ആ വർഷത്തെ ഓണ ദിവസം.. ഒരിക്കലും മറക്കാൻ ആവില്ല. ആദ്യമായാണ് ഒരു പാട്ടുപാവാടക്കാരിയോട് എന്തെന്നില്ലാത്ത ഒരു ഇഷ്ടം തോന്നാൻ തുടങ്ങിയത്. മായ വല്യ തറവാട്ടുകാരി ആയിരുന്നു. തൊഴുത്ത് നിറയെ ആടുമാടുകൾ. പശുക്കളെ നോക്കുന്നത് നമ്മുടെ പൊട്ടൻ ആയിരുന്നു. മായയെ കാണാൻ വേണ്ടി മാത്രം പാല് വാങ്ങാൻ അവളുടെ വീട്ടിൽ പോകാൻ തുടങ്ങിയ വെളുപ്പാൻ കാലങ്ങൾ. വട്ടിയിൽ മന്ദാരം നുള്ളി നിറയ്ക്കുമ്പോഴും അവളുടെ കണ്ണുകൾ എന്നിലേക്ക് പായുന്നത് കണ്ടു ഹൃദയം വിറയലോടെ തളിർത്തുകൊണ്ടിരുന്നു.
അന്ന് ഉത്രാടത്തിനു കാലത്ത് അവളുടെ വീട്ടിൽ ചെല്ലുമ്പോൾ മായയുടെ അച്ഛൻ പൊട്ടനെ തെങ്ങിൽ കെട്ടി അടിക്കുകയാണ്. കറക്കുന്നതിന് ഇടെ രണ്ട് തവി പാല് മോഷ്ടിച്ചതാണ് പൊട്ടൻ ചെയ്ത കുറ്റം. അയാളുടെ കവിൾ രണ്ടും തിണർത്തിരിക്കുന്നു.
ഒന്നും മിണ്ടാതെ നോക്കി നിൽക്കാൻ മാത്രം അന്ന് പറ്റിയുള്ളൂ. ഞാനും കുട്ടിയായിരുന്നു അന്ന്. ഒടുവിൽ കെട്ടഴിച്ചു വിട്ടപ്പോൾ കല്പടവിൽ പോയിരുന്നു പച്ചവെള്ളം മുക്കിക്കുടിച്ചു ഒച്ചയില്ലാതെ അയാൾ പൊട്ടി പൊട്ടി കരഞ്ഞു.
പിറ്റേന്നത്തെ ഓണേശ്വരൻ പതിവിലും കേമൻ ആയിരുന്നു. തെയ്യക്കോലം എഴുതിയവന്റെ കഴിവിനെ ആളുകൾ പ്രശംസിച്ചു. തലയെടുപ്പ് കൂടിയ പോലെ. എല്ലാ വീട്ടിലും മണിയും കിലുക്കി കയറി ചെന്ന ഓണേശ്വരൻ എല്ലാവരെയും മനസറിഞ്ഞു അനുഗ്രഹിച്ചു.
ഉച്ചക്ക് സദ്യ കഴിഞ്ഞു വെറുതെയിരിക്കുമ്പോൾ തോന്നിയ ഒരു തോന്നലിൽ കുളപ്പടവിൽ ചെന്നിരിക്കുമ്പോൾ ആ കാഴ്ച്ച ഞാൻ കണ്ടു. ഓണേശ്വരൻ കെട്ടിയ പൊട്ടൻ കഴുത്തിൽ ചവിട്ടി ഞെരിക്കുന്നു ആരെയോ. ഓടിച്ചെന്നപ്പോഴേക്കും കൈവിട്ടു പോയിരുന്നു മായ. പ്രതികാരം ചെയ്ത സന്തോഷത്തോടെ വിജയിയായി നിൽക്കുന്ന പൊട്ടൻ. ആന്തലോടെ നിൽക്കുന്ന എന്നെ നോക്കി അയാൾ ചിരിച്ചു.” അസുരൻ ആണ് ഞാൻ.. മഹാബലി. എന്നെ ദ്രോഹിച്ചാൽ നിന്നെയും ഞാൻ.. ” ഭ്രാന്തമായ ചേഷ്ടകളോടെ അയാൾ പാഞ്ഞടുത്തു. ഞാൻ ഓടി.. പറ്റാവുന്ന അത്രേ ദൂരേക്ക്..
എന്ത് കൊണ്ടോ.. ഒന്നും ആരോടും പറഞ്ഞില്ല. ആ ഓണപ്പൊട്ടനെയും എന്നെയും പിന്നീട് ഒഞ്ചിയം കണ്ടിട്ടില്ല.
ഓർമകളിൽ നിന്ന് വേറിട്ട് വീട്ടിലേക്ക് ചെന്ന് കയറിയപ്പോൾ ചെറിയമ്മ ശർക്കര വരട്ടിക്ക് അരി വറുക്കുകയായിരുന്നു. മണങ്ങളും ശബ്ദങ്ങളും ഓർമകളെ വെറുതെയിരിക്കാൻ സമ്മതിക്കാത്തത് പോലെ തോന്നി. ഇറയത്തേക്ക് ഇറങ്ങി നിന്നപ്പോൾ ദൂരെ മണിയൊച്ച.. ഒരു സൈക്കിൾ ബെല്ലടിച്ചുകൊണ്ട് പടിപ്പുര കടന്നു വന്നു. സുമുഖൻ ആയ ഒരു ആൺകുട്ടി ഒരു പിടിപാത്രം പാല് ചാരു പടിയിൽ വച്ചു.. ഉമ്മറത്തേക്ക് സാരിതല കൊണ്ട് കൈ തുടച്ച് വന്ന ചെറിയമ്മ പറഞ്ഞു ” ആളെ മനസിലായില്ലേ നിനക്ക്?? പൊട്ടന്റെ മോനാ…
ഓർമ്മകൾ വീണ്ടും മനസിന്റെ നൂല് പൊട്ടിച്ചു പട്ടം പോലെ പറന്നു തുടങ്ങിയിരുന്നു….
??????
Thank u shana
വായിക്കാൻ താമസിച്ചു പോയതിൽ
ഖേദിക്കുന്നു……
രണ്ട് പേജിൽ ഒരു കഥയുള്ള കഥ!
ചില കാര്യങ്ങളിൽ മാത്രം ബഹുമാനം
കിട്ടുന്ന അനേകം കഥാപാത്രങ്ങൾ
ഉണ്ടല്ലോ നമ്മുടെയിടയിൽ….
കഥ വളരെ ഇഷ്ടപ്പെട്ടു.?
Thanks pk. ഇവിടെ പുതിയ ആള് ആണ്.. സ്റ്റോറി മറ്റൊരെണ്ണം ഇട്ടുട്ടുണ്ട്. പോസ്റ്റ് വന്നിട്ടില്ല
ഹായ് ചിപ്പി… വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…. അടുത്ത കഥക്കായി കാത്തിരിക്കുന്നു…
ഒത്തിരി നന്ദി സുജീഷ്. സ്റ്റോറികൾ പിന്നാലെ വരുന്നതാണ്
മനോഹരം ???
ഹൃദയസ്പർശിയായ എഴുത്ത്???
???
Thank u ഋഷി മൂന്നാമൻ
Powli……valare ishttayi…..❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Eniyoum story’s prethishikkunnu
Thank u dk
അടിപൊളിയായിട്ടുണ്ട് ♥️♥️♥️
Thanks ly
വെറും രണ്ടു പേജ്..നമിച്ചു സഹോ..എങ്ങനെ ഇത്രയും ചുരുങ്ങിയ വാക്കുകളിൽ ഇത്ര മിഴിവോടെ എഴുതാൻ സാധിക്കുന്നു..
കഥയിലേക്ക് വന്നാൽ , പൊട്ടനോട് തുടക്കത്തിൽ തോന്നിയ സഹതാപം പേടിയാവാൻ ഒരു വരി ധാരാളമായിരുന്നു..
നല്ല ഫീലുള്ള വരികൾ..നല്ല എഴുത്ത്.. ഇഷ്ടമായി..!!
തുടർന്നും നല്ല നല്ല കഥകളുമായി വരിക❤️
ഒത്തിരി നാളായി എഴുത്ത് നിർതിയിട്ട്. അതു കൊണ്ട് തന്നെ ആശയ പരിമിതിയും സമയ പരിമിതിയും ഒക്കെ ഉണ്ടായിരുന്നു. പ്രോത്സാഹനത്തിനു നന്ദി ഒരുപാട്. ഇതൊരു രണ്ടാം തുടക്കം ആകാൻ ആഗ്രഹിക്കുന്നു
തീര്ച്ചയായും അങ്ങനെ aakatte…ചെറിയ കഥ ..വായിക്കാൻ സുഖം…njan vayichu, കഥ ഇഷ്ടമായി ????????
ചെറുതെങ്കിലും അതിമനോഹരമായ കഥ, ഇങ്ങനെ ഒരു പൊട്ടൻ ആ നാടുകളിൽ ഉണ്ടോ?
നല്ല എഴുത്ത്, ആശംസകൾ…
കോഴിക്കോടിന്റ പല ഭാഗങ്ങളിലും ഓണപ്പൊട്ടൻ അല്ലെങ്കിൽ ഓണേശ്വരൻ എന്ന തെയ്യ രൂപം ഉണ്ട്. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നേരിട്ട് കണ്ടിട്ടില്ല. വായിച്ചു കേട്ട അറിവുകളെ ഉള്ളൂ. അതിൽ കൂടി കുറച്ചു ഭാവനയും ചേർത്തു. അത്ര മാത്രം. വായനയ്ക്കും അഭിപ്രായത്തിനും അകമഴിഞ്ഞ നന്ദി
Cheruthegilum oru thulli theninum athinte മാധുര്യം undallo
Small but Fabulous ?
Entho ethu വായിച്ചപ്പോഴും മനസ്സിൽ oru vingal
മായയും പൊട്ടനും randalum manassilnu oru sangadam തന്നു എന്നാലും സാരല്യ valare നന്നായിരുന്നു story
With love
Sja
വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദിയുണ്ട്. വലിയ കഥ എഴുതാനുള്ള സമയം ഉണ്ടായിരുന്നില്ല. എഴുതണം എന്ന് മാത്രമേ ഉണ്ടായുള്ളൂ . സമയ പരിധി അവസാനിക്കാൻ മിനിറ്റുകൾ ഉള്ളപ്പോൾ ആണ് പോസ്റ്റ് ചെയ്തത്.
കഥ ഇഷ്ടമായി
ഒത്തിരി നന്ദി ഹർഷൻ. വായിക്കുവാനും അഭിപ്രായം പറയാനും അല്പം സമയം മാറ്റി വച്ചതിന്.
ചിപ്പി… നല്ല കഥ… നല്ല വെറൈറ്റി ആയിട്ടുണ്ട്… നല്ല എഴുത്തിന്റെ ശൈലി… സമയം കിട്ടുമ്പോൾ വീണ്ടും ezhuthanam… ?❤️
Thanks ജീവൻ. ഒത്തിരി നാൾക്ക് ശേഷം എഴുതുന്നതാണ്. എഴുത്തു രണ്ടാമത് തുടങ്ങാൻ ആഗ്രഹിക്കുന്നു. പ്രോത്സാഹനത്തിനു ഒരുപാട് നന്ദി
മറ്റു ഓണ കഥകളിൽ നിന്ന് വ്യത്യസ്തമായത് . നന്നായി എഴുതി ,ഇഷ്ടപ്പെട്ടു .
Saj.. ഒത്തിരി നന്ദി കേട്ടോ വായനയ്ക്കും അഭിപ്രായത്തിനും
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി
നല്ലൊരു ചെറു കഥ ?
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി