ചോദിച്ചപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൾ കടയുടെ പേര് പറഞ്ഞു കൊടുത്തു .
“ഓ…. അവിടെയാണോ് അതിൻറെ ഏതാണ്ട് രണ്ടിരട്ടിയോളമുണ്ടാകും ഞങ്ങളുടെ പുതിയ ഷോറൂം ……”
അയാളുടെ കൂട്ടുകാരൻ ചിരിയോടെ പറഞ്ഞു.
” അവിടെ ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് എത്ര വർഷമായി……”
ആശ്രയത്തിനെന്നപോലെ വിരണ്ട ഭാവത്തിൽ അയാളെ നോക്കിയശേഷമാണ് മറുപടി പറഞ്ഞത്
“രണ്ടുവർഷം……”
” തുണികളെ കുറിച്ചൊക്കെ നന്നായി അറിയാമോ….”
വീണ്ടും മുതലാളിയുടെ ചോദ്യം കേട്ടപ്പോൾ എന്താണ് പറയേണ്ടതെന്ന അർത്ഥത്തിൽ കട്ടിലിൽ കിടക്കുകയായിരുന്ന അയാളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ….
“പേടിക്കാതെ പറഞ്ഞോളൂ ….’എന്ന അർത്ഥത്തിൽ അയാൾ കണ്ണടച്ചു കാണിച്ചുകൊണ്ടു ധൈര്യം പകർന്നുകൊടുത്തു്.
“എല്ലാ തുണിത്തരങ്ങളെ കുറിച്ചും അറിയില്ല….. അവിടെ പോയപ്പോൾ മുതൽ ഞാൻ സാരിയുടെ സെക്ഷനിൽ ആയിരുന്നു …..
സാരികളെ കുറിച്ചു ഒരുവിധം അറിയാം…..”
അവൾ പതിഞ്ഞസ്വരത്തിൽ ഭവ്യതയോടെ വീണ്ടും മറുപടി കൊടുത്തു.
“അതേതായാലും നന്നായി
ഞങ്ങളുടേതും പുതിയ ഷോറൂം ആണ് സാരികൾ തന്നെയാണ് പ്രധാന വിൽപനയും…..
പുതിയ കസ്റ്റമർമാരെ കണ്ടെത്തുകയും അവരെ നിലനിർത്തുകയുമാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രധാന വെല്ലുവിളി …….
അതുകൊണ്ട് അഞ്ഞൂറുരൂപയുടെ സാരി വാങ്ങാൻ വരുന്നവരെയും ഇരുപതിനായിരം രൂപയുടെ സാരിവാങ്ങാൻ വരുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്തികൊണ്ട് നിരാശരാക്കാതെ പറഞ്ഞുവിടുക ……
ചുരുക്കിപ്പറഞ്ഞാൽ ഒരു ഇന്നർവെയർ വാങ്ങുവാൻ വരുന്ന കസ്റ്റമർപോലും നമുക്ക് വളരെ പ്രധാനപ്പെട്ടതാണെന്നു…..
മനസിലായോ…..?
ടീം ലീഡറെന്ന നിലയിൽ അതാണ് മായയുടെ ഉത്തരവാദിത്വം മാസം പത്തായിരം രൂപ സാലറി നൽകും…..
??
??????????