ഒരു വേശ്യയുടെ കഥ – 13 3883

ചുവന്നു തുടുത്തമുഖവും വീർത്ത കണ്പോളകളുമൊക്കെ കണ്ടപ്പോൾതന്നെ ആവശ്യത്തിനു കരഞ്ഞു തീർത്ത ശേഷമാണ് പുറത്തിറങ്ങിയതെന്ന് മനസ്സിലായി …..!

“വെറുതെ കണ്ണിൽ നിന്നും വെള്ളം ചാടുന്നതിനെന്തെങ്കിലും മരുന്നുണ്ടോ ഡോക്ടർ…..”

ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയശേഷം ഡോക്ടറോട് ചോദിക്കുന്നതു കേട്ടപ്പോൾ അദ്ദേഹത്തിനൊന്നും മനസ്സിലായില്ലെങ്കിലും അവൾക്ക് മനസ്സിലായെന്നു ഡോക്ടറുടെ അരികിൽ അയാൾക്ക്‌ മുഖം കൊടുക്കാതെ ഒരുവശം ചരിഞ്ഞു നിൽക്കുന്നതിനിടയിൽ ഇടതുകണ്ണുകൊണ്ടുമാത്രം നോക്കിയ രൂക്ഷമായ നോട്ടത്തിലൂടെയും ആരോ വെട്ടിയതുപോലെ മറുവശത്തേക്കു പെട്ടെന്നു കഴുത്തുവെട്ടിച്ചപ്പോഴും അയാൾക്കു മനസ്സിലായി…..!

” തലവേദനയ്ക്കു ശേഷമാണോ കണ്ണിൽനിന്നും വെള്ളം ചാടുവാൻ തുടങ്ങിയത്……”

ഡോക്ടർ സീരിയസായി ചോദിച്ചു.

” തലവേദനയ്ക്കു ശേഷമാണ് അങ്ങനെയൊക്കെ കാണുന്നത് …..
അതിനുശേഷം പല വേദനകളും തുടങ്ങിയിട്ടുണ്ട്…”

വീണ്ടും അയാൾ പറയുന്നത് കേട്ടപ്പോൾ അവൾ ചുമരിലേക്ക് നോട്ടം തിരിച്ചു .

“ഐ സ്പെഷലിസ്റ്റിനെ കാൻസൾട്ടു ചെയ്യണമെന്നുണ്ടോ …..
അല്ലെങ്കിൽ തലവേദനയുടെ എഫക്റ്റാ കുവാനും സാധ്യതയുണ്ട് …..
അങ്ങനെയാണെങ്കിൽ തലവേദന മാറുമ്പോൾ അതും ശരിയായിക്കൊള്ളും …..”

ഡോക്ടർ നിർദ്ദേശിച്ചു .

“”മുമ്പൊന്നും ഉണ്ടായിരുന്നില്ല ഡോക്ടർ…. തലവേദനയുടെ എഫക്റ്റാകുവാൻ തന്നെയാണ് സാധ്യത…..
അങ്ങനെയാണെങ്കിൽ തലവേദനയാകുമ്പോൾ അതും ശരിയാകുമായിരിക്കും അല്ലേ…..
ഈ തലവേദനയൊന്നു മാറി കിട്ടിയാൽ മതിയായിരുന്നു ……’

ഫാനിന്റെ കാറ്റിൻറെ ശക്തിയിൽ പറക്കുവാനും നിൽക്കുവാനുമാകാതെ ചുമരിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന ഒരു കൊതുകിന്റെ നിസ്സഹായാവസ്ഥ ആസ്വദിച്ചു നിൽക്കുന്ന അവളെ നോക്കിയാണ് വീണ്ടും പറഞ്ഞത്.

” ഓക്കേ ….
എങ്കിൽ പിന്നെ ഐ സ്പെഷ്യലിസ്റ്റിനെ പിന്നീട് കൺസൾട്ട് ചെയ്താൽ മതി ……”

8 Comments

  1. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  2. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. ലക്ഷ്മി എന്ന ലച്ചു

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. 3ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ബാക്കി വേഗ o അയക്കണേ.അഭിനന്ദനങ്ങൾ

  5. super.. pls publish remaining parts also..eagerly waiting

Comments are closed.