ചെങ്കല്ലും കരിയിലകളും നിറഞ്ഞ നാട്ടുവഴിയിലൂടെ അവൾ വേഗത്തിൽ നീങ്ങി അവളുടെ ആ ചലനങ്ങളിൽ ആ സൂര്യദേവൻ പോലും ലയിച്ചിരുന്നു വെട്ടിത്തിളങ്ങി (ചിലപ്പോൾ നീയോഗങ്ങൾ നമ്മളെ തേടി വരും മറ്റ് ചിലപ്പോൾ നമ്മൾ അവരെ തേടി പോകും അതേ ഇവിടെയും മറിച്ചല്ല സംഭവിക്കുന്നത് മരുഭൂമി എന്ന ജീതത്തിൽ സൂര്യദേവന്റെ ശക്തി ആകുന്ന കനൽച്ചൂട് ജീവിതഭാരം എന്നോണം അവളുടെമേൽ പതിക്കുമ്പോൾ ലക്ഷ്യം അറിയാതെ പാറിപ്പറക്കുന്ന കരിയിലയെ പോലെ അവളും നമ്മുടെ മുന്നിലൂടെ ഇതാ പോകുന്നു നമുക്കും അവളുടെ ജീവിത യാത്രയിൽ ഒന്ന് പങ്കുചേർന്നാലോ വരൂ.. എല്ലാവർക്കും എന്റെ ഈ പുതിയ കഥയിലേക്ക് സ്വാഗതം….. ) ഇവൾ ലച്ചു എന്ന ലക്ഷ്മി മരണപ്പെട്ടു പോയ സഖാവ് കരുണന്റെയും വടെക്കെ മനയിൽ രാധികയുടെയും മൂത്ത മകൾ ഇപ്പോൾ വയസ്സ് 24, രണ്ടാമത്തെ അയാൾ അച്ചു എന്ന അച്യുതൻ വയസ്സ് 20, ലച്ചുവിന്റെ 12ഹം വയസ്സിൽ കരുണൻ മരണപെട്ടു.
കരുണനും രാധികയും പ്രണയവിവാഹം ആയിരുന്നു എന്ന് പ്രതേകിച്ചു പറയണ്ട കാര്യം ഇല്ലല്ലോ അവിടെയും എവിടെത്തെപോലെയും വീട്ടുകാർ എതിർത്തു ചിലരെ പോലെ അവരും നാടുവിട്ടു ഇവിടെ ഈ ഗ്രാമത്തിൽ വന്നുചേർന്നു
കരുണന്റെ കഠിന പ്രയത്നത്തിലും ആളുകളുടെ ഇടയിൽ ഉള്ള സഹകരണത്തിലും പാർട്ടിയിലും സമ്പത്തിലും അയാൾ ഉയർന്നു വന്നു എന്നാൽ അതിരുവിട്ട മദ്യപാനവും കൂടെനിന്നവരുടെ ചതിയും കാരണം അദ്ദേഹത്തിന് അധികനാൾ ആ ഉയർച്ച പിടിച്ചു നിർത്താൻ സാധിച്ചില്ല അങ്ങനെ കരുണനും കുപ്പ്കുത്തി കൂട്ടിച്ചേർത്തത് പലതും നഷ്‌ടത്തിൽ ഒഴുകിപോയി മിച്ചംവന്നത് 25 സെന്റ് സ്ഥാലവും വീടും മാത്രം.
നഷ്‌ടത്തിൽ എല്ലാം പോയപ്പോൾ കൂട്ടത്തിൽ കരുണനും നെഞ്ചുപൊട്ടിപ്പോയി(അറ്റാക്ക് ) അങ്ങനെ വിടപറഞ്ഞു പോയി…
പിന്നെ അങ്ങോട്ട് രാധികയുടെ ഒറ്റയാൾ പോരാട്ടം ആയിരുന്നു ആകെ ഉള്ള 25യിൽ അവർ ഓരോന്ന് കൃഷിചെയ്തു പിന്നെ ചെറിയ രീതിയിലെ ചിട്ടി പിരിവും പിന്നെ ഒരു ചെറിയ ഹോട്ടൽ നടത്തിപ്പും അങ്ങനെ അവർ കൈവിട്ടു പോയജീവിതം തിരിച്ചു പിടിക്കാൻ ശ്രമിച്ചു. എന്നാൽ ലച്ചുവിന്റെ പ്ലസ്ടു റിസൾട്ട് വന്നപ്പോൾ അന്ന് രാധികയും ജീവിത പോരാട്ടത്തിൽ മനസ്സറിയാതേ പതറി വീണുപോയി തോൽവി ഏറ്റുവാങ്ങി (ലച്ചുവിന് ഒന്നാം റാങ്ക് കിട്ടിയ വാർത്ത അറിഞ്ഞ ആ വീട്ടിൽ വീണ്ടും സന്തോഷം വിരുന്നെത്തി ലച്ചുവും, അച്ചുവും ടീച്ചർമാരെയും കൂട്ടുകാരെയും കണ്ടു സന്തോഷം പങ്കിടാൻ വേണ്ടി അമ്മയോട് പായസത്തിന്റ കാര്യം പറഞ്ഞു ഏല്പിച്ചുകൊണ്ട് പാഞ്ഞു….. # തിരികെ വന്നപ്പോൾ ചലനമറ്റ് നിലത്തുകിടക്കുന്ന രാധമ്മയെ കണ്ടപ്പോൾ ആ കുട്ടികൾ വെള്ളിടി വെട്ടിയപോലെ തരിച്ചുനിന്നുപോയ് ) ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടറിൽ നിന്ന് അറിഞ്ഞു അമിതമായ സന്തോഷം കാരണം പ്രഷർ കുടി രാധമ്മയുടെ ശരീരം തളർപോയിരിക്കുന്നു എന്ന് ആ വാർത്ത ജീവന് തുല്യമായ അമ്മയെ സ്നേഹിക്കുന്ന ലച്ചുവിന് സഹിക്കുന്നതിന് അപ്പുറമായിരുന്നു താൻ കാരണമാണ് അമ്മയ്ക്ക് ഈ ഗതി വന്നത് സ്വയം ചിന്തിച്ചുകുട്ടി അവൾ അവളെത്തന്നെ പായിക്കുകയും ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഒരുമാസത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം രാധമ്മയുടെ ചലനാമറ്റ ആ ശരീരം വീട്ടിലെ ചെറിയ മുറിക്കുള്ളിൽ താളക്കപ്പെട്ടു അതുവഴി സ്വാഭാവികമായും വന്നുചേരുന്ന വീട്ടുതരവാദിത്തത്തിന്റെ ചുമതല എന്നാ കോമാളി ലച്ചുവിനെ നോക്കി ഇരുകൈകളും ഉയർത്തി മാടിവിളിച്ചു ജീവിതത്തിൽ ഒറ്റപെടലുകളും നഷ്ട്ടപെടലുകളും ഉയർച്ചയും താഴ്ചയും കണ്ടുവളർന്ന സഖവ് കരുണന്റെ മകളുണ്ടോ തകരുന്നു തന്നെ കൊണ്ട് ഈ കുടുംബത്തിന് വേണ്ടി പലതും ചെയ്യാൻ സാധിക്കും എന്നാ ആത്മവിഷുവസത്തോടുകൂടി അവനെയും സന്തോഷത്തോടെ കുടി അവൾ
വരവേറ്റു കൂടെ ചേർത്തു.
ഇടക്ക് പലപ്പോഴും അമ്മയും ചില അടുത്ത നാട്ടുകാരും തുടർന്ന് പഠിക്കാൻ അവളെ നിർബന്ധിച്ചപ്പോൾ ലച്ചു സ്നേഹത്തോടെ കുടി തന്നെ അവരെ തടഞ്ഞു അവളുടെ മനസ്സിൽ അപ്പോൾ അച്ചുവിനെയും അമ്മയെയും താൻ തന്നെ ചുമലിൽ ഏറ്റിക്കൊണ്ട് സന്തോഷത്തോടുകൂടി ജീവിക്കണം എന്നാ വശിയായിരുന്നു രാധമ്മയുടെ വീഴ്ച അറിയാതെ ആണെങ്കിലും താൻ കാരണമാണ് എന്ന് കുറ്റബോധം എന്ന ചിന്തയാകാം ലച്ചവിനെ കൊണ്ട് അങ്ങനെ ഒരു തരുമാനത്തിൽ എത്തിച്ചത്.
രാധമ്മയുടെ കൈപ്പുണ്യവും കഴിവും ഹോട്ടൽ രംഗത്തെ പരിജയ സമ്പത്തും കിട്ടാത്ത കൊണ്ടാണോ എന്തോ ലച്ചു അതിഗംബീരമായി ഹോട്ടൽ മേഖല പൂട്ടികെട്ടി താഴിട്ട് എന്ന് വേണമെങ്കിൽ നമ്മുക്ക് തമ്മിൽ പറയാം പക്ഷേ അവളോട് പറയാൻ നിൽക്കരുതേ ആരും അഥവാ ചെന്നാൽ അത് നിങ്ങളുടെ വിധിമാത്രമാണ് എന്ന് കരുതി മാത്രം സമാധാനിക്കു
പക്ഷേ ബാക്കി രണ്ടുമേഖലയിലും അമ്മയേക്കാൾ മിടുക്കിയാണ് അവൾ എന്ന് നമ്മുടെ ലച്ചുകുട്ടിയെന്ന നായിക ഓരോ ദിവസവും പോകും തോറും തെളിയിച്ചുകൊണ്ടിരിന്നു അങ്ങനെ ആ ജീവിത തോണി തട്ടിയും മുട്ടിയും പതിയെ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു…….
കുറച്ചു നാളുകൾക്ക് ശേഷം തന്നെ തേടിയെത്തി ആ വെള്ളിവെളിച്ചതേ കണ്ടു സന്ദോശത്തുടുകൂടി കണ്ണുനീർ മാരികൾ വാരി വിതറികൊണ്ട് അവൾ ആ വെളിച്ചത്തിന്റെ അടുത്ത് ഓടി അടുത്തു ആ കാലുകളിൽ തൊട്ട് വന്ദിച്ചു പെടുന്നനെ വാരിപ്പുണർന്നു ഇറുക്കികൊണ്ട് കൊച്ചുകുട്ടികളെ പോലെ കെറുവിച്ചുകൊണ്ട് അവൾ എന്തല്ലാമോ പറഞ്ഞു കൊണ്ട് തന്റെ പരാതി പെട്ടി തുറന്നു അയാൾ അവളുടെ തലയിൽ തഴുകി കൊണ്ട് ഒരു അച്ഛന്റെ സ്നേഹത്തോടെയും വത്സലത്തോടെയും അവളെ ചേർത്തു നിർത്തി സമാധാനിപ്പിച്ചു
(അപ്പോൾ നമുക്ക് ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം ഇദ്ദേഹം മാധവൻ പിള്ള അഡ്വക്കേറ്റ് 55 അടുത്ത് പ്രായം ഉണ്ട് മൂപ്പർക്ക് പക്ഷേ കണ്ടാൽ പറയില്ല കരുണന്റെ അടുത്ത സുഹൃത്തും പാർട്ടി വാക്കിലും ഒക്കെയാണ് ആൾ കരുണന്റെ പ്രണയം മുതൽ അദ്ദേഹം ഒരു സഹോദരാ സ്ഥാനത് അവർക്ക് ഒപ്പം ഉണ്ടായിരുന്നു കരുണന്റെ മരണശേഷം മാധവന്പിള്ള ആ കുടുംബത്തിന് ഒരു താങ്ങും തണലുമായിരുന്നു എന്നൽ ഈ അടുപ്പം നാട്ടുകാരിൽ ചില മാന്യൻ മാർക്ക് പിടിച്ചില്ല എന്ന് പ്രേതെകിച്ചു
ഒഴുക്കോടെ വായിച്ചു …..
അടുത്ത ഭാഗം വെഗം ഇടണേ ….
സുഹൃത്തേ കഥ വളരെ മനോഹരം ആയിരിക്കുന്നു.തുടർന്ന് എഴുതണം.ഈ കഥയുടെ അടുത്ത ഭാഗം പെട്ടന്ന് ഇടണേ,അതിനായി കാത്തിരിക്കുന്നു.