വീടുമില്ല നാടുമില്ല വീട്ടുകാരുമില്ല……
പിന്നെങ്ങനെയാണ് നാട്ടിലെ വിവരങ്ങൾ അറിയുന്നത്……..
ഇന്നലെ നിന്നെയുംനോക്കി നിന്റ മേസ്ത്രിയിവിടെ വന്നിരുന്നു ഇങ്ങനെ ലീവാക്കുകയാണെങ്കിൽ അടുത്താഴ്ചമുതൽ പണിക്കുപോകേണ്ടെന്നും വേറെ ആളെ വച്ചോളാമെന്നും പറഞ്ഞിട്ടാണു പോയത്……
അന്നേരം അച്ഛനും ഈടീണ്ടായിന്നിന് അതുകൊണ്ടം അച്ഛൻ നിനക്കുവെച്ചിററ്ണ്ടു നല്ലോണം വാങ്ങിക്കൂട്ടിക്കോമോനെ…….്”
അച്ഛന്റ വഴക്കുപ്രതീക്ഷിച്ചതാണ് ഇതുപോലെ തെണ്ടിത്തിരിഞ്ഞുവന്നതിനുശേഷം അച്ഛന്റ പെട്ടാലുടനെയുളള പതിവുസംഭവമായതുകൊണ്ടു അതുവലിയ കാര്യമാക്കാറില്ല.
അമ്മയുടെ വീട്ടിലേക്കും പറഞ്ഞാണ് ശനിയാഴ്ചകൂലിയുംവാങ്ങി നേരെവിട്ടത് .രണ്ടുദിവസം അവിടെ താമസിച്ചു പിറേറദിവസം അവിടെനിന്നും വണ്ടികയറി വല്ല്യമ്മയുടെ വീട്ടിലേക്കുപോയി ഒരുദിവസം അവിടെ ചിലവഴിച്ചശേഷം നേരെ ചെറ്യമ്മയുടെ വീട്ടിലേക്കുപോയി കൂലികിട്ടിയ പൈസയൊക്കെ തീർന്നപ്പോൾ വീട്ടിലേക്കുളള മടക്കം അങ്ങനെയാണ് നാലുദിവസമായത്……!!!!!!!
2
”ഇതാണോ…..വെല്ല്യകാര്യം അതെപ്പോഴും കിട്ടുന്നതല്ലെ….”
അമ്മയെനോക്കി ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
”അതൊന്നുമല്ല നീയാ പെണ്ണ് തൂങ്ങിമരിച്ചതറിഞ്ഞിനാ…..”
”ഏത് പെണ്ണ്……”
ഞെട്ടലോടെയാണ് ചോദിച്ചത്.
”ആ കല്ല്യാണിയേച്ചീന്റ മോള്…..”
”ഏതുകല്ല്യാണിയേച്ചീന്റ…..”
”ഈ ഭാഗത്ത് എത്രകല്ല്യാണിയേച്ചിയാന്നുളളത്…..
നിന്റ കൂടെ എടക്കു പണിക്കുണ്ടായ പെണ്ണെന്നെ…..”
ഞെട്ടിപ്പോായി വിശ്വസിക്കുവാൻ പ്രയാസം തോന്നുന്നു നാലഞ്ചുദിവസം മുന്നെ പണിക്കുപോകുന്നവഴിയിൽ വച്ചു അലൂമനിയ കുടവും ഒക്കത്തേന്തി വെളളവുമായി പോകുന്ന അവരെ കാണുകയും ചിരിച്ചുകൊണ്ടു ലോഹ്യം പറയുകയും ചെയ്തതാണ്…..!!!!!
Chali
നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ
നല്ല മരണ കോമഡി…???