ഒരു പ്രേതകഥ 2587

ഏഴിമലയിൽ നിന്നും വീശിയടിക്കുന്ന ഒരു പിശറൻകാററിൽ ചിതയിലെ ചാരം ആത്മാവുപോലെ ഉയർന്നു പൊങ്ങിപറന്നുപോയപ്പോൾ അടിയിലുളള കനലുകൾ യക്ഷിയുടെ കണ്ണുകൾപോലെയൊന്നു തിളങ്ങി…..!!!!!

ഒരുഭാഗത്ത് എറിഞ്ഞുടച്ച മൺകലത്തിന്റ അവശിഷ്ടങ്ങൾ…….!!!!!

മനസിൽ പതിവില്ലാതൊരു ഭയവും അസ്വസ്ഥതയും……!!!!!!

അതൊക്കെ കണ്ടപ്പോൾ പാറക്കുളത്തിലെ വെളളത്തിന്റ അനക്കവും അമറലും കടവാതിലുമൊക്കെ അകാരണമായി ഒരിക്കൽക്കൂടെ മനസിൽ മിന്നിത്തെളിഞ്ഞു.അതുകൊണ്ടു വേഗം പാദങ്ങൾ പിൻവലിച്ചു വീട്ടിലേക്കുളള ഇറക്കം ഇറങ്ങിത്തുടങ്ങി.

കുന്നിറങ്ങുമ്പോഴുളള ചരൽമണൽ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടിട്ടാകണം അടുക്കളയിൽ എന്തോാ ജോലിയിലായിരുന്ന അമ്മ പുറത്തിറങ്ങി കമ്പിയിൽ തൂക്കിയിട്ടിരിക്കുന്ന റാന്തൽവിളക്കിന്റ തിരി നീട്ടിയിട്ടു.

”ഓ…….തെണ്ടിത്തിരിഞ്ഞുവന്നോ……”

കണ്ടയുടനെ അങ്ങനെ ചോദിച്ചപ്പോൾ അതിനുളള മറുപടി ചിരിയിൽ ഒതുക്കി.

”നീ……ശിമശാനത്തിന്റ അടുത്തൂടെയാണോ വന്നത്……”

പതിവില്ലാതെ ആശ്ചര്യത്തോടെയുളള ചോദ്യംകേട്ടപ്പോൾ അത്ഭുതംതോന്നി.

”അതെ എപ്പോഴും വരുന്ന വഴിതന്നെയല്ലെയത്…….”

അതുകേട്ടപ്പോൾ അമ്മയുടെമുഖത്തു അകാരണമായൊരു ഭീതി പരക്കുന്നതുകണ്ടു.

”അപ്പോ……നീയൊന്നും അറിഞ്ഞില്ലെ…..”

അത്ഭുതത്തോടെയാണ് അമ്മയുടെ ചോദ്യം.

”ഇല്ല…….എന്താണു സംഭവം……..”

അതുകേട്ടപ്പോൾ അമ്മയുടെ മുഖത്തുദേഷ്യംവന്നു.

”എങ്ങനെ അറിയാനാണല്ലെ…….
ആഴ്ചയിൽ മൂന്നുദിവസം പണിയെടുക്കും നാലുദിവസം ഊരുതണ്ടിനടക്കും…….!!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.