ഒരു പ്രേതകഥ 2587

വീണ്ടും കാതോർത്തു ….
ചരലനക്കം മാത്രമല്ല കൂടെയൊരു പാദസര കിലുക്കവുമുണ്ട്……!!!!!!

അതു തഴേക്കു വരുന്തോറും അതൊരു പാദസര കിലുക്കമല്ല ചിലമ്പൊലി ശബ്ദമാണെന്നു ഞെട്ടലോടെയാണ് മനസിലാക്കിയത്…..!!!!!!

എഴുന്നേൽക്കുവാനും ശബ്ദമുണ്ടാക്കുവാനും ഭയമായതുകാരണം ചുവരോടു ഒട്ടി കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു……!!!!!

വീട്ടിലേക്കിറങ്ങുവാനുളള പടിക്കെട്ടിന്റ മുകളിൽ ചിലമ്പൊലിയുടെ താളം നിലച്ചു……!!!!!

പക്ഷെ ഇക്കിളി പൂണ്ടപോലെ ചിരിക്കുന്നതിന്റയും കിതപ്പിന്റയും ശബ്ദം കേൾക്കാം….!!!!!

ശ്വാസമടക്കി കിടന്നു.

പെട്ടെന്നാണ് പറന്നിറങ്ങിയപോലെ ചിലമ്പിന്റ താളം അടുക്കളഭാഗത്തേക്കു പറന്നുവീണത്….!!!!!!

ആ ഒരു നിമിഷം മതിയായിരുന്നു…..
അവൻഉടുമുണ്ടു വാരിച്ചുററിക്കൊണ്ടു ചാടിയെഴുന്നേററു പായ വാരിചുരിട്ടികെട്ടി അമ്മേയെന്നു ഉറക്കവിളിച്ചുകൊണ്ടു വാതിലിനു പരപരാ മുട്ടി…..

”ഈ ചെക്കനെന്നാ പററിയത് …….”

എന്നു പറഞ്ഞുകൊണ്ടു ഉറക്കച്ചടവോടെ അമ്മ വാതിലിന്റ കുററിയെടുത്ത നിമിഷം അമ്മയെ തളളിമാററിക്കൊണ്ടു ഒരു കൊടുങ്കാററുപോലെ അവൻ അകത്തേക്കു തളളിക്കയറി വാതിലടച്ചു തഴുതിട്ടു.

”എന്താടാ……”

അമ്മയുടെ ചോദ്യത്തിനു ”ഭയങ്കര കൊതുക്…”
എന്നുമാത്രം ഉത്തരം കൊടുത്തു.

”കൊതുകല്ല എന്തോ കണ്ടുപേടിച്ചിട്ടാണെന്നു നിന്റ മുഖം പറയുന്നുണ്ടല്ലോ…….”

അങ്ങനെ പറഞ്ഞുകൊണ്ടു അമ്മഅകത്തേക്കു കയറി.

വിളക്കുപോലും കത്തിക്കാതെ പായയിിൽ കിടന്നുകൊണ്ടു കുറച്ചുമണിക്കൂറുകൾ മുതൽ ഇതുവരെ നടന്ന ചോരമരവിപ്പിക്കുന്ന സംഭവങ്ങളെകുറിച്ചോർത്തപ്പോൾ പേടി കാരണം ഉറക്കം വന്നതേയില്ല….!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.