ഒരു പ്രേതകഥ 2587

കുറെ കഴിഞ്ഞപ്പോൾ ഭയങ്കരമായ മൂത്രശങ്ക…….!!!!!!

പിടിച്ചു നിൽക്കുവാനും പുറത്തിറങ്ങുവാനും വയ്യ……്!!!!!!

അവസാനം ഒരു പോംവഴി കണ്ടെത്തി…..!!!!!

മരയഴികളിട്ട ജനാലയുടെ പലകവാതിലിന്റ ഇത്തിരിഭാഗം മാത്രം തുറന്നുകൊണ്ടു അകത്തുനിന്നുതന്നെ കാര്യം സാധിക്കുവാൻ തുടങ്ങി……!!!!!!

പക്ഷെ അതൊക്കെ അമ്മ കഴുകിയുണക്കുവാൻ ജനാലയ്ക്കുതാഴെ കമിഴ്ത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്കാണു വീഴുന്നതെന്നു മനസിലായ സമയത്തുതന്നെയാണ് എങ്ങുനിന്നോ ചിലമ്പൊലി ശബ്ദം അവിടേക്കു പറന്നുവീണതും……!!!!

ഭീതിയോടെ പലകവാതിൽ വലിച്ചടച്ചു കൊളുത്തിട്ടുകൊണ്ടു പായയിലേക്കുവീണു.

എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല…….

പുറത്തുനിന്നും അത്ര പരിചയമില്ലാത്ത ഒരു സ്ത്രീയുടെ കലപില ശബ്ദംകേട്ടാണ് ഞെട്ടിയുണർന്നത്.

”നീയേതായാലും പിടിച്ചു കെട്ടിയിട്ടതു നന്നായിമോളെ ഇല്ലെങ്കിൽ ഞാനിവനീം നോക്കി ഏട്യാന്ന് പോണ്ടത്……”

ആരോ അമ്മയോട് പറയുകയാണ്.

”ഞാൻ രാവിലെ എണിച്ചുനോക്കുമ്പം അടുക്കള ഭാഗത്തെ ജനലിന്റ താഴെ കെടക്കുന്നുണ്ട് …….
ഇന്നലെ രാവിലെ മരിച്ച വീട്ടിൽവന്നപ്പോൾ കണ്ടതുകൊണ്ടു അപ്പോതന്നെ നിങ്ങളെവീട്ടിലേതാണെന്നു എനക്കു മനസിലായിന്……..
അതുകൊണ്ടു ചങ്ങലീം കൂടിയില്ലതുകൊണ്ടാന്ന് ഞാനീട പിടിച്ചുകെട്ടീത്……..”

”അതെ മോളെ ആ കുഞ്ഞിമരിച്ച വെശമത്തിനിടയിൽ ഇവന്റ കൂടടക്കുവാൻ ചത്തപോലെ മറന്നുപോയിന്……
ഇതും ചെറിയ കുഞ്ഞിയല്ലെ ഇതുവരെ പൊറെത്തൊന്നും വിട്ടിററില്ല.
അതുകൊാണ്ടു കിട്ടിയ ചാൻസിന് ഇവൻ ആരുടെയോാകൂടെ ശിമശാനത്തിലേക്കുവന്നു പിന്നെ ആട കുടുങ്ങിയേരത്ത് നേര കുന്നിറങ്ങി നിന്റടുത്തേക്കുവന്നു അത്രന്നെ…….”

”അതെയതെ പക്ഷെ ജനലിന്റ തായൽ കഴുകിവച്ച എന്റ പാത്രത്തിലെല്ലാം കളളൻ മൂത്രമൊഴിച്ചിന്ന് തോന്നുന്നൂ വെല്ലാതെ നാററം……”

അമ്മയുടെ മറുപടികേട്ടപ്പോൾ അവനു ചിരിപൊട്ടി.

”അതുപോട്ടെമോളെ ഇവരെ വർഗ സ്വഭാവമതല്ലെ കല്ലുകണ്ടാൽ കാലുയർത്തീ മൂത്രൊഴിക്കും……
എന്നാമോളെ ഞാനിറങ്ങട്ടെ…….”

അതുകേട്ടപ്പോൾ എന്താണു സംഭവം എന്നറിയുവാനുളള ആകാംക്ഷയോടെ ജനാലപ്പാളി പകുതി തുറന്നുകൊണ്ടു പുറത്തേക്കുനോക്കിയപ്പോൾ……

കുറച്ചപ്പുറമുളള പാറുവേച്ചി തന്റ ഇത്തിരിയോളം പോന്ന കറുത്തനാടൻ പട്ടിക്കുട്ടിയുമായി നടന്നുതുടങ്ങിയിരുന്നു.

പിന്നെ ജനാലയടച്ചു പായയിൽ കിടന്നുകൊണ്ടവൻ തന്റ വിഡ്ഡിത്തമോർത്തു വാപൊത്തിച്ചിരിച്ചു.

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.