“കുട്ടിയുടെ കുട്ടിയുടെ പേരെന്താ …..”
അദ്ദേഹം അവളോടു ചോദിച്ചെങ്കിലും പക്ഷെ അവൾ അതൊന്നും കേട്ടില്ല ……!
“ഹലോ എവിടെയാണ് വിസ്മയ സാരീസിൽ ഇപ്പോഴേ എത്തിയോ….
ദാ…. ഇവിടെയെന്തോ ചോദിക്കുന്നു….”
ശബ്ദമുയർത്തി അനിൽ ചോദിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു
കണ്ണുകളിൽ നിറയെ വേവലാതി നിറച്ചുകൊണ്ടു രണ്ടുപേരെയും മാറിമാറിനോക്കിയത്.
” കുട്ടിയുടെ പേരെന്താണ് ……”
അദ്ദേഹം വീണ്ടും ചോദിച്ചു.
” മായ …..” ഉമിനീർ ഇറക്കിക്കൊണ്ടു പരിഭ്രമത്തോടെ അവൾ മറുപടി കൊടുത്തു.
വയസ്സത്തിയായ ഈ കുട്ടിയുടെ കാര്യമല്ല ചോദിച്ചത് …..
കുട്ടിയുടെ കുട്ടിയുടെ കാര്യമാണ് ചോദിച്ചത്….'”
പൊട്ടിച്ചിരിയോടെ അയാൾ തിരുത്തിയപ്പോൾ അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെയും സങ്കടത്തോടെയും നോക്കിയ ശേഷമാണ് അവൾ മറുപടി പറഞ്ഞത് .
“ഭർത്താവിന്റെ മുഴുവൻ പേരെന്താണ്…..”
അദ്ദേഹം വീണ്ടും ചോദിച്ചു .
“മായ ചിലപ്പോൾ കുട്ടിയുടെ കല്യാണം കഴിഞ്ഞില്ലെന്നും പറഞ്ഞുകളയും അതുകൊണ്ടു പറയുകയാണ് മായയുടെ ഭർത്താവിൻറെ പേരാണ് ചോദിച്ചത് …..”
വീണ്ടും ഇടയിൽ കയറി അയാൾ കളിയാക്കിയപ്പോൾ അവൾ തലകുനിച്ചു പച്ചസാരിയുടെ മുന്താണി തുമ്പു വലിച്ചെടുത്തു വിരനിടയിൽ തിരുകികൊണ്ട് മറുപടി കൊടുത്തു.
“കുട്ടിയുടെ ജനനതീയതി …..”
മുതലാളിയുടെ ചോദ്യം കേട്ടതും ……
“ആരുടേതാണ് എന്റേയോ മോളുടെയോ ….”
അങ്ങനെ ചോദിച്ചുകൊണ്ട് ഇത്തവണ അയാൾക്ക് കളിയാക്കുവാനുള്ള അവസരം അവൾ നൽകിയില്ല .
??
??????????