എന്റെ മായേ കുറച്ചുകഴിഞ്ഞ് ഉപയോഗിക്കാനുള്ള സാധനമല്ലേ അത്….. അതെന്തിനാ പെട്ടിയിലൊക്കെ സൂക്ഷിക്കുന്നത്….”
ചിരിയോടെ ചോദിക്കാതിരിക്കാൻ പറ്റിയില്ല….!
” ജീവിതത്തിൽ എനിക്കൊരിക്കലും ഇതുപോലൊരു ഫോൺ വാങ്ങുവാൻ സാധിക്കില്ല……
ആരെങ്കിലും ഇഷ്ടത്തോടെ വാങ്ങിത്തന്നത് വൃത്തിയായി സൂക്ഷിക്കേണ്ടേ……”
അവൾ പിറുപിറുക്കുന്നത് കേട്ടു .
“എങ്കിൽ ഒരു കാര്യം ചെയ്യൂ …..
ഫോൺ ആ പെട്ടിയിൽ തന്നെ കൊണ്ടുനടന്നാൽ മതി അതാ നല്ലത്…….”
അയാൾ കളിയാക്കി .
“ഞാൻ വൈകുന്നേരം പുറത്തുപോയി ഇതിനുവേണ്ടി നല്ലൊരു കവർ വാങ്ങി കൊണ്ടുവരും മോനേ നോക്കിക്കോ……”
ചെറിയ കുട്ടികളെ പോലെയായിരുന്നു മറുപടി.
” ഇതുകൊണ്ട് എനിക്ക് ഒരു ദിവസം ഷോറൂമിൽ പോകണമായിരുന്നു…..
ശ്യാമളയും സുനിതയുമൊക്കെ എപ്പോഴും എൻറെ ഫോണിനെ കുറിച്ചു പറഞ്ഞു കളിയാക്കും…….”
തുടർന്നാണ് പരാതി പറയുന്നതുപോലെ അവൾ പറഞ്ഞത് .
“മായയ്ക്ക് അവിടെ പോകണമെന്നുണ്ടോ…… എങ്കിൽ ഞാനും വരാം നമുക്ക് നാളെ തന്നെ പോയാലോ …….”
ചോദിച്ചുകൊണ്ട് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
” അയ്യോ ……
വേണ്ട …..വേണ്ട …..
ചത്താലും ഞാനിനി അങ്ങോട്ടില്ല ……”
പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് കണ്ടപ്പോൾ അയാൾക്ക് വീണ്ടും അവളോട് വല്ലാത്തൊരു സഹതാപം തോന്നി…..!
” മായയ്ക്ക് അവിടെനിന്നും സാലറി കിട്ടാനില്ലെ….. അതുവാങ്ങുന്നില്ലേ……”
സ്നേഹത്തോടെയും അനുകമ്പയോടെയുമാണ് ചോദിച്ചത് .
??
?????????
റിയലിസ്റ്റിക് ആയി കഥ എഴുതുവാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ithum nannayittundu.. adutha partukalkkayi kathirikkunnu
ഇതുപ്പോലെയുള്ള നല്ല കഥകൾ എഴുത്തുന്നവർക്ക് ആശംസക്കൾ നേരുന്നു’