ഒരു പ്രേതകഥ 2587

പിന്നെയവർ പതിയെ ഗേററിനുപുറത്തുകടന്നു അവന്റ വീടിനടുത്തേക്കുളള കുന്നിറങ്ങുവാൻ തുടങ്ങി…..!!!!!!

കുന്നിറങ്ങുമ്പോൾ അവരുടെ അഴിച്ചിട്ട പനങ്കുലപോലെയുളള കാർകൂന്തൽ ഇളകീയാടി…..!!!!!!

വായയ്ക്കു ഇരുവശത്തുമുളള കൂർത്തുമൂർത്തു വളഞ്ഞ ദംഷ്ട്രകൾ കാണാമെങ്കിലും മുഖം വ്യക്തമല്ല…..!!!!!

അവർ താഴേക്കിറങ്ങി അവന്റ വീടിന്റ മുററത്തേക്കിറങ്ങുവാനുളള പടിയുടെ മുകളിൽ നിലയുറപ്പിച്ചു അവനെനോക്കി ആർത്തുചിരിച്ചുകൊണ്ടു കൈമാടി വിളിക്കുവാൻ തുടങ്ങി…..!!!!!

അവൻ ഭയന്നുവിറച്ചുകൊണ്ടു ഉറക്കെ അലറികരഞ്ഞു…..!!!!!
പക്ഷെ ശബ്ദം പുറത്തേക്കു വരുന്നില്ല…..!!!!!
ഓടി രക്ഷപ്പെടുവാനായി എഴുന്നേൽക്കുവാനാഞ്ഞു…..!!!!!
അനങ്ങുവാൻ വയ്യ……!!!!!

തൊണ്ടവരളുന്നു വെളളംവേണം.
നാവനക്കുവാൻവയ്യ….!!!!എവിടെയാണു വെളളം…..!!!!!

തപ്പിനോക്കുവാനുളള ശ്രമത്തിലെപ്പോഴോ ചലനശേഷി വീണ്ടുകിട്ടി……!!!!!
എന്തോ ഒരു അപശബ്ദത്തോടെയാണു ചാടിയെഴുന്നേററത്.

ഭയത്തോടെ കണ്ണുതിരുമ്മിക്കൊണ്ടു ചുററും നോക്കി….

അവിടെയെങ്ങും ഒന്നുമില്ലായിരുന്നു.
ഇപ്പോൾ കണ്ടതൊക്കെ ഒരു ഏതാനും നിമിഷങ്ങളിൽ ഒതുങ്ങുന്ന ഒരു സ്വപ്നമായിരുന്നെന്നു മനസിലാക്കുവാൻ പിന്നെയും നിമിഷങ്ങൾവേണ്ടിവന്നു.

അമ്മ പതിവുപോലെ ഉറങ്ങുമ്പോൾ തലയ്ക്കുമീതെകൊണ്ടുവയ്ക്കുന്ന വെളളമെടുത്തു കുടുകുടാ കുടിച്ചു.

ശരീരമാസകലം വിയർത്തു നനഞ്ഞുകുതിർന്നിട്ടുണ്ട്…..!!!!!

അമ്മയെ വിളിച്ചു അകത്തുപോയി കിടക്കണമെന്നുണ്ടായിരുന്നെങ്കിലും അഭിമാനക്ഷതത്തെ കുറിച്ചോർത്തപ്പോൾ മനസു സമ്മതിക്കുന്നില്ല.

അതുകൊണ്ടു ശ്മശാനം കാണാത്ത രീതിയിൽ മാറി പായ വിരിച്ചുകൊണ്ടു ചുമരിനോടു മുഖം ചേർത്തു ചരിഞ്ഞുകിടന്നു വീണ്ടും മൂടിപ്പുതച്ചു.

ഭയത്തിനിടയിലും ഉറക്കം കൺപോളകളെ തഴുകിയെത്തുവാൻ തുടങ്ങിയതേയുളളൂ അപ്പോഴാണ് കുന്നിൻമുകളിൽനിന്നും വീണ്ടും ആരോ കുന്നിറങ്ങി വരുന്നതുപോലെയുളള ചരലനക്കംകേട്ടത്…..!!!!!!

3 Comments

  1. Chali

  2. നാലു ദിവസം മുൻപ് മരിച്ച പെണ്ണിന്റെ ചിത ഇതുവരെ അണഞ്ഞില്ലേ

  3. Dark knight മൈക്കിളാശാൻ

    നല്ല മരണ കോമഡി…???

Comments are closed.