ഒരു വേശ്യയുടെ കഥ – 13 3883

ഒരു നിസ്സാര കാര്യത്തിന് ഒരാൾക്ക് ഇത്രയും സങ്കടം വരുമോ……!
സ്നേഹത്തിനും സ്നേഹിക്കുന്നവർക്കും മുന്നിൽ താൻ പ്രതീക്ഷിച്ചതിനേക്കാൾ ദുർബല ആണല്ലോ ഈ പാവം പെൺകുട്ടി …….!
അതോർത്തപ്പോൾ അയാളുടെ ചങ്ക് പൊടിഞ്ഞു പോയി.

മുഖം കഴുകാനാണെന്നു പറഞ്ഞുകൊണ്ട് സങ്കടത്തോടെ അവൾ ബാത്റൂമിൽ കയറിയിരിക്കുന്നത് കരയാനായിരിക്കുമോ….. ആധിയോടെ കാത്തിരിക്കുന്നതിനിടയിലാണ് പതിവുള്ള റൗണ്ട്സിനായി ഡോക്ടറും ജൂനിയർ ഡോക്ടർമാരും നഴ്സുമാരും പരിവാരങ്ങളുമെത്തിയത്…..!

” ഇപ്പോഴെങ്ങനെയുണ്ട്…..
കുഴപ്പമൊന്നുമി്ല്ലല്ലോ അല്ലെ…..
ഇന്നലെയുള്ള നിങ്ങളുടെ തലവേദന കണ്ടപ്പോൾ മെനിഞ്ചൈറ്റിസ് ആയിരിക്കുമോയെന്ന് ഞാൻ ഭയന്നുപോയിരുന്നു …..
ഇനിയേതായാലും കുഴപ്പമില്ല ……
ഇഞ്ചക്ഷൻ കണ്ടിന്യൂ ചെയ്തശേഷം നാളെ രാവിലെ പോയിക്കോളൂ കെട്ടോ…..”

ലാബ് പരിശോധനാ റിപ്പോർട്ടുകളും പ്രോഗ്രസ് റിപ്പോർട്ടുകളും നോക്കിയശേഷം കൺപോളകൾ കൺപോളകൾ പിടിച്ചുയർത്തി പരിശോധിക്കുന്നതിനിടയിലാണ് ചുമലിൽ തട്ടിക്കൊണ്ടു സ്നേഹത്തോടെ ഡോക്ടർ പറഞ്ഞത്

പക്ഷേ…..
അതൊന്നും അയാൾ കേട്ടില്ല ….
അയാളുടെ കണ്ണുകളും……
ചെവികളും…..
മനസ്സുംമുഴുവൻ ബാത്റൂമിനുള്ളിലായിരുന്നു ….!

“നല്ല ക്ഷീണമുണ്ടല്ലേ …….
ഇഷ്ട്ടമുള്ള ഭക്ഷണം നല്ലപോലെ കഴിച്ചു കൊള്ളൂ കെട്ടോ…. ”

നഴ്സ് നൽകിയ ഫയലിനുള്ളിലെ കടലാസിൽ മരുന്നു കുറിച്ചു കൊടുക്കുന്നതിനിടയിൽ കണ്ണടക്കിടയിലൂടെ അയാളെ നോക്കികൊണ്ടു ഡോക്ടർ പറയുന്നതിനിടയിലാണ് ചാരിയിരുന്ന വാതിൽ തുറന്നുകൊണ്ട് കുളിമുറിയിൽ നിന്നും അവൾ പുറത്തിറങ്ങിയത് .

8 Comments

  1. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  2. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. ലക്ഷ്മി എന്ന ലച്ചു

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. 3ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ബാക്കി വേഗ o അയക്കണേ.അഭിനന്ദനങ്ങൾ

  5. super.. pls publish remaining parts also..eagerly waiting

Comments are closed.