ഒരു വേശ്യയുടെ കഥ – 14 3880

“നല്ല ചമ്മന്തി അമ്മിയിലരച്ചു ഉണ്ടാക്കിയതാണെന്ന് തോന്നുന്നു അല്ലേ…..”

നേരത്തെ ഉപ്പുമാവിന് കാര്യത്തിൽ ക്ഷീണം പറ്റിയതുകൊണ്ട് അല്പം വൈക്ലബ്യത്തോടെയാണ് ചോദിച്ചത് .

“എൻറെ വീട്ടിൽ മിക്സിയോക്കെയുണ്ട് ……”

ഉടൻ ഗൗരവത്തിലുള്ള മറുപടി വന്നു. തൊട്ടുപിറകെ കഴുത്ത് വെട്ടിക്കുന്നതുകൂടി കണ്ടപ്പോൾ അയാൾക്ക് വീണ്ടും ചിരി പൊട്ടി…..!

” വട്ടത്തിയുടെ മോളുടെ കൂടിയിട്ടിപ്പോൾ മുഴു വട്ടായിപ്പോയോ ചിരിക്കുവാൻ ഞാൻ വലിയ തമാശയൊന്നും പറഞ്ഞില്ലല്ലോ ……..”

ചുമരിലേക്ക് നോക്കിക്കൊണ്ടാണ് പിറുപിറുത്തത് .

” ഇങ്ങനെ തുടർച്ചയായി അഞ്ചുതവണ കഴുത്തു വെട്ടിച്ചിട്ടുണ്ടെങ്കിൽ മായയുടെ കഴുത്ത് ഉളുക്കി പോകും പിന്നീടെങ്ങനെ ഇതുപോലെ കഴുത്തുവെട്ടിക്കും എന്നോർത്തപ്പോൾ ചിരിച്ചു പോയതാണ് ……”

തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കിയാണ് അവളെ അനുകരിച്ചുകൊണ്ട് അയാളും മറുപടി പറഞ്ഞത് .

“ഓ…..വീണ്ടും വലിയ തമാശ……”

പറഞ്ഞുകൊണ്ടു അയാളെ നോക്കി ഒരിക്കൽകൂടി കഴുത്ത് വെട്ടിച്ചപ്പോൾ അവളുടെ ചുണ്ടുകളിൽ നേരിയ മന്ദഹാസം ഉണ്ടായിരുന്നു……!

പരസ്പരം സംസാരിക്കാതെ അയാൾ നോക്കുമ്പോൾ അവളും അവൾ നോക്കുമ്പോൾ അയാളും തലതാഴ്ത്തി കൊണ്ടുള്ള സ്നേഹത്തിന്റെയും പരിഭവത്തിന്റെയും ആവിയിൽ വിങ്ങുന്ന നിമിഷങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

തുടരും….

5 Comments

  1. ലക്ഷ്മി എന്ന ലച്ചു

    റിയലിസ്റ്റിക് ആയി കഥ എഴുതുവാൻ ഉള്ള താങ്കളുടെ കഴിവ് അപാരം തന്നെ .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. ithum nannayittundu.. adutha partukalkkayi kathirikkunnu

  3. ഇതുപ്പോലെയുള്ള നല്ല കഥകൾ എഴുത്തുന്നവർക്ക് ആശംസക്കൾ നേരുന്നു’

Comments are closed.