ഒരു പ്രേതകഥ 2587

”ഏയ് അതൊന്നുമാകില്ല……
ഇതുമിക്കവാറും അപ്പക്കുട്ടിയേട്ടന്റ എരുമയാകും……
കറുപ്പുനിറമായതുകൊണ്ടാകണം ഇരട്ടിൽ കാണുവാൻ പററാത്തത്…..”

മനസിലെ യുക്തിബോധം സ്വയം സമാധാനിച്ചു.

കശുമാവിൻ തോട്ടമെത്തിയാൽ പാറക്കല്ലുകൾകൊണ്ടു കെട്ടിത്തിരിച്ച ഓരോവ്യക്തികളുടടെ ഉടമസ്ഥതയിലുളള പറമ്പുകളാണ്. കുറച്ചുദൂരം മുന്നോട്ടുനടന്നു ഒരു പറമ്പുകഴിഞ്ഞു മറെറാരു പറമ്പിലേക്കുളള കടക്കുമ്പോൾതന്നെ തൊട്ടടുത്ത പാലമരത്തിന്റ മുകളിൽനിന്നും ഒരു ഭയാനക ശബ്ദം……!!!!!

”ഊം…..ഊം….ഊം……..”

പാലയുടെ മുകളിൽ കുടികകിടപ്പവകാശമുളള മൂങ്ങയാണത്…..!!!!!

കനത്തനിശബ്ദതയിൽ ആ ശബ്ദത്തിന്റ അലയൊലികൾ കാററിൽ പറന്നുണ്ടായിരുന്നു അതുകൊണ്ടു തിരിഞ്ഞുനോക്കാതെ വേഗത്തിൽ നടന്നു.

മൂങ്ങയുടെ ഭീകരമായ മൂളൽ അവസാനിച്ചു മനസിലെ ഭീതിയകന്നതേയുളളൂ …..

പറമ്പിന്റ മൂലയിലെ കശുമാവിൻ ചോട്ടിൽ കുറുക്കൻമാരുടെ സമ്മേളനം നടക്കുന്നുണ്ടെന്നു തോന്നുന്നു അതിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തവകയാകണം കൂവൽ തുടങ്ങി……

ആദ്യം ഒരു കുറുക്കൻ ഒരുതവണ നീട്ടി കൂവി……

പിന്നെ മറെറാരു താളത്തിൽ വേറൊരു കുറുക്കൻ……

അതിനു പിറകെ മറെറാന്ന്……

അവസാനം ആർക്കും ഒന്നും മനസിലാവാത്ത രീതിയിലുളള കൂട്ടമായ ഓരിയിടൽശബ്ദം……

അടുത്ത പറമ്പിന്റ ഇടുങ്ങിയ വഴികടക്കുമ്പോൾ കശുമാവിൽനിന്നും പഴുത്ത കശുമാങ്ങ ചപ്പിക്കൊണ്ടിരുന്നൊരു വലിയ കടവാതിൽ തലയ്ക്കു തൊട്ടുമുകളിലൂടെ അപ്രതീക്ഷിതമായി ചിറകടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു പറന്നുപോയപ്പോൾ ശരിക്കും ഭയന്നു വീറച്ചുപോയി.

ശ്മശാനത്തിനു അടുത്തെത്താറാകുമ്പോഴും വലിയൊരു മേഘക്കീറുകൊണ്ടു ആകാശത്തിലെ അർദ്ധചന്ദ്രനെ മൂടിയിരുന്നു അതുകൊണ്ടു കുറച്ചുനേരം എങ്ങും ഇരുട്ടുവ്യാപിച്ചു.
അപ്പോഴാണ് ശ്മശാനത്തിനടുത്തു വഴിയരികിലുളള കുററിക്കാട്ടിൽ നിന്നും രണ്ടുകണ്ണുകൾ മിന്നുന്നതുകണ്ടത്……!!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.