അയാൾ പറഞ്ഞതുപോലെ തന്നെ അയാളുടെ കൂട്ടുകാരനായ വിസ്മയസാരീസിന്റെ ഉടമ തന്നെയായിരുന്നു അത് .
കഷണ്ടികയറിയതലയും ഇരുനിറവും കട്ടിമീശയുമുള്ള ഒരു കുറിയ മനുഷ്യൻ….!
” നല്ലയാളാണ് രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്താൽപിന്നെ പാതിരാത്രിയിലാണോ വിളിച്ചു പറയേണ്ടത് അതും ഏതോ പെണ്ണിനും കൂടെ ഷോറൂമിൽ ജോലികൊടുക്കുവാൻ പറ്റുമോയെന്നു ചോദിക്കുവാൻ……!
ഇനിയെങ്കിലും ഇവിടെയെങ്കിലും മുങ്ങുമ്പോൾ ദയവുചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്യരുത്….!
ഒരാവശ്യത്തിനു വിളിച്ചാലും കിട്ടില്ല …..
ഒരുകാര്യം പറയാനും പറ്റില്ല….. ‘
പരാതി പറഞ്ഞു കൊണ്ടാണ് അയാൾ അകത്തേക്ക് കയറിയതെങ്കിലും അതിനിടയിൽ തന്നെക്കുറിച്ചുള്ള പരാമർശം വന്നപ്പോൾ സ്നേഹവും നന്ദിയും തുളുമ്പിത്തേരിക്കുന്ന കണ്ണുകളോടെ അയാളെ നോക്കിയശേഷം അവൾ മുഖം താഴ്ത്തി.
“അങ്ങനെ വലുതായിട്ടോന്നുമുണ്ടായിരുന്നില്ല ചെറിയൊരു പനിയും തലവേദനയും തോന്നി….. ഇവിടെ വന്നപ്പോൾ അഡ്മിറ്റാകണമെന്നു പറഞ്ഞു അത്രതന്നെ ……
നിങ്ങളെ ആരെയെങ്കിലും വിവരമറിയിക്കണമെന്നു കരുതിക്കൊണ്ടു നിൽക്കുമ്പോഴാണ് ഭാഗ്യത്തിന് ഇവളെ കണ്ടുകിട്ടിയത് …..
അപ്പോൾ പിന്നെ നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി …..
പകൽ മുഴുവൻ ഇവൾ ഇവിടെത്തന്നെ ഉണ്ടായിരുന്നു……
രാത്രി കഴിക്കാനുള്ള കഞ്ഞിയുംകൂടെ വാങ്ങി വച്ചശേഷമാണ് കഞ്ഞിപോയത്…..’
അയാൾ കഞ്ഞി കഞ്ഞി എന്ന രണ്ടുതവണ ആവർത്തിച്ച് പറഞ്ഞത് തന്നെക്കുറിച്ചാണെന്ന് മനസ്സിലായപ്പോൾ ആഗതൻ കാണാതെ അവൾ അയാൽക്കുനേരെ മിഴികളുയർത്തി.
അയാൾ പറഞ്ഞത് ആഗതൻ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു …..!
അയാൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് ആഗതൻ വാതിലിനരികിൽ ചാരിനിന്നുകൊണ്ട് അസ്വസ്ഥതയോടെ സ്വന്തം സാരിയുടെ മുന്താണിത്തുമ്പുകളിൽ പിടിച്ചുകൊണ്ടു കരകൗശല വസ്തുക്കൾ നിർമ്മിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മായയെ ആഗതൻ ശ്രദ്ധിച്ചതുതന്നെ.
” ഇതാരാണ് ഞാൻ കരുതി ഇവിടെയുള്ള ക്ലീനിങ് സ്റ്റാഫ് വല്ലവരും ആയിരിക്കുമെന്ന്….”
??
??????????