ഒരു വേശ്യയുടെ കഥ – 13 3883

ഫോണിൻറെ ബോക്സ് തിരിച്ചും മറിച്ചും നോക്കികൊണ്ടാണു അവൾ വീണ്ടും ചോദിച്ചുകൊണ്ടു അയാളുടെ മുഖാത്തേക്കു നോക്കിയത്.

” ആരെങ്കിലും ഒരു സമ്മാനം ഇഷ്ടപ്പെട്ട തന്നുകഴിഞ്ഞാൽ അവരോടൊരിക്കലും അതിന്റെ വില ചോദിക്കുവാണോ…..
നമ്മൾ ആർക്കെങ്കിലും നൽകുമ്പോൾ അതിന്റെ വില പറയുവാനോ പാടില്ല കെട്ടോ…..”

അയാൾ ചിരിയോടെ കണ്ണടച്ചുകൊണ്ടാണ് പറഞ്ഞത്.

അതുകേട്ടു സമ്മതത്തോടെ തലകുലുക്കിക്കൊണ്ടു നക്ഷത്ര കണ്ണുകളോടെ അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ നോക്കിക്കൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഓർത്തത് കൊണ്ടാകണം പെട്ടെന്നു അവളുടെമുഖം മ്ലാനമായി ……!

” എനിക്കിപ്പോൾ അണിയേട്ടന്റെ ഫോണില്ലേ…….
ഈ ഫോൺ വാങ്ങിയ പൈസ എനിക്കു കടമായി തന്നിരുന്നെങ്കിൽ ബാങ്കിലടക്കാൻ അത്രയും പൈസയാകുമായിരുന്നു…..!
ഞാൻ ജോലി ചെയ്തു സാലറി കിട്ടിത്തുടങ്ങിയാൽ കുറേശ്ശെയായി തിരിച്ചു തരുമായിരുന്നു…..!

തനിക്ക് ഇതിനൊന്നും അർഹതയില്ല എന്ന രീതിയിലുള്ള ദയനീയമായ ചോദ്യവും….. ചോദിച്ചപ്പോൾ അവളുടെ മുഖത്തെ ഭാവവും കണ്ടപ്പോൾ അയാൾ വല്ലാതായി……
അവൾ സത്യത്തിനു വളരെ അടുത്തെത്തിയിരിക്കുന്നു ….
അവളെ ഇനിയും കുരങ്ങു കളിപ്പിക്കുന്നത് ശരിയാണോ……?
തന്നെക്കുറിച്ചുള്ള കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാലോ……!

തുടരും

8 Comments

  1. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി

  2. സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. ലക്ഷ്മി എന്ന ലച്ചു

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. 3ഭാഗവും സൂപ്പർ ആയിട്ടുണ്ട്. ബാക്കി വേഗ o അയക്കണേ.അഭിനന്ദനങ്ങൾ

  5. super.. pls publish remaining parts also..eagerly waiting

Comments are closed.