖംമറച്ചു കിടന്നിട്ടും അയാളുടെ ചിരി നിൽക്കുന്നില്ല…..!

” ഇങ്ങനെയൊക്കെ ഇപ്പോൾ കാട്ടിക്കൂട്ടുന്ന ആളുടെ ഇന്നലെ രാവിലെയുള്ള രംഗം എനിക്കിപ്പോൾ ഓർക്കാൻ പോലും വയ്യ…..”

മുഖത്തുനിന്നും തലയിണ മാറ്റി നോക്കിയപ്പോൾ കണ്ണുകൾ പൊത്തി ചിരിച്ചുകൊണ്ടുള്ള അയാളുടെ മറുപടി കേട്ടതും അവൾക്കും കാര്യങ്ങൾ മനസ്സിലായി …..!
മുഖം ലജ്ജയാൽ ചുവന്നു കൂമ്പിപ്പോയി …..!

മുഖം കൊടുക്കാതെ വേഗം ചുവരിനഭിമുഖമായി തിരിഞ്ഞുകിടന്നു…..!

” മായേ…..
മായേ…..”
വീണ്ടും എന്തോ പറഞ്ഞു പ്രകോപിപ്പിക്കാനായി അയാൾ വിളിക്കുന്നത് കേട്ടതും അവൾ അരിശത്തോടെ ചാടിയെഴുന്നേറ്റു .
അയാളുടെ കാട്ടിലിനടുത്തേക്കുപോയി കൈവണ്ണയിൽ പിടിച്ചു ചുവരിനഭിമുഖമായി ചരിച്ചു കിടത്തി …..!

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.