എന്തെങ്കിലും ചോദിച്ചുകൊണ്ട് പിണക്കവും സങ്കടവും തീർക്കാമെന്നു കരുതുമ്പോഴേക്കും ബാഗിൽനിന്നും എന്തോ കൈവെള്ളയിൽ ചുരുട്ടിയെടുത്തുകൊണ്ട് നേരെ കണ്ണാടിയുടെ മുന്നിലേക്കു പോകുകയും പറന്നുകളിക്കുന്ന മുടിനാരുുകൾ കൈകൾകൊണ്ട് തടവിയൊതുക്കിയശേഷം അയാളെ തിരിഞ്ഞുപോലും നോക്കാതെ വതിൽതുറന്നു മുറിയില്നിന്നും പുറത്തിറങ്ങി
പോവുകയും ചെയ്തു ……!
ബാഗെടുക്കാതെ പോയതുകൊണ്ട് വീട്ടിലേക്ക് പോകില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു…. വേറെ എവിടെ പോയതായിരിക്കും ……!
ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കയ്യിലൊരു സഞ്ചിയുമായി അവൾ മടങ്ങിയെത്തിയിരുന്നു.
സഞ്ചി കണ്ടപ്പോൾതന്നെ അതിനുള്ളിൽ ആപ്പിളോ ഓറഞ്ചോ ആയിരിക്കുമെന്ന് അയാൾ ഊഹിച്ചു ……!
“പാവം ഫ്രൂട്ട്സ് കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞയുടനെ ബാഗിലെ പൈസയെടുത്തു വാങ്ങുവാൻ. പോയതാണ്……”
അതോർത്തപ്പോൾ അവളെ കളിയാക്കിയതിൽ വല്ലാതെ സങ്കടവും കുറ്റബോധവും തോന്നി….! കളിയാക്കാൻ പാടില്ലായിരുന്നു…..
എന്തെങ്കിലും നല്ല ആശ്വാസവാക്കുകൾ പറഞ്ഞാൽ മതിയായിരുന്നു ……!
സഞ്ചി തുറന്നു അതിനുള്ളിൽനിന്നും ഓറഞ്ചേടുത്തു തൊലിയും നാരുകളുമൊക്കെ കളഞ്ഞുക്കൊണ്ടിരിക്കുമ്പോൾ അവളുടെ ചുണ്ടുകളിൽ ഒരു മൂളിപ്പാട്ട് തത്തികളിക്കുന്ന ഉണ്ടോ എന്നൊരു സംശയം…..!
കാതോർത്തപ്പോൾ തോന്നിയതല്ല സത്യമാണ്…..!
തനിക്കു മുഖം നൽകാതെ ചുമരിനഭിമുഖമായി തിരഞ്ഞിരുന്നുകൊണ്ട് ഓറഞ്ചുവൃത്തിയാക്കുന്നതിനൊപ്പം നേർത്ത ശബ്ദത്തിൽ എന്തോ പാട്ടുമൂളുന്നമുണ്ട് …..!
രണ്ട് ഓറഞ്ചുകൾ മുഴുവനും വൃത്തിയാക്കി തൊലിയും നാരുകളുമൊക്കെ വേസ്റ്റ് ബക്കറ്റിൽ കളഞ്ഞശേഷം ഓറഞ്ചല്ലികൾ അടങ്ങിയ പ്ലേറ്റുമായി അവൾ എഴുന്നേൽക്കുന്നത് കണ്ടപ്പോൾ തന്നെ അയാൾ പുതപ്പെടുത്തു മുഖംമൂടി…..!
“വെറുതെ കള്ളയുറക്കം അഭിനയിക്കേണ്ട…. ഞാനിപ്പോൾ ഓറഞ്ചും വാങ്ങിവരുമ്പോൾ പോലും മൊട്ടകണ്ണുമിഴിച്ചു കിടക്കുന്നത് ഞാൻ കണ്ടതാണല്ലൊ് ….
വേഗം എഴുന്നേറ്റു കഴിച്ചോ……
തലവേദന കുറച്ചുകഴിയുമ്പോൾ പോകും…..
പിന്നെ ഒന്നും വാങ്ങിത്തരാതെ പോയെന്ന് തോന്നരുത്……”
സംസാരം കേട്ടപ്പോൾ തന്നെ അവളുടെ മൂഡ് മാറിയിട്ടുണ്ടെന്നും പക്ഷേ ഡോക്ടറോട് അവളെ തലവേദനയേന്ന് പറഞ്ഞതിൽ് പരിഭവമുണ്ടെന്നും മനസ്സിലായെങ്കിലും അയാൾ പുതപ്പു നീക്കുകയോ കണ്ണുതുറക്കുകയും ചെയ്തില്ല ……!
??
?????????
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Super
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
3ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ബാക്കി വേഗ o അയക്കണേ.അഭിനന്ദനങ്ങൾ
super.. pls publish remaining parts also..eagerly waiting