ഒരു പ്രേതകഥ 2587

”എന്തിനാന്ന് ഓറ് മരിച്ചിന്…..”

മനസിൽ വല്ലാതൊരു ഭാരം കയററിവച്ചതുപോലെ മുകളിലെ ശ്മശാനത്തിൽനിന്നുയരുന്ന പുകയുംനോക്കി വേദനയോടെയാണ് ചോദിച്ചത്.

”അതിപ്പം ഓളോടുതന്നെ ചോയിക്കേണ്ടിവെരും അല്ലെങ്കില് ഇപ്പൾത്തെ പിളേളർക്കു മരിക്കാനെന്തെങ്കിലും കാരണംവേണാ…… ഗുണോ ദോഷോ
എന്തെങ്കിലും പറഞ്ഞാലുടനെ കയറുമെടുത്തു ഇറങ്ങില്ലെ…..”

ആത്മരോഷത്തോടെ പറഞ്ഞുകൊണ്ടു ഒരു ദീർഘനിശ്വാസത്തോടെ അമ്മ അകത്തേക്കുവലിഞ്ഞു.

അകത്തുകയറി വസ്ത്രംമാറി കുറച്ചുസമയം പലതും ഓർത്തു ശ്മശാനത്തിലേക്കുനോക്കികൊണ്ടു വറാന്തയിലിരുന്നപ്പോഴാണ് നടവരമ്പിന്റ അങ്ങേയററത്തു ഒരു ചൂട്ടുകററ വീശുന്ന വെളിച്ചം കണ്ടത്.പിന്നാലെ ചുമയുടെ ശബ്ദംകൂടെകേട്ടപ്പോൾ അച്ഛനാണെന്നു ഉറപ്പായി.

അച്ഛൻ അങ്ങനെയാണ് രാത്രിയായാലും പകലായാലും വീടിനടുത്തെത്തുമ്പോൾ ചുമച്ചോ തൊണ്ടയനക്കിയോ ശബ്ദമുണ്ടാക്കിക്കൊണ്ടു സാന്നിദ്ധ്യമറിയിക്കും.

കയറിവരുമ്പോൾ മുന്നിൽപെട്ടുപോയപ്പോയാൽ വഴക്കുപറയുമെന്നുറപ്പാണ് അതുകൊണ്ടു പതിയെ അടുക്കളവശത്തുകൂടെ ഊടുവഴിയിലേക്കിറങ്ങി അച്ഛൻ വീട്ടുമുററത്തു കയറുമ്പോഴേക്കും നടവരമ്പിൽ കയറി നേരെ ചെങ്ങായിസെററിന്റ അടുത്തേക്കുനടന്നു.

അവിടെയെത്തുമ്പോൾ ചെങ്ങായിമാർ സ്ഥിരമായിരിക്കുന്ന പ്ലാസ്റ്റിക്ക് കെട്ടിയ ഷെഡിൽ അധിമാരും ഉണ്ടായിരുന്നില്ല.ഉണ്ടായിരുന്നവരാകട്ടെ പോകാനുളള ഒരുക്കത്തിലും.

”നീയെപ്പാ വന്നിന് വിശ്യല്ലെം നീ അറിഞ്ഞിറേറ……”

കണ്ടയുടനെ രണ്ടുപേരും ഒരെസ്വരത്തിൽ ചോദിച്ചു.

”ങും….അറിഞ്ഞു…..”

”ആരാ പറഞ്ഞിന്……”

”ഓറെന്നെ…..”

”ഓറോ…. നീയയിന് ഏട്ന്നാ ഓറ കണ്ടിന്…..”

അവർ അത്ഭുതത്തോടെ നെററി ചുളിച്ചു.

”ഞാൻ ശ്മശാനത്തിന്റയിലൂടെയാണ് വന്നത് അന്നേരം ഓറൊരു വെളളസാരിിയൊക്കെയുടുത്തു ശ്മശാനത്തിന്റ മതിലിമ്മൽ ഇരിക്ക്ന്ന്ണ്ട് അതു ചോയിച്ചേരത്താന്ന് ഓളെന്നോട് കഥ പറഞ്ഞത്……”

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.