ഒരു പ്രേതകഥ 2587

ദേഷ്യത്തോടെ മുരണ്ടുകൊണ്ടു അവൻ ഒന്നുകൂടി മുണ്ടുകൊണ്ടു തലമൂടി കിടന്നു.

”ശെരി കണ്ടറിയാത്തോൻ കൊണ്ടറിയും ……”

അങ്ങനെ പറഞ്ഞുകൊണ്ടു അമ്മ റാന്തലിന്റ തിരിതാഴ്ത്തി വച്ചശേഷം വാതിലടച്ചു കുററിയിടുന്ന ശബ്ദംകേട്ടു.

3

തിരിഞ്ഞും മറിഞ്ഞുനോക്കിയെങ്കിലും ഉറക്കം വരുന്നേയില്ല.
കണ്ണടക്കുമ്പോഴൊക്കെ തൂങ്ങിമരിച്ച സ്ത്രീയുടെ കണ്ണുതുറിച്ചു നാക്കുനീട്ടിയ രൂപമാണ് മനസിലേക്കോടിയെത്തുന്നത്…..!!!!

കുറച്ചുകഴിഞ്ഞപ്പോൾ മുഖംമൂടിയ പുതപ്പുമാററി ആകാശത്തിലേക്കുനോക്കിയപ്പോൾ കൂട്ടം തെററി പറക്കുന്ന മിന്നാമിന്നികളെപ്പോലെ അണയാത്ത ചിതയിൽ നിന്നും ചില തീപ്പൊരികൾ ആകാശത്തിലേക്കു ഉയർന്നു അപ്രക്ഷ്യമാകുന്നത് വളരെ അകലെയായി കാണുന്നുണ്ടായിരുന്നു.

അപ്പോൾ ഓർമ്മയിലേക്കുവീണ്ടും പാറക്കുളത്തിലെ വെളളത്തിന്റ അനക്കവും പാലമരത്തിലെ മൂങ്ങയുടെ മൂളലും തലയ്ക്കുമുകളിലൂടെ പറന്നകന്ന കടവാതിലുമൊക്കെ വീണ്ടും കടന്നുവരികയും അതിന്റ ഫലമായി മനസിലെവിടെയോ ബാക്കിയായി കിടന്നിരുന്ന പ്രേതവിശ്വാസം കാരണം ഭയത്തിന്റ ഉറവപൊട്ടുകയും ചെയ്തു.

വീണ്ടും പുതപ്പെടുത്തു തലമൂടി കണ്ണടച്ചു കിടന്നപ്പോഴാണ് പണ്ടു യുപി സ്കൂളിൽ പഠിക്കുമ്പോൾ തൊട്ടടുത്ത വീട്ടിലെ ചെങ്ങായി ഒരു വെളളിയാഴ്ച നട്ടുച്ചയ്ക്കു കശുവണ്ടിമോഷ്ടിക്കുവാൻ ശ്മശാനപറമ്പിൽ ചെന്നപ്പോൾ തീവണ്ടിതട്ടിമരിച്ച ഒരാളുടെ തലയില്ലാത്ത പ്രേതം കൂവിക്കൊണ്ടു തെക്കുവടക്കു ഓടുന്നതുകണ്ടെന്നും അതിനുശേഷം അവനു പേടിച്ചു പനിപിടിച്ചു പോയെന്നുമുളള ബഡായികഥകൾ പറഞ്ഞതോർത്തത്.

ഇനിയതെല്ലാം ശരിയായിരിക്കുമോ…..
അതുപോലെ ഏതെങ്കിലും പ്രേതമായിരിക്കുമോ വെളളത്തിലുണ്ടായതും പാലയിൽനിന്നും മൂളിയതും കടവാതിലുമൊക്കെ അതുപോലെ പ്രേതമാകുമോ…..

ചെറിയൊരു ഉറവയായി തുടങ്ങിയ ഭയം മനസിലേക്കു ഒരു കടൽപോലെ ആർത്തിരമ്പി കയറുവാൻ തുടങ്ങിയപ്പോൾ കൈരണ്ടും കാലിനിടയിൽ തിരുകിക്കൊണ്ടു ഒന്നുകൂടെ ചുരുണ്ടുകൂടി.

ആരോ ചിരിക്കുന്ന ശബ്ദംകേട്ടാണ് ണ്ണു തുറന്നു മുകളിലേക്കു നോക്കിയത്.

അവിടെ കണ്ട കാഴ്ച…!!!!!

ശ്മശാനത്തിന്റ ഗേററിനുമുന്നിൽനിന്നുകൊണ്ടു പ്രേതങ്ങളുടെയും യക്ഷികളുടെയും പരമ്പരാഗത ഔദ്ദ്യോഗിക വേഷമായ നേർത്ത സിൽക്കുസാരിയും മാറിടത്തിന്റ മുഴുപ്പും കൊഴുപ്പും വെളുപ്പും വ്യക്തമാകുന്ന മോഡേൻ ബ്രാ പ്രദർശീപ്പിക്കുന്ന രീതിയിൽ നേർത്ത വെളള ബ്ലൗസും ധരിച്ച പരിചയമില്ലാത്തൊരു മദാലസയായ സ്ത്രീ തലയറുത്തു ചിരിക്കുകയാണ്…..!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.