അവളുടെ കണ്ണുകളിൽ നിറയെ അതിശയം .
“എന്തെങ്കിലും സഹായം ചെയ്യുന്നവരെയൊക്കെ ഇപ്പോഴും ദൈവമായി കാണുന്ന പ്രായമായവരെ ഞങ്ങളും നാരായണിയമ്മ …..
ജാനകിയമ്മ ……
കല്യാണിയമ്മ എന്നൊക്കെയാണു വിളിക്കുന്നത് അതുകൊണ്ടാണ് ഞാനും മായമ്മയെന്നു വിളിച്ചത് …….”
ചിരിയോടെയുള്ള അയാളുടെ മറുപടി കേട്ടപ്പോഴാണ് താൻ അയാളെ ദൈവമായാണ് കാണുന്നതെന്ന് പറഞ്ഞതിനെ പരിഹസിച്ചതാണെന്നു അവൾക്കു മനസിലായത്.
” നിങ്ങൾ എന്നെ അങ്ങിനെയൊന്നും വിളിക്കേണ്ട എനിക്കത്രയും വയസൊന്നുമില്ല …..”
അവൾ ഒരു പ്രത്യേക ഭാവത്തോടെയും ജാള്യം കലർന്ന ചിരിയോടെയും മുകളിൽ കറങ്ങുന്ന ഫാനിലേക്കു നോക്കിക്കൊണ്ടു നിഷേധിച്ചപ്പോൾ അയാൾക്ക് വീണ്ടും ചിരി വന്നു.
“ഒരു മുപ്പത്തിയഞ്ചു നാൽപ്പതു വയസ്സുകാണില്ലേ…..’
അയാൾ വീണ്ടും പ്രകോപിപ്പിച്ചുനോക്കി.
” പോയെ എനിക്കിതുവരെ 27 വയസ്സു പൂർത്തിയായില്ല …..’
എല്ലാ സ്ത്രീകളെയും പോലെ വയസുകൂട്ടിപറഞ്ഞതിന്റ അരിശത്തോടെ അവൾ കൃത്യമായി സ്വന്തം വയസ്സു പറഞ്ഞുകൊടുത്ത ശേഷം ശൂരതയോടെ അയാളെ നോക്കി .
“ഓ….അത്രയൊക്കെയേ ആയുള്ളൂ അല്ലേ……
നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ ഞാൻ കരുതി നാൽപ്പതു വയസെങ്കിലുമുണ്ടാകുമെന്ന് …..”
അവളുടെ അരിശം കാണുവാനായി അയാൾ വീണ്ടും പറഞ്ഞു .
“പിന്നെ നാൽപ്പതല്ല ..
എൺപതു വയസ്സായി ……”
ദേഷ്യത്തോടെ പറഞ്ഞുകൊണ്ടവൾ നോട്ടം മുറിയുടെ ചുമരിലേക്ക് മാറ്റി .
‘എങ്ങിനെയായാലും ശരി ഞാനിനി മായമ്മയെന്നെ വിളിക്കൂ…..’
അയാൾ ഉറപ്പിച്ചു പറഞ്ഞു.
“‘ എൻറെ പേരു മായയെന്നാണ് അല്ലാതെ മായമ്മ എന്നൊന്നുമല്ല ….
എന്നെ അങ്ങനെ വിളിച്ചാൽമതി….”
??
??????????