Oru Proposal Aparatha by Bindhya Vinu
” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?”
പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു.
ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു
“എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ .
സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ”
പറഞ്ഞു നിർത്തി എന്റെ കണ്ണുകളിലേക്കുറ്റു നോക്കി
“എന്നാ പറ്റുവോ” എന്ന് ഇച്ചൻ ഒന്നുകൂടെ ചോദിച്ചപ്പൊ,
ഒരു പെണ്ണിനോട് ഇഷ്ടം പറയുമ്പോഴെങ്കിലും ഈ മുള്ള്മുരിക്കിനിത്തിരി റൊമാന്റിക്കായ്ക്കൂടേ എന്റെ മുത്തപ്പാന്ന് മനസ്സിൽ തോന്നാതിരുന്നില്ല.
പക്ഷേ ഇച്ചന്റെ വായീന്ന് ഇതിലും സോഫ്റ്റായ പ്രപ്പോസൽ സ്വപ്നങ്ങളിൽ മാത്രമാണെന്ന് അറിയാവുന്നത് കൊണ്ട് നാളുകളായ് ഞാൻ കേൾക്കാൻ കാത്തിരുന്നത് കേട്ടതിന്റെ നിർവൃതിയിൽ
ആ നെഞ്ചിലേക്ക് ചേർന്ന് കണ്ണുനീരിന്റെ നനവിൽ ചാലിച്ച മൗനത്തോടെ സമ്മതം മൂളാനല്ലാതെ മറ്റൊന്നിനും എനിക്ക് ആവില്ലായിരുന്നു.
ആനന്ദാശ്രുവാണ് കവി ഉദ്ദേശിച്ചതേ..<!–nextpage–>
“പൊന്നുവേ രണ്ട് കണ്ടീഷനൊണ്ട്ട്ടോ എനിക്ക്”
ഇച്ചൻ പറഞ്ഞത് കേട്ട് ചെറുതായൊന്ന് ഞെട്ടി
എന്താണ് കണ്ടീഷൻ എന്നറിയാതെ സർവ്വ ശക്തനായ എന്റെ ഡിങ്കഭഗവാനെ ഞാൻ കൂട്ടിന് വിളിച്ചു .
“വേറൊന്നുമല്ല
ഫസ്റ്റ് കണ്ടീഷൻ ഈസ്
കൊച്ചെന്നെ കൊറേ സ്നേഹിക്കണം”
പിന്നെ രണ്ടാമത്തെ കണ്ടീഷൻ ഈസ് കൊച്ചെന്നെ കൊറേ കൊറേ കൊറേ സ്നേഹിക്കണം”.
എന്റെ ദേവ്യേ ശ്വാസം നേരേ വീണു. ഇങ്ങനെയൊര് സിംഗിൾപീസ് ഐറ്റത്തിനെയാണല്ലോ എനിക്ക് നീ തന്നതെന്റെ മുത്തപ്പാന്ന് ഉള്ളിൽ പുളകം കൊണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു
“വട്ട് ചെക്കൻ”
കണ്ണുകൾ ചിമ്മി ഒരു കള്ളച്ചിരി ചിരിച്ച്
“ആ വട്ടിന്റെ പേരാടീ പൊന്നൂന്ന്” ഇച്ചായൻ മറുപടി പറഞ്ഞപ്പൊ റോസാപ്പൂവിനോടും ഐ ലവ് യൂനോടും ഫീലിംഗ് പുച്ഛം.
ഇങ്ങനെ ആണൊരുത്തൻ നേരേ നിന്ന് ഇമ്മാതിരി ഒരു പ്രപ്പോസൽ വച്ചാൽ ഒട്ടുമിക്ക പെൺകുട്ടികളും ഫ്ലാറ്റ് ആവും.
കെട്ടിക്കൂടെക്കൂട്ടി മൂന്നാം മാസത്തിൽത്തന്നെ എന്നെ ഞാവൽപ്പഴത്തിന് കൊതിപിടിപ്പിച്ചിട്ട് ഇച്ചായന്റെ വക ചോദ്യം
“പൊന്നുവേ നിന്റിച്ചായൻ റൊമാന്റിക്കല്ല്യോടീ”
ഇത്രേം ഞാൻ വിചാരിച്ചില്ല ഇച്ചായോ എന്ന് ഞാൻ പറഞ്ഞതും ഛർദ്ദിച്ചതും ഒന്നിച്ച്.
ഇത് കലക്കി
രസായിട്ടുണ്ട്… ഇതും കെട്ട്യോൻ ഇഷ്ടവും… വളരെ ഇഷ്ടപ്പെട്ടു.