ഒരു വേശ്യയുടെ കഥ – 12 3860

അവൾ നൽകിയ ബാങ്കുകാരുടെ വാണിംഗ് നോട്ടീസ് വായിച്ചു നോക്കിയശേഷം അതിൽ നോക്കി മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നതു കണ്ടപ്പോഴാണ് ഏന്തിവലിഞ്ഞു നോക്കിക്കൊണ്ടു സംശയത്തോടെ അവൾ ചോദിച്ചത് .

‘ആർക്കും അയച്ചുകൊടുക്കാനൊന്നുമല്ല ……
നാളെ ബാങ്കിൽപ്പോയി സംസാരിക്കേണ്ടേ അപ്പോൾ അതിനുവേണ്ടിയാണ് …..

അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ടാണ് മറുപടി കൊടുത്തത് .

“ചോദിക്കാൻ മറന്നുപോയി മായയുടെ മോളുടെ പേരെന്താ …….”

“അനിമായ…..’

അവളുടെ മുഖത്തേക്കു നോക്കി മൊബൈലിൽ ടൈപ്പികൊണ്ടുള്ള അയാളുടെ ചോദ്യത്തിനു മറുപടി പറയുമ്പോൾ മകളെ ഓർത്തതുകൊണ്ടാകണം ആ കണ്ണുകളിൽ സൂര്യനുദിച്ചതുപോലെയുള്ള പ്രകാശമുണ്ടെന്നു തോന്നി…..!

“അനിമായയോ …….!
പെൺകുട്ടിയെന്നല്ലേ പറഞ്ഞത് ആണ്കുട്ടിയുടെ പേരു പോലെയുണ്ടല്ലോ……!.”

അയാൾ അവളെ നോക്കി നെറ്റിചുളിച്ചു.

” അനിയേട്ടൻ കണ്ടുപിടിച്ച പേരാണ് ……
അപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ഈ പേരുകേൾക്കുമ്പോൾ ആൺകുട്ടിയുടെതു പോലെയുണ്ടെന്നും അതുകൊണ്ട് വേറെ എന്തെങ്കിലും പേരു കണ്ടു പിടിച്ചു അവസാനം അനിയേട്ടന്റെ പേരുമാത്രം ചേർത്താൽമതിയെന്നും….
പേരുകൊണ്ടു അവളെയാരും തിരിച്ചറിയേണ്ട കാര്യമില്ല ആണിന്റെ ചങ്കൂറ്റത്തോടെയും പെണ്ണിന്റെ ലജ്ജയോടെയും അവൾ വളരട്ടെയെന്നാണ് അപ്പോൾ അനിയേട്ടൻ പറഞ്ഞത് …..
അനിയും മായയും ചേർന്നുണ്ടായ മായ അനിമായ ഇതാണ് അനിയേട്ടന്റെ കണ്ടുപിടുത്തം……!

അനിയേട്ടനെ കുറിച്ചു പറഞ്ഞപ്പോൾ തൊണ്ടയിടറിയിരുന്നെങ്കിലും ഇത്തവണ അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ദീപ്തസ്മരണയുടെ നക്ഷത്രത്തിളക്കമാണുണ്ടായതെന്നു അയാൾ ശ്രദ്ധിച്ചു.

2 Comments

  1. ??????????

Comments are closed.