ഒരു പ്രേതകഥ 2587

നെഞ്ചിനുളളിലൂടെ ഭയത്തിന്റ ഒരു കൊളളിയാൻ വയറിനുളളിലേക്കു പുളഞ്ഞിറങ്ങി…..!!!!!

ഒരു നിമിഷം മനസിലൂടെ പാറക്കുളത്തിലെ വെളളത്തിന്റ അനക്കവും മൂങ്ങയുടെ മൂളലും കടവാതിലുമൊക്കെ മിന്നിത്തെളിഞ്ഞു…….

മുന്നോട്ടു നടക്കണോ പിന്നോട്ടെക്കുപോകണോ…..

വേണ്ട മുന്നോട്ടേക്കു തന്നെ നടക്കാം അവസാനം അങ്ങനെതന്നെ തീരുമാനിച്ചു.

രണ്ടടി മുന്നോട്ടുനടന്നപ്പോൾ കുററിക്കാട്ടിലെ രണ്ടു കണ്ണുകളും രണ്ടുവശത്തേക്കും നീങ്ങിയതുകണ്ടപ്പോഴാണ് അതൊരു മിന്നാമിന്നി കൂട്ടമാണെന്നു മനസിലായത്……!!!!!!!

അപ്പോഴേക്കും ഭൂമിയുടെ ജാരൻ മേഘക്കീറുകൾക്കിടയിൽനിന്നും തല പുറത്തേക്കിട്ടു വശ്യമനോഹരമായി ചിരിച്ചുതുടങ്ങിരുന്നു.

ആ വെളിച്ചത്തിന്റ ധൈര്യത്തിൽ വേഗത്തിൽ കൈവീശി നടന്നു.

ശ്മശാന മതിലിന്റ തൊട്ടടുത്തിയപ്പോഴാണ് ഗേററിനുമുന്നിൽ തഴച്ചുവളർന്നിരുന്ന കൈനാറി കാടുകളും കമ്മ്യൂണിസ്റ്റുപച്ചകളും തൊട്ടാവാടി ചെടികളുമൊക്കെ ഒടിഞ്ഞുവീണു ചവിട്ടിമെതിച്ചതുപോലെ ചതഞ്ഞരഞ്ഞതും ശ്രദ്ധയിൽപെട്ടത്…..!!!!!!

”പുതിയ ആരോ വിരുന്നെത്തിയിട്ടുണ്ട്…. ”
മനസു ഭയവിഹ്വലതകളോടെ മന്ത്രിച്ചു.

”ആരായാരിക്കും ആശകളുപേക്ഷിച്ചുകൊണ്ടു അനന്തതയിൽ ലയിച്ചുചേർന്നത്……”

നാലുദിവസംമുമ്പെ വീട്ടിൽനിന്നും ഇറങ്ങിയശേഷമുളള മടക്കയാത്രയാണ് അതുകൊണ്ടു നാലുദിവസത്തെ വിശേഷങ്ങളൊന്നും അറിയുവാൻ പററാത്തതുകാരണം ഒരെത്തുംപിടിയും കിട്ടുന്നില്ല.

എങ്കിലും ശ്മശാനത്തിന്റ ഗേററിനുമുന്നിലെത്തിയപ്പോൾ അതിനുളളിലേക്കു എത്തിനോക്കുവാൻ വല്ലാത്തൊരു ഉൾപ്രേരണ……..!!!!!!

കാലുകൾ പതിയെ ഗേററിനടുത്തേക്കു ചലിച്ചു……!!!!!!

തീയണഞ്ഞിട്ടില്ല……

മരിച്ചുപോയവരുടെ മോഹങ്ങൾപോലെ ചിതയിൽനിന്നും തട്ടിതാഴെയിട്ട വിറകുകമ്പുകൾ പുകഞ്ഞുകൊണ്ടിരിക്കയാണ്……!!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.