ഒരു വേശ്യയുടെ കഥ – 15 3962

തലേദിവസം വൈകുന്നേരം തന്നെ പിറ്റേന്നു രാവിലെ ഉണ്ടാക്കേണ്ട പലഹാരത്തിന്റെ കാര്യം കൊതിയോടെ പറയും …..
പുട്ടും കടലയും ഉണ്ടാക്കിയാൽ മതി …..
അല്ലെങ്കിൽ ദോശയും ചട്ടിണിയും….
ഇഡലി സാമ്പാർ….
പൂരി മുട്ടക്കറി അങ്ങനെയെന്തെങ്കിലും ….
പക്ഷെ ഞാൻ എത്ര രാവിലെ എഴുന്നേറ്റ് ഉണ്ടാക്കിയാലും അതൊന്നും കഴിക്കാൻ അനിയേട്ടനു സമയം കാണില്ല …..
ഒരു ഗ്ലാസ് ചായ നിർബന്ധമായും കഴിക്കും…. പക്ഷെ പലഹാരങ്ങളുമായി പിറകെ നടന്നാൽ എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം അതിൽ നിന്നും ഒരു കഷണം പൊട്ടിച്ചു കഴിക്കും……
അതിനെക്കുറിച്ച് പരാതി പറയുമ്പോൾ ഞാൻ ഇങ്ങനെ വല്ലതും പറഞ്ഞാൽ മാത്രമേ എന്തെങ്കിലും ഉണ്ടാക്കി കഴിക്കൂ എന്നാണ് മറുപടി…..

അതുപോലെ എത്ര വൈകിയാലും മോൾ ഉറങ്ങുകയാണെങ്കിൽ അവളെ വിളിച്ചുണർത്തി ഉമ്മ കൊടുത്തശേഷമേ വീടിൻറെ പടിയിറങ്ങുകയുള്ളൂ…..

അനിയേട്ടൻ പണിക്കു പോയാൽ പിന്നെ എനിക്ക് രണ്ട് സങ്കടങ്ങളാണ് …..
ഒന്നും കഴിക്കാതെ അനിയേട്ടൻ പോയ സങ്കടവും മോളു് കരയുന്നത് കാണുമ്പോഴുള്ള സങ്കടവും…..”

ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തിയ ശേഷം വിഷാദം കലർന്ന ചിരിയോടെ അയാളെ നോക്കിയപ്പോൾ അവൾ അക്കാലത്തെ ജീവിതം അത്രയും മനോഹരമായി ആസ്വദിക്കുകയായിരുന്നെന്ന് അയാൾക്ക് മനസ്സിലായി.
മായയ്ക്ക് ഉറക്കം വരുന്നുണ്ടെന്നല്ലേ പറഞ്ഞത്….
ദാ…. ഇവിടെ കിടന്നോളൂ ……”

അവളുടെ അപ്പോഴത്തെ മാനസികാവസ്ഥയിൽനിന്നും അനിയേട്ടന്റെ ഓർമ്മകളിൽ നിന്നും മാറിക്കോട്ടെയെന്നു കരുതിയാണ് മനപൂർവം പറഞ്ഞതിനുശേഷം സ്വന്തം അല്പം നീങ്ങികിടന്നുകൊണ്ടു അവൾക്കു കൂടെ കിടക്കാനുള്ള സ്ഥലം ഒഴിഞ്ഞു കൊടുത്തത്…..!

” അയ്യട മോനേ…..
അങ്ങനെ സുഖിക്കണ്ട ……
ആ പൂതി മനസ്സിൽ ഇരുന്നാൽ മതി കേട്ടോ….. നേരത്തെ ഞാൻ പറഞ്ഞില്ലേ ……

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.