ഒരു പ്രേതകഥ 2587

മനുശ്യനായാൽ കൊറൊച്ചൊക്കെ ബോധംവേണം ബോധം……”

അവൻ ഒന്നും മിണ്ടാതെകേട്ടുകൊണ്ടിരുന്നു.

”അയിനെന്നാന്ന് ഓനിങ്ങ് വന്നില്ലെ എനി പറഞ്ഞിറെറന്നാവേണ്ടത് ഇനിയോൻ സൂക്ഷിച്ചോളും പോരെ……”

അമ്മ രക്ഷയ്ക്കെത്തി.

”നീയിങ്ങനെ എല്ലാററിനും സപ്പോർട്ടുചെയ്തു വളംവച്ചുകൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെയായത്.അമ്മയും മക്കളും പിന്നെ തനിയെ പഠിച്ചോളും…..”

പറഞ്ഞുകൊണ്ടച്ഛൻ വായിൽ വെളളമൊഴിച്ചു കുലിക്കിയശേഷം ശബ്ദത്തോടെ നീട്ടിതുപ്പിക്കൊണ്ടു അകത്തേക്കു നടന്നു.

അച്ഛന്റ പിന്നാലെ അവനും ചവിട്ടിക്കുലുക്കിക്കൊണ്ടു അകത്തേക്കുപോയി തന്റ മുറിയിൽകയറി കിടക്കുവാനുളള പായും തലയിണയുമെടുത്തു ദേഷ്യത്തോടെ വറാന്തയിലേക്കു വലിച്ചെറിഞ്ഞു വിരിക്കുന്നതിനിടയിലാണ് അമ്മയുടെ ചോദ്യം….

”എടാ ചോറുവേണ്ടേ……”

”കൊണ്ടുപോയേ……
എനിക്കുനിങ്ങളുടെ ചോറൊന്നും വേണ്ട…..”

ദേഷ്യത്തോടെ മറുപടികൊടുത്തു.

”വിരുന്നുപോയി തൊണ്ടിതിന്നു വന്നതുകൊണ്ടു ഇവിടെയുണ്ടാക്കിയതൊന്നും വേണ്ടിവരില്ല…
അതുകൊണ്ടു നിർബന്ധിക്കേണ്ട……”

അതിനുളള അച്ഛന്റ മറുപടി കേട്ടപ്പോൾ അവൻ ദേഷ്യംകൊണ്ടു പല്ലുഞെരിച്ചു ഉടുമുണ്ടഴിച്ചു തലമൂടികിടന്നു.

”എണീച്ചു അകത്തുകേറി കിടക്കെടാ…..”

കുറച്ചുകഴിഞ്ഞപ്പോൾ വറാന്തയിൽനിന്നും അമ്മയുടെ ശബ്ദംകേട്ടെങ്കിലും അനങ്ങിയില്ല.

”ഇന്നു നീ പൊറത്തു കെടക്കേണ്ട മര്യാദയ്ക്കു അകത്തുകയറിക്കിടന്നോ….”

വീണ്ടും അമ്മയുടെ ഉപദേശം.

”നിങ്ങളൊന്നു പോയപ്പാ ഞാനീടകെടന്നോളും…….”

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.