ഒരു വേശ്യയുടെ കഥ – 10 3915

പിന്നെ …..
ഞാൻ …..
വ്യക്തമായി മറുപടി പറയാനാകാതെ അവൾ നിന്നുപരുങ്ങുന്നത് കണ്ടപ്പോൾതന്നെ ഒരുമാസം കൂടി അവധി ചോദിക്കുന്നത് ബാങ്കിലടക്കാനുള്ള പൈസയെ കുറിച്ചോർത്താണെന്നും….. അതുണ്ടാക്കാനുള്ള സൗകര്യത്തിന് വേണ്ടിയാണെന്നും അയാൾ്ക്ക് മനസ്സിലായി.

” മായയുടെ കയ്യിലിപ്പോൾ എത്ര രൂപ കാണും…..”

അതിനിടയിൽ അയാൾ ചോദിച്ചു .

“എല്ലാം കൂടെ ഒരു എഴുപതിനായിരം രൂപ കാണും…..”

അൽപനേരത്തെ മൗനത്തിനു ശേഷമാണ് അവൾ മറുപടി പറഞ്ഞത് .

“ഓഹോ ഇങ്ങനെയൊക്കെയായിട്ടും …..
അത്രയേയുള്ളൂ …….

ചോദ്യം കേട്ടതും അവൾ കുറ്റവാളിയെപ്പോലെ ആദ്യം തലകുനിച്ചു .
പിന്നെ അതെ എന്നർത്ഥത്തിൽ തലയാട്ടി.

” എൻറെ ഈ മാലയും കമ്മലും കൂടെ ഏകദേശം ഒരു പവനോളം കാണുമെന്നാണ് തോന്നുന്നത് ഇതും എവിടെയെങ്കിലും വിൽപ്പന നടത്തിയാൽ ഒരു ഇരുപതിനായിരം രൂപ കിട്ടില്ലേ……”

ദയനീയതയോടെയുള്ള നോട്ടവും അതിനേക്കാൾ മനസലിയിക്കുന്ന ചോദ്യവും കേട്ടപ്പോൾ അയാൾ വല്ലാതെയായി .

മാലയും കമ്മലുമൊന്നും വിൽക്കേണ്ട കയ്യിലുള്ള പൈസ ബാങ്കിൽ അടച്ചശേഷം കുറച്ചു സാവകാശം ചോദിച്ചാൽ മതി …..
ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഞാൻ തന്നെ മായയുടെ മുതലാളിയോടു ഒരു അൻപതിനായിരം രൂപ മുൻകൂറായി നൽകാൻ പറയാം പോരെ ……”

പറഞ്ഞശേഷം പ്രതികരണം അറിയുവാനായി അവളുടെ മുഖത്തേക്ക് നോക്കി.

“അങ്ങനെ ഒരു സൗകര്യം കിട്ടിയാൽ ഞാൻ രക്ഷപ്പെട്ടു ……
അങ്ങനെയാണെങ്കിൽ മാലയും കമ്മലും വിറ്റുകൊണ്ടു അതിൻറെ പൈസയും ഞാനിതിന്റെ കൂടെ ചേർക്കും…..
പക്ഷേ ……
തിരിച്ചടക്കാനുള്ള മുഴുവൻ പൈസയില്ലാതെ അതിൽ നിന്നും ഒരു രൂപ പോലും കുറഞ്ഞാൽ സ്വീകരിക്കില്ലെന്നാണ് ബാങ്കിൽനിന്നും പറഞ്ഞതു്…….”

ടോർച്ചു മിന്നിച്ചു കെടുത്തിയതുപോലെ അവളുടെ മുഖത്ത് പെട്ടെന്നൊരു സന്തോഷം ഉണ്ടാവുകയും അതുപോലെ മങ്ങുകയും ചെയ്തു ……!

“അവർ അങ്ങനെ പലതും പറയും അതവരുടെ ബിസിനസാണ് അതൊന്നും നമ്മൾ സാരമാക്കേണ്ട കാര്യമില്ല ……
മായ നാളെത്തന്നെ കയ്യിലുള്ള പൈസ അവിടെ കൊണ്ടുപോയി അടച്ചുഅടച്ചു നോക്കൂ …..”

അയാൾ സമാധാനിപ്പിച്ചു.

7 Comments

  1. ഞാൻ ഇത്ര അക്ഷമനായി കാത്തിരിക്കന്ന വിവരം പ്രിയപ്പെട്ട എഴുത്തുകാരനെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു Pls ഒന്നു വേഗം അയക്കണേ
    ആശംസകൾ

  2. ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  3. എന്താ താമസിക്കുന്നത്, അയക്കു pls

  4. Kids aaayittundu.ingane suspensil nirthathe vegam adutha part ayakku pls.eagerLy waiting for next part.thanks.

  5. ലക്ഷ്മി എന്ന ലച്ചു

    ഒരുപാട് ഇഷ്ടായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Comments are closed.