ഒരു വേശ്യയുടെ കഥ – 15 3888

Oru Veshyayude Kadha Part 15 by Chathoth Pradeep Vengara Kannur

Previous Parts

അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു എളിയിൽ തിരുകി ഭരതനാട്യകാരിയെപോലെയായി മാറുന്നത് കണ്ടപ്പോൾ തന്നെ ശീതസമരം അവസാനിപ്പിച്ചു ഭക്ഷണം വിളമ്പാനുള്ള പുറപ്പാടാണെന്ന് അയാൾക്ക് മനസ്സിലായി….!

അവളുടെ ടിഫിൻബോക്‌സിൽ താളം പിടിച്ചുകൊണ്ടു അയാളും കട്ടിലിൽനിന്നും വേഗം എഴുന്നേറ്റു മേശയ്ക്കടുത്തുള്ള സ്റ്റൂളിൽ സ്ഥാനംപിടിച്ചശേഷം അവളുടെ ടിഫിൻ ബോക്സ് തുറന്നു .

“ഇന്നലെയുണ്ടാക്കിയ തണുത്ത ചോറും കറിയുമാണ് അതിലുള്ളത്……
അസുഖമുള്ളവർ അതുകഴിച്ചശേഷം അസുഖം വല്ലതും കൂടിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല…..”

കഴുകിയ പ്ലേറ്റെടുത്ത് അവിടെ മുന്നിലേക്കു നീക്കിവച്ചുകൊണ്ടാണ് അവൾ പറഞ്ഞത് .

“അതു ഞാൻ സഹിച്ചു…..
എന്നെ രണ്ടുദിവസം കൂടി ഇവിടെ അഡ്മിറ്റാക്കിയാൽ രണ്ടുദിവസവും മായയും കൂടെയുണ്ടാവുമല്ലോ അതാണ് എനിക്കിഷ്ടം…..”

കണ്ണിറുക്കി ചിരിച്ചുകൊണ്ടു മറുപടി കൊടുത്തു.

” സൂക്കേടൊക്കെ എനിക്കും മനസ്സിലാവുന്നുണ്ട്…..
ഇപ്പോഴുള്ള രോഗിയെപ്പോലെ കിടപ്പുതന്നെ കണ്ടാലറിയാം തട്ടിപ്പാണെന്നും …..
ഇപ്പോഴൊന്നും വീട്ടിലേക്ക് പോകുവാനുള്ള ഒരു പരിപാടിയുമി്ല്ലെന്നും……
നാളെയും ഞാനിവിടെ കൂട്ടുനിൽക്കുമെന്നു വിചാരിച്ചിട്ടൊന്നും നാളെയും ഇവിടെ കിടക്കാൻ നിൽക്കേണ്ട മോനെ…..
നാളെ രാവിലെ ഞാനങ്ങ് പോകും ……
മറ്റന്നാൾ മുതൽ പുതിയ കടയിൽ ജോലിക്ക് കയറുകയും ചെയ്യും……”

കൂർപ്പിച്ച മുഖത്തോടെയുള്ള അവളുടെ ആ നിഷ്കളങ്കതയുള്ള മറുപടികേട്ടപ്പോൾ അവളെ ഒന്നു കൂടെ ചേർത്തുപിടിക്കണമെന്ന് അയാൾക്ക് തോന്നി പോയി .

” നിങ്ങളത് കഴിക്കേണ്ട അനിലേട്ടാ…..
ഇന്നലെ ഉണ്ടാക്കിയ ചോറും കറിയുമാണ് തണുത്തുപോയിട്ടുണ്ടാകും എനിക്കും അമ്മയ്ക്കും മാത്രമല്ലെ വേണ്ടൂ……
അതുകൊണ്ട് എല്ലാം കാട്ടിക്കൂട്ടി ഒപ്പിച്ചു വയ്ക്കുന്നതാണ് ഒരു രുചിയും കാണില്ല…… അതുകൊണ്ടാണ് പറയുന്നത്.

7 Comments

  1. ???????????

  2. ethinte bhakki ennu varum?

  3. Bakki kudi pettannu ayakkammo pls

  4. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിക്കുന്ന ഏന്നെ പോലുളളവർക്ക് അറിയില്ലല്ലോ ഏഴുതാന്നുള്ള ബുദ്ധിമുട്ടുകൾ.

  5. ലക്ഷ്മി എന്ന ലച്ചു

    ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  6. adutha bhagam ithuvare vannillla

Comments are closed.