ഒരു പ്രേതകഥ 2587

ചിരിച്ചുകൊണ്ടു മറുപടികൊടുത്തു.

”ആള് ടെൻഷനിലിരിക്കുമ്പം തമാശിക്കാതെ പോടാ……”

പറഞ്ഞുകൊണ്ടവർ പോകാനൊരുങ്ങി.

”സമയം ഒമ്പതുമണിയത്രെ പോകുവാണോ…..”

അവരോടു തിരക്കി.

”ങു….വല്ലാത്ത ടെൻഷൻ വേഗംപോയി കിടക്കട്ടെ…..”

പേടികൊണ്ടാണെങ്കിലും രണ്ടുപേരു ഒരെ സ്വരത്തിലാണു മറുപടി പറഞ്ഞത്.

”പേടികെണ്ടാണെന്നു പറ…..”

അവരെ പരിഹസിച്ചുകൊണ്ടു തിരുത്തി.

അങ്ങനെയെങ്കിൽ അങ്ങനെതന്നെ പാതിരാത്രിയിലും അലഞ്ഞുതിരിയാതെ പോയി കിടന്നുറങ്ങെടാ ……”

പറഞ്ഞുകൊണ്ടവർ നടന്നു തുടങ്ങി.കുറച്ചുനേരം എന്തോ ആലോചിച്ചുനിന്നശേഷം പതിയെ അവനും തിരിഞ്ഞു നടന്നുതുടങ്ങിയപ്പോഴാണ് പിറകിൽനിന്നും അതിലൊരുത്തൻ തമാശസ്വരത്തിൽ വീണ്ടും വിളിച്ചുപറഞ്ഞത്…..

”എടാ …..തൂങ്ങിമരിച്ചവരൊക്കെ ദുരാത്മാക്കളാകും അതുകൊണ്ടു ശ്രദ്ധിക്കണം നിന്റ വീട്ടിന്റ നേരെ മുകളിലല്ലെ അവളിപ്പോഴുളളത്.അതുകൊണ്ടു രാത്രിയിൽ കൂകലും കരച്ചിലുമൊക്കെ കേട്ടാലൊന്നും മൈന്റ് ചെയ്യേണ്ട കെട്ടോ….”

”ഒന്നുപോടാ……”

പറഞ്ഞുകൊണ്ടുവേഗത്തിൽ വീട്ടിലേക്കു തിരിച്ചുനടന്നു.

വീട്ടിലെത്തുമ്പോൾ ചേറുണ്ടശേഷം മുററത്തിറങ്ങി കൈയ്യുംമുഖവും കഴുകി കുലുക്കുഴിയുകയായിരുന്ന അച്ഛൻ അതുനീർത്തി രൂക്ഷമായി അവന്റ മുഖത്തേക്കുനോാക്കി.

”ഇന്നെന്തിനാണു തമ്പുരാൻ ഇങ്ങേട്ടെഴുന്നളളിയത് ഒരാഴ്ചകൂടെ കഴിഞ്ഞശേഷം വന്നാൽ മതിയായിരുന്നല്ലോ……”

അവൻ തലതാഴ്ത്തിക്കൊണ്ടു നിന്നതേയുളളൂ.

അവനോന്റ പ്രായത്തിലുളളവർ സ്വന്തമായിട്ട് ഓരോ പണിപഠിക്കുവാൻ പോകുന്നതും കിട്ടുന്ന പൈശ സൂക്ഷിച്ചുവച്ചുകൊണ്ടു കുറിക്കുചേരുന്നതും പൈശയുണ്ടാക്കുന്നതുമൊക്കെ കണ്ടുപഠിക്കണം.ഈട ഒരാക്ക് പണിയെടുത്തു കൊാറച്ചു പൈശക്കൈയ്യിലുവെറുമ്പം ടൂറടിക്കണമെന്നല്ലാതെ വേറൊരു വിചാരമില്ല…….

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.